നീ…
ഒരു മാതിരി മറ്റേ പണിയാ കാണിച്ചേ.
എടി ഞാൻ പറഞ്ഞല്ലോ നിന്നോട് ഒക്കെ സ്‌നേഹം തോന്നണേൽ ഒരു ഇത് വേണം നിന്നോട്.
അവൾ ഒരു കല്യാണം മുടക്കി എന്നെയും ചതിച്ചു കെട്ടി.
എന്റെ ഭാവി നീ കളഞ്ഞില്ലേ.
അല്ലാ നിനക്ക് എപ്പോഴാ എന്നോട് ഇഷ്ടം എന്ന് പറഞ്ഞേ.
നിന്നെ കാണുന്നത് തന്നെ എനിക്ക് ദേഷ്യം വരും എന്ന് ഞാൻ പറഞ്ഞിട്ട് ഇല്ലേ.
എന്തെടി നിന്റെ ചിലച്ചോണ്ട് ഇരിക്കുന്ന നാക് എന്ത്യേ ഇറങ്ങി പോയോ.”
എന്ന് നല്ല ദേഷ്യത്തിൽ തന്നെ ഞാൻ പറഞ്ഞു.
അവൾ ആണേൽ ഒന്നും മിണ്ടാതെ അതൊക്കെ കേട്ട് കൊണ്ട് ഇരുന്നു.
അങ്ങനെ ഞാൻ വണ്ടിയിൽ ഓരോന്നും എണ്ണി പെറുക്കി എന്റെ നാട്ടിൽ എത്താറായപ്പോൾ അവൾ വണ്ടി നിർത്താൻ പറഞ്ഞു. ഞാൻ നിർത്തി. അവൾ ഡോറും തുറന്ന് പുറത്തേക് ഇറങ്ങി ബാഗ് എടുത്തു ശേഷം.
“മതി.
ഞാൻ അവളുമാരുടെ അടുത്തേക് പൊക്കോളാം. നീ നിന്റെ വീട്ടിലേക് പോയിക്കോ. പിന്നെ എന്റെ കാര്യം ഞാൻ നോക്കിക്കോളാം.”
അവൾടെ കഴുത്തിൽ കെട്ടിയ താലി ഊരി. സിന്ദൂരം തൊടച്ചു കളഞ്ഞു.
അത് എനിക്ക് ഒരു ആശുവസം ആയി. എന്നിട്ട് അവൾ ബാഗ് എടുത്തു ഒരു ഓട്ടോ വിളിച്ചു അവൾ വാടകക്ക് താമസിച്ചിരുന്ന സ്ഥലത്തേക്ക് പോയി. ഞാനും കാറിൽ ആ ഓട്ടോക് എസ്ക്കോട്ട് പോയി. ഒരു പെണിനെ ഒറ്റക്ക് വിടൽ അത്രേ സുരക്ഷിതം അല്ലാ എന്ന് എനിക്ക് അറിയാം ആയിരുന്നു. അവൾ ഗൈറ്റ് അടച്ചു ഉള്ളിൽ കയറി പോകുന്നത് കണ്ടിട്ട് ആണ് ഞാൻ തിരിച്ചു പൊന്നേ. വേറെ ഒന്നും അല്ലാ ഇനി ആരെങ്കിലും അവളെ എന്തെങ്കിലും ചെയ്താൽ പണി എനിക്ക് വരും എന്നോർത്ത് ആണ്. ഇല്ലേ എങ്ങോട്ട് എങ്കിലും പോകട്ടെ എന്ന് വിചാരിച്ചേനെ.
കാർ വീട്ടിൽ കയറ്റി പിന്നെ അമ്മ എങ്ങനെ ഒക്കെ ഉണ്ട് യാത്ര അനുഭവം ഒക്കെ ചോദിച്ചപ്പോൾ ഞാൻ ഒരു ഒന്നന്നര യാത്ര ആയിരുന്നു എന്ന് പറഞ്ഞു.