“അമ്മക്കും ഒന്നും കൊണ്ട് വന്നില്ലെടാ ”
“ഒന്നും കിട്ടില്ല അമ്മേ വാങ്ങാൻ ”
“ഉം ”
“എന്നാ പോയി ഫുഡ് കഴിച്ചു കിടന്നു ഉറങ്ങാൻ നോക്ക്. നാളെ കോളേജിൽ പോകാൻ ഉള്ളതാ ”
എന്ന് പറഞ്ഞു അമ്മ ഫുഡ് എടുത്തു വെച്ച്. എന്റെ സ്വിച്ച് ഓഫ് ആയി പോയ ഫോൺ കുത്തി ഇട്ടേച് അച്ഛനോട് യാത്ര കാര്യങ്ങൾ പറഞ്ഞു ഫുഡ് കഴിച്ചു കഴിഞ്ഞു.ഞാൻ എന്റെ റൂമിലേക്കു പോയി ഫോൺ എടുത്തു കൊണ്ട്.
അപ്പൊ തന്നെ എനിക്ക് വിളി വന്നു കാവ്യാ ടെ
“എന്തായിട അവളെ കണ്ടോ അവൾ വരില്ലേ വീണ്ടും കോളേജിൽ?”
“ഉം നാളെ വരും ആയിരിക്കും ”
“എന്ത് പറഞ്ഞു അവൾ?
യാത്ര ഒക്കെ സുഖം ആയിരുന്നോ?”
“അവൾ ഒന്നും പറഞ്ഞില്ല എല്ലാം ആക്ഷൻ ആയിരുന്നു.
നല്ല സുഖം ആയിരുന്നടി യാത്ര ”
“അവൾ വരിലെ അല്ലെ ”
“വരും നാളെ തന്നെ ”
പിന്നെ കുറച്ച് നേരം സംസാരിച്ചു കഴിഞ്ഞ ശേഷം ഞാൻ ഉറങ്ങി പോയി. പിറ്റേ ദിവസം അമ്മ വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേക്കുന്നെ