എന്റെ സ്വന്തം ദേവൂട്ടി 4
Ente Swwantham Devootty Part 4 | Author : Trollan
[ Previous Part ]
ഇടക്ക് ഞാൻ അവളെ നോകുമ്പോൾ അവൾ എന്നെ തന്നെ നോക്കി എന്റെ തോളിൽ മുറുകെ പിടിച്ചിട്ട് ഉണ്ടായിരുന്നു. ഒഴുക് കുടിട്ട് ഉണ്ടെന്ന് മനസിലായി എനിക്ക്.
കാലും കൈ ഒക്കെ തളരുന്നപോലെ എനിക്ക് തോന്നി. കൈ വിട്ട് പോകുമോ എന്നുള്ള ഒരു ഇത് എന്നിൽ വന്നു. ഞാൻ അമ്മയെയും അച്ഛനെയും ഓർത്ത്. എന്റെ മസിലുകൾ കോച്ചി പിടിക്കുന്നപോലെ. എവിടെ ചെന്ന് കയറും എന്ന് ഒരു ലക്ഷ്യം ഇല്ലാത്ത വിധം മുഴുവൻ വെള്ളം.
മരണം ഉറപ്പ് ആയി എന്ന് മനസ് പറഞ്ഞു കൊണ്ട് ഇരുന്നു. ഞാൻ തളർന്നു.
എന്ത് ചെയ്യണം എന്ന് ഉള്ള അവസ്ഥ യിൽ ആയി പോയി.
അവിടെ ഉണ്ടായിരുന്ന വീട്ടിലെ രണ്ടാം നിലയിലേക് ഞങ്ങൾ കയറി. ഞാൻ തളർന്നു അവിടെ കിടന്നു പോയി.
കുറച്ച് നേരം റസ്റ്റ് എടുകാം എന്ന് വിചാരിച്ചു. ദേവിക ആണേൽ എന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ഇരിക്കുന്നു.
“ഇനി ഒരുപാട് ദൂരം പോകാൻ ഉണ്ടോ?”
“അറിയില്ല.”
പിന്നെ ഞങ്ങൾ ഒന്നും മിണ്ടില്ല.
“ഒരു ടവർ കാണാൻ കഴിയുമോ എന്ന് നോക്കാം. അവിടെ ആണ് വണ്ടി വെച്ചേക്കുന്നത്. റോഡ് ഏതാ എന്ന് ഒന്നും കാണാനും കഴിയുന്നില്ല. എങ്ങോട്ട് ആണ് പോകേണ്ടത് എന്നും മനസിലാകുന്നില്ലല്ലോ ”
നല്ല മഴയും ആണ്. വെള്ളം വീണ്ടും ഉയർന്നു കൊണ്ട് ഇരിക്കുന്നു. ഒഴുക് കുറഞ്ഞു ഇപ്പോൾ വെള്ളം ഉയരുക ആണെന്ന് മനസിലായി.