അന്ന് എനിക്ക് ക്ഷീണം കാരണം ഞാൻ ഉറങ്ങി പോയി എന്റെ ബെഡിൽ കിടന്നു. പിറ്റേ ദിവസം അമ്മ വിളികുമ്പോൾ ആണ് ഞാൻ എഴുന്നേക്കുന്നെ.
“എടാ ഹരി..
അവൾക് എന്തൊ പനി പോലെ നീ പോയി എങ്ങനെ എങ്കിലും പോയി രണ്ട് പാരസെറ്റമോൾ വാങ്ങി കൊണ്ട് വാ.
പനി മാറില്ലേ നമുക്ക് നമ്മുടെ ഡോക്ടറെ കാണിക്കേണ്ടി വരും.”
ഞാൻ എഴുന്നേറ്റു അവൾ കിടക്കുന്ന റൂമിൽ പോയപ്പോൾ തണുത്തു വിറച്ചു പുതപ്പ് മുടി കിടക്കുന്ന ദേവികയെ ആണ് കണ്ടത്. ആ അവസ്ഥ കണ്ടപ്പോൾ തന്നെ എനിക്ക് വിഷമം ആയി.
“ഞാൻ രാവിലെ ചെന്നു നോക്കിയപ്പോൾ ആണ് പെണ്ണ് വിറച്ചു പനിച്ചു കിടക്കുന്നത് കണ്ടേ.പനി ആണെന്ന് പറയുകയും ചെയ്തില്ല.ഇന്നലെ മഴ നന്നായി നനഞ്ഞു കാരണം ആയിരിക്കും. നീ പോയി മരുന്ന് വല്ലതും കിട്ടുമോ എന്ന് നോക്ക് ഞാൻ ഇവളെ നോക്കിക്കോളാം അച്ഛൻ ആണേൽ ഇന്നലെ രാത്രി തന്നെ ക്യാമ്പിലേക് പോയി സഹായിക്കാൻ .”
മോളെ നിനക്ക് പനികണ്ടോ എന്ന് അമ്മ ചോദിച്ചപ്പോൾ തണുക്കുന്നത്തെ ഉള്ള് എന്ന് പറഞ്ഞു പാവം വളഞ്ഞു കൂടി കിടക്കുവാ. അമ്മ നനഞ്ഞ തുണി കൊണ്ട് മുഖം ഒക്കെ തുടക്കുന്നുണ്ട്.
പിന്നെ ഞാൻ ബൈക്ക് എടുത്തു കൊണ്ട് പോയി അവിടെ അടുത്ത് ഉള്ള ഡോക്ടറെ വിളിച്ചു കൊണ്ട് വന്നു അയാൾ വന്നു നോക്കുകയും ഒരു പേപ്പറിൽ മരുന്ന് എഴുതി തരികയും അവൾക് പനി യുടെ ഒരു ഇൻജെക്ഷൻ എടുത്തിട്ട് അദ്ദേഹം പോയി. അവിടെ അടുത്ത് വെള്ളേം കയറാതാ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങി അവൾക് കൊണ്ട് കൊടുത്തു അവളെ കൊണ്ട് അമ്മ കഴിപ്പിക്കുകയും ചെയ്തു. പനി മാറി തുടങ്ങി. അപ്പൊ അമ്മ കഞ്ഞിയും വാരി കൊടുത്തു അവൾക്. ഞാൻ എപ്പോഴും അവളുടെ അടുത്ത് കയറി നോക്കും അമ്മ പനി നോക്കുന്നുണ്ട് അവൾക് കുഴപ്പമില്ല പനി രാത്രി ആയപോഴേക്കും മാറി. ഒരു ദിവസം രാത്രി മുഴുവൻ മഴ കൊണ്ടത് അല്ലെ അതും അല്ലാ നന്നായി പേടിച്ചു വിറച്ചത് അല്ലെ അതിന്റെ ആകും എന്ന് എനിക്ക് മനസിലായി.ഡോക്ടർ പറഞ്ഞു മഴ നന്നായി നനഞു അതുകൊണ്ട് ആണ് നിർക്കെട്ട് ഉണ്ടായിരുന്നു