“നമ്മൾ ഒന്നായാൽ അവരും ഒന്നായിക്കൊള്ളുടെ ”
എന്ന് പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു ഇരുന്നു.
അങ്ങനെ കോളേജിൽ എത്തിയപ്പോൾ ആണ് ഭാര്യ ഭർത്താവ് ഇരിക്കുന്ന പോലെ ഇരുപ്പിൽ നിന്ന് ഞങ്ങൾ കുറച്ച് അകലം പാലിച്ചത്.
പിന്നെ കോളേജ്ൽ അവൾ ഹോസ്റ്റലിലേക് കയറുന്നതിനു മുൻപ് ഞങ്ങൾ സംസാരിച്ചു ഇരുന്നു.
ഒന്നമത് തന്നെ അവളും പറഞ്ഞു
” ഈ വയസിൽ കെട്ടിയത് ആരും അറിയരുത് നാണക്കേട് ആണ് . നിയമപരം ആയി നിനക്ക് 21വയസ്സ് ആവണം അത് വരെ നമുക്ക് പ്രേമിച്ചു നടക്കന്നെ. നിനക്ക് 21വയസ്സ് അയൽ അല്ലെ എന്നെ നിയമപരമായി അക്‌സെപ്റ്റ് ചെയ്യാൻ പറ്റുള്ളൂ. നാട്ടുകാർ അമ്പലത്തിൽ വെച്ച് കെട്ടിച്ചെന്നെ ഉള്ളൂല്ലോ പിന്നെ ഒരു പേപ്പറിൽ ഒപ്പ് വെച്ച് അത്രേ അല്ലെ ഉള്ള് അത് ഒന്നും വലിയ സീൻ ഇല്ലാ എന്ന് എനിക്ക് അറിയാം ആയിരുന്നു. ഇനി നീ എങ്ങാനും എന്നെ ഉപേക്ഷിച്ചാലും ഞാൻ അത് സന്തോഷപൂർവ്വം ഞാൻ ഒഴിഞ്ഞു മാറിയേനെ.നീ ഒരു ആപത്തിൽ നിന്ന് ആണ് എന്നെ ആ സമയത് രക്ഷിച്ചേ. അന്ന് നീ ഇങ്ങോട്ട് കാറിൽ വന്നപ്പോൾ എന്നെ പിടിച്ചു റോഡിൽ ഉന്തി ഇടും എന്നാ കരുതിയെ പക്ഷേ എന്നെ ഇറക്കി വീട്ടിട്ട് എനിക്ക് എസ്ക്കോട്ട് വന്നപ്പോൾ എനിക്ക് മനസിലായി. കുറച്ച് എങ്കിലും സ്നേഹം ഉണ്ടെന്ന് ”
“ചെടാ ”
“എന്ത്യേ?”
“അല്ലാ നിന്നെ ആരേലും പിടിച്ചു കൊണ്ട് പോയാൽ കുറ്റം എനിക്ക് വരുമോ എന്നുള്ള പേടി കൊണ്ട് അല്ലെ.”
“അപ്പൊ അങ്ങനെ ഒരു സാധനം നിനക്ക് ഉണ്ടല്ലേ ”
“എന്ത്?”
“പേടി.
അല്ലാ രാത്രി അത്രയും ദൂരം വെള്ളത്തിൽ നിന്തി എന്നെ അനോഷിച്ചു വന്നാ ആൾക് എന്ത് പേടി”
ഞാൻ ചിരിച്ചിട്ട്.
“മനുഷ്യൻ അല്ലെ.