ഞാൻ പതുകെ എഴുന്നേറ്റു ആ വീടിന്റെ രണ്ടാം നിലയിൽ നിന്ന് ഉള്ളിലേക്ക് കയറാൻ പറ്റിയ ഡോർ തുറക്കാൻ കഴിയുമോ എന്ന് നോക്കി. പക്ഷേ പൂട്ടിക്കുക യാണ്. വല്ലതും കഴിക്കാൻ അകത്തു ഉണ്ടാകുമോ എന്ന് നോക്കാൻ ആയിരുന്നു. പിന്നെ എന്ത് ചെയ്യും എന്ന് പുറത്തേക് നോക്കിയപ്പോൾ മുറ്റത്തെ തെങ്ങിൽ തേങ്ങ കിടക്കുന്നു അതും വെള്ളത്തിന്റെ ലെവൽ ഉയരം ഉള്ള തെങ്ങും. പിന്നെ ഒന്നും നോക്കി ഇല്ലാ. ഞാൻ അതിൽ നിന്ന് രണ്ട് കരിക്ക് പറച്ചെടുത്തു.
ഇതെല്ലാം കണ്ടു ദേവിക തണുത്തു വിറച്ചു എന്നെ നോക്കുന്നുണ്ടായിരുന്നു.
പിന്നെ ഒന്നും നോക്കി ഇല്ലാ ആ വീട്ടിലെ ടൈൽസ് പൊട്ടിച്ചു അത് വെച്ച് കരിക്ക് പൊട്ടിച്ചു അതിലെ വെള്ളം കുടിക്കുകയും അതിന്റെ ഉള്ളിലെ സാധനം തിന്നുകയും ചെയ്തു ഞങ്ങൾ. അപ്പോഴേക്കും ഞങ്ങൾ കയറി ഇരുന്ന ഭാഗവും വെള്ളത്തിൽ ആയി.
എല്ലാ എനർജി സംഭരിച്ചു നിന്തൻ തയാറെടുത്ത ഞാൻ അവളെ നോക്കി. പെട്ടന്ന് ആയിരുന്നു എന്റെ ചുണ്ടിൽ അവളുടെ ചുടു ചുബനം തന്നെ. ആദ്യം ആയി ഒരു പെണ്ണിന്റെ ചുമ്പനം എനിക്ക് കിട്ടുന്നെ. അതിന് എന്തൊ ഫീലിംഗ് പോലെ.
“എനിക്ക് നിന്നെ ഇഷ്ടം ആയിരുന്നടാ.
ഇനി എത്താൻ കഴിഞ്ഞില്ലേ. ഞാനും നിന്റെ കൂടെ മരിക്കും.”
എന്ന് പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു മുഖത്ത് മുഴുവൻ ചുമ്പിച്ചു.കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു. ഞങ്ങളുടെ അരക്ക് അപ്പുറം വെള്ളം എത്തി കഴിഞ്ഞിരുന്നു.
ഒരു പെണ്ണിന്റെ ചൂട് ചുമ്പനം കിട്ടിയതോടെ എന്റെ സിരകളിൽ പിന്നെ എന്തോന്ന് ഇല്ലാത്ത ഒരു പ്രവഹം ആയിരുന്നു.
അറബി കടൽ നിന്തി കെടുക്കാൻ ഉള്ള എനർജി ആയിരുന്നു അവൾ ആ ചുബനത്തിൽ കൂടി എനിക്ക് തന്നത് .
പിന്നെ ഒന്നും നോക്കി ഇല്ലാ നിന്തി കിടക്കുവാൻ തന്നെ ഞങ്ങൾ ശ്രെമിച്ചു.
പൊങ്ങി കിടന്ന ഒരു വലിയ കനസ് ഞങ്ങൾക് സഹായം ആയി.