ഞങ്ങൾ നിന്നിരുന്ന വീട് പൂർണമായും മുങ്ങാൻ പോകുവാ എന്നുള്ള സുചന തന്ന് വെള്ളം പതുകെ പൊങ്ങി തുടങ്ങി.
“ഇനി ഇവിടെ നിന്നാൽ സൈഫ് അല്ലാ. നമുക്ക് പോകാം ”
എന്ന് പറഞ്ഞു.
“എനിക്ക് നിന്തൽ അറിയില്ലെടാ ”
ആദ്യം ആയി അവൾ എന്നോട് സംസാരിച്ചു കല്യാണം
വണ്ടിയിൽ നിന്ന് ഇറങ്ങി പോയപ്പോൾ സംസാരിച്ചിട്ട് ഇപ്പോഴാണ് അവൾ എന്നോട് സംസാരിക്കുന്നെ.
എനിക്ക് പിന്നെ അപ്പൊ തന്നെ ബുദ്ധി ഉദിക്കുന്ന ആൾ ആയത് കൊണ്ട് ഞാൻ വേറെ ഒന്നും നോക്കി ഇല്ലാ. ആ വീടിൽ ഉള്ളിൽ നിന്ന് മുകളിലേക്കു കയറാൻ കഴിയും ആയിരുന്നു. അതുകൊണ്ട് ആണ് അവൾക് വർക്ക പുറത്ത് കയറാൻ കഴിഞ്ഞത്. ഞാൻ അതിലുടെ നോക്കിയപ്പോൾ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന ടിനുകൾ ഒക്കെ മുകളിൽ വന്നിട്ട് ഉണ്ട്. അതെല്ലാം ഞാൻ എടുത്തു. കുറയെ അവളുടെ ബാഗിൽ നിറച്ചു. അവളുടെ മൊബൈൽ ഫോണിന്റെ സിം ഊരി അവൾക് കൊടുത്തിട് ഫോൺ ഉപേക്ഷിക്കാൻ നോക്കിയപ്പോൾ.
“അത് കളയല്ലേ എന്റെ അച്ഛന്റെ ഫോൺ ആണ്.”
ഞാൻ അത് ഒരു ടിനിൽ ഇട്ട് വെള്ളം കയറാതെ അവളുടെ ബാഗിലെക് ഇട്ട് ബാഗ് അടച്ചു. അതിൽ അവളുടെ ഒരു ഫയാലും പിന്നെ ഒരു പേഴ്സും റെക്കോർഡ് ആണ് ഉണ്ടായിരുന്നെ.
രണ്ട് മിനറൽ വാട്ടർ കുപ്പി അത് എന്റെ ഷർട്ടിന്റെ ല്ലിലേക് ഇട്ടാ ശേഷം ഞാൻ അവളോട് പറഞ്ഞു.
” നമുക്ക് എന്നാൽ ഇറങ്ങിയാലോ.”
അപ്പോഴേക് ഞങ്ങളുടെ മുട്ടിനു താഴെ വെള്ളവും നല്ല ഒഴുകും ആയി. അവൾ ഒരു കറുത്ത ചുരിദാർ ആയിരുന്നു വേഷം. അവളുടെ ചിരിദാറിന്റെ ഷാൾ എടുത്തു എന്റെ കൈയിലും അവളുടെ ബാഗിലും ഞാൻ കെട്ടി.
അപ്പോഴേക്കും നേരം വെളുത്തിരുന്നു. ആ കാഴ്ച്ച കണ്ടു ഞാൻ ഒന്ന് പേടിച്ചു ഇരുന്നു.
ഇങ്ങോട്ട് വന്നപ്പോൾ ഇരുട്ടും നല്ല മഴയും ആയത് കൊണ്ട് അങ്ങനെ കാണാൻ പറ്റി ഇല്ലായിരുന്നു. പക്ഷേ നല്ല മഴയും മൊത്തത്തിൽ മുങ്ങി കിടക്കുന്ന സ്ഥലവും