” മണി 8:30ആയിട എഴുന്നേറ്റു കോളേജിൽ പോകാൻ നോക്ക് ”
പിന്നെ എല്ലാം സെറ്റ് ആക്കി അച്ഛനോട് യാത്ര പറഞ്ഞു ഞാൻ കോളേജിലേക് പോയി.
അവൾ കോളേജിൽ വന്നു കാണുമോ. അതൊ ഇന്നലെ എന്റെ വണ്ടിയിൽ ഇരുന്നു കേട്ടാ മോട്ടിവേഷൻ കാരണം ആത്മഹത്യ ചെയ്തു കാണുമോ.
എന്നൊക്കെ ആലോചിച്ചു കോളേജിൽ എത്തി ക്ലാസിൽ കയറിയപ്പോൾ അവൾ അവിടെ എല്ലാവരോടും വിശേഷം ഒക്കെ പറയുവാ. എന്നെ കണ്ടതോടെ അവൾ ഒന്ന് പതുങ്ങി സംസാരം ഒക്കെ കുറഞ്ഞു. പിന്നെ പതുകെ എന്തൊ സംസാരം ആയി.
ഇനി ഇവൾ നടന്ന വല്ലതും ആണോ പറഞ്ഞത്. ഏയ് അങ്ങനെ ആയിരുന്നേൽ പെൺപടകൾ കോളേജ് ഫ്രണ്ടസ് ഒക്കെ ഇപ്പൊ എന്നെ എയർ കയറ്റിയേനെ. അപ്പൊ അതൊന്നും അല്ലാ എന്ന് മനസിലായി.
ഞാൻ കാവ്യാ വിളിച്ചപ്പോൾ അവൾ എന്റെ അടുത്ത് വന്നു ഇരുന്നു.
“എന്താടാ.”
“അവൾ വല്ലതും പറഞ്ഞോ?”
“എന്ത് പറയാൻ അവൾക് പനി പിടിച്ചു അത് കാരണം ആണ് വരാൻ പറ്റാതെ എന്ന് ആണ് പറഞ്ഞെ ”
“ഉം ”
“നീ ചെന്നില്ല എന്നല്ലോ അവൾ പറഞ്ഞെ ”
“ഞാൻ ചെന്നു പിന്നെ ഇങ് പോന്നു അവളൾ അവിടെ ഇല്ലായിരുന്നു. വീട്ടിൽ പറഞ്ഞു അത്രേ ഉള്ള് ”
“എനിക്ക് ആ പറഞ്ഞതിൽ വിശുവസം ഇല്ലടാ ”
“നീ വിശ്ഷിക്കണ്ട ”
“അപ്പോഴേക്കും പിണങ്ങിയോ ”
പിന്നെ ഞങ്ങൾ കുറച്ച് നേരം മിണ്ടികൊണ്ട് ഇരുന്നു. ബെല് അടിച്ചു.
ഞാനും കാവ്യാ സംസാരിക്കുന്നത് അവൾ ഇടാം കണ്ണിട്ട് നോക്കുന്നത് ഞാൻ കണ്ടിരുന്നു.