നനഞു വന്നാ ഞങ്ങളെ കണ്ടു. അമ്മ എന്റെ തല തോർത്താൻ തുടങ്ങി സാരി തുമ്പിൽ.
അവൾ അത് കണ്ടു തണുത്തു വിറച്ചു നോക്കി നിന്ന്.
“അമ്മേ ഇവൾ ദേവിക എന്റെ കൂടെ പഠിക്കുന്നതാ. വേറെ നാട്ടിൽ നിന്ന് വന്നു പഠിക്കുന്നതാ. ക്യാമ്പിയിൽ ആരെയും അറിയാത്തത് കൊണ്ട് ഇവളെ ഇങ്ങോട്ട് കൊണ്ട് വന്നു.”
ഞാൻ പറഞ്ഞു ഒപ്പിച്ചു.
അച്ഛൻ അപ്പൊ തന്നെ കുഴപ്പമില്ലടാ എന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി. അമ്മ എന്റെ തല തോർത്തി കഴിഞ്ഞു തണുത്തു വിറച്ച അവളുടെ തലമുടി തോർത്താൻ തോർത്ത് എടുത്തു കൊണ്ട് വന്നു തോർത്തി. അത് അവൾക് ആദ്യ അനുഭവം ആണ് എന്ന് പോലെ അമ്മയെ തന്നെ നോക്കി ഇരുന്നു. പിന്നെ നനഞ്ഞ ഡ്രസ്സ് ഒക്കെ ഞാൻ മാറ്റി പക്ഷേ അവൾക് ഇടാൻ വേറെ ഒന്നും ഇല്ലായിരുന്നു.
വേറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. അമ്മാ എന്റെ ബനിയനും ഷർട്ടും ഒരു പാന്റും എടുത്തു കൊടുത്തു അത് അവൾ കുളി മുറിയിൽ കയറി കുളിച്ചു കഴിഞ്ഞു അത് ഇട്ടോണ്ട് വന്നു.
അപ്പോഴേക്കും മഴ ഒന്ന് അടങ്ങി.
അമ്മക്ക് പിന്നെ എന്നെ നോക്കൽ അല്ലായിരുന്നു പണി അവളെ ആയിരുന്നു നോക്കുന്നെ. ഇത് എന്ത് പറ്റി എന്റെ തള്ളക് എന്നെ വേണ്ടാതെ ആയോ എന്ന് പോലെ ഇവളുടെ തല തോർത്തി അവൾക് ചൂട് കാട്ടാൻ ചായയും കൊടുക്കുന്നെ.
എന്ത് ചെയ്യാൻ അവളെ കാണാൻ നല്ല ഭംഗി ആണല്ലോ. എനിക്ക് ചേരുന്ന പെണ്ണ് ആണെന്ന് കാവ്യാ എല്ലാവരും പറഞ്ഞപ്പോൾ ഞാൻ മൈൻഡ് ചെയ്തില്ല പക്ഷേ ഇപ്പൊ അത് സത്യം ആണെന്ന് എനിക്ക് മനസിലായി.
അവളുടെ ഐശ്വര്യആം നിറഞ്ഞ മുഖം ഞാൻ ആസ്വദിക്കാൻ തുടങ്ങി. എന്റെ മനസിൽ അപ്പോഴേക്കും ഒരു പ്രണയ പ്രളയം തന്നെ സൃഷ്ടിച്ചു ഇരുന്നു.
നാട് വലിയ ദുരന്തം നേരിടുമ്പോൾ എന്റെ മനസ് അവളിൽ ആയി പോയി. അവൾക് വേണ്ടി ഞാൻ അത്രയും ദൂരം വെള്ളത്തിൽ നിന്തി എന്ന് ഒര്കുമ്പോൾ അതും രാത്രി. എനിക്ക് വിശ്യ്‌സിക്കാ പോലും കഴിയുന്നില്ലായിരുന്നു.