കുത്തി ഒഴുകുന്ന നദിയും കണ്ടപ്പോൾ എനിക്ക് ഒരു പേടി. ഇവളെയും കൊണ്ട് ബൈക്ക് ഇരുന്നോടം വരെ എത്തുമോ എന്ന് ഉള്ള പേടി.
അവൾ പറയാൻ തുടങ്ങി.
“ഹരി പേടി ആകുന്നാടാ ”
നല്ല മഴ അപ്പോഴും പെയ്തു കൊണ്ട് ഇരിക്കുന്നു. വെളിച്ചം മൊത്തം വ്യാപിക്കാൻ വേണ്ടി കുറച്ച് നേരം നോക്കി നിന്നാ ശേഷം. അവളോട് പറഞ്ഞു.
“മരിക്കുവാണേൽ ഒരുമിച്ച്.
വാ ഇറങ്ങാം ”
അത് കേട്ടത്തോടെ അവൾക്കും എന്തോപോലെ. ആ നനഞ്ഞുചുരിദാർ പൊതിഞ്ഞ ശരീരവും വെളുത്ത മുഖവും നനഞ്ഞു മഴയിലൂടെ വെള്ളം ഇറ്റ് വിഴുന്ന മുടിയും ആയി എന്നെ നോക്കി നിൽക്കുന്ന അവളെ ആണ് ഞാൻ കണ്ടത്.
രാത്രി മുതൽ മഴ നനഞു പാവം ഇവിടെ കയറി ഇരിക്കുവാ എന്ന് എനിക്ക് മനസിലായിരുന്നു ഞാൻ ഇവിടെ എത്തിയപ്പോൾ ഉള്ള കാഴ്ച കണ്ടപ്പോൾ തന്നെ.
പിന്നെ ഒന്നും നോക്കി ഇല്ലാ അവളെ വെള്ളത്തിലേക് എടുത്തു ചാടി. ബാഗിൽ നിറച്ച കുപ്പികളുംഎല്ലാം അവളെ പൊങ്ങി കിടക്കാൻ കഴിയുന്നുണ്ട് എന്ന് മനസിലാക്കിയ ഞാനും അവളുടെ ഒപ്പം ചാടി അവളെയും വലിച്ചു കൊണ്ട് ഞാൻ നിന്തി. കുറച്ച് നേരം ഞങ്ങൾ മരങ്ങളിൽ പിടിച്ചു നിന്ന് എന്നിട്ട് ക്ഷീണം മാറിയപ്പോൾ അവളെയും താങ്ങി നിന്തി കൊണ്ട് ഇരുന്നു. ഇവളെയും അനോഷിച്ചു ഞാൻ ഇത്രയും ദൂരം നിന്തി എന്ന് ഒര്കുമ്പോൾ എനിക്ക് വിശോസിക്കാൻ കഴിയുന്നില്ലായിരുന്നു.
ഇടക്ക് ഞാൻ അവളെ നോകുമ്പോൾ അവൾ എന്നെ തന്നെ നോക്കി എന്റെ തോളിൽ മുറുകെ പിടിച്ചിട്ട് ഉണ്ടായിരുന്നു. ഒഴുക് കുടിട്ട് ഉണ്ടെന്ന് മനസിലായി എനിക്ക്.
കാലും കൈ ഒക്കെ തളരുന്നപോലെ എനിക്ക് തോന്നി. കൈ വിട്ട് പോകുമോ എന്നുള്ള ഒരു ഇത് എന്നിൽ വന്നു. ഞാൻ അമ്മയെയും അച്ഛനെയും ഓർത്ത്. എന്റെ മസിലുകൾ കോച്ചി പിടിക്കുന്നപോലെ. എവിടെ ചെന്ന് കയറും എന്ന് ഒരു ലക്ഷ്യം ഇല്ലാത്ത വിധം മുഴുവൻ വെള്ളം.
മരണം ഉറപ്പ് ആയി എന്ന് മനസ് പറഞ്ഞു കൊണ്ട് ഇരുന്നു. ഞാൻ തളർന്നു.
(തുടരും )
നിങ്ങളുടെ അഭിപ്രായം എഴുതണം.
ഞാൻ സ്റ്റോറി കുറച്ച് സ്പീഡിൽ തന്നെയാ എഴുതുന്നെ. ഇല്ലേ ആവർത്തന വിരസത ഉണ്ടാകാം അതുകൊണ്ട് ആണ്. പിന്നെ ഇത് ഒറിജിനൽ കഥ ആണെന്ന് തോന്നുന്നവർക് അങ്ങനെ കൂട്ടം ആട്ടോ.