എന്റെ സ്വന്തം ദേവൂട്ടി 3 [Trollan]

Posted by

അങ്ങനെ ഉച്ച ആയപ്പോൾ ഞങ്ങളുടെ സീനിയർസ് വന്നു പറഞ്ഞു ആർട്സ് തുടങ്ങാൻ പോകുവാ എന്ന്. പിന്നെ അതിന്റെ ചർച്ച ആയി. പക്ഷേ ഒന്നിനും ദേവിക ഉടക്ക് വെക്കാത്തത് എന്താണെന്ന് എനിക്ക് മനസിലായില്ല. അവൾ അല്ലേൽ എനിക്ക് പാര ആയി ആണ് സംസാരിക്കാർ ഉള്ളത്.

അത് ക്ലാസ്സിൽ അന്നത്തെ ഡിസ്കഷൻ ടോപിക് ആയി മാറി കഴിഞ്ഞിരുന്നു.

വൈകുന്നേരം കോളേജ് വിട്ട് ഞാനും കാവ്യാ അവിടെ ഉള്ള ഒരു മരത്തിന്റെ അടുത്ത് പണിത ബെഞ്ചിൽ ഇരുന്നു വർത്തമാനം ആയി. അവന്മാർ ആണേൽ ഗ്രൗണ്ടിൽ കിടന്നു ഫുട്ബോൾ കളി. കാവ്യാ ടെ ബസ് വരാൻ താമസിക്കും അതുകൊണ്ട് ആണ് അവൾ എന്റെ കൂടെ ഇരിക്കുന്നത്.

ദേവിക ആണേൽ ഗൗരി ടെ കൂടെ ആക്ടിവ യിൽ പോയി.

 

“അല്ലടാ നീ എങ്ങനെ അവളുടെ അടുത്ത് പോയി അവളെ വിളിച്ചു.

നീ പറയുന്നത് ഒന്നും കേൾക്കില്ല തവൾ അല്ലെ.

നീ തന്നെ അല്ലെ പറഞ്ഞെ നിന്നെ ചാണം വെള്ളആം ഒഴിച്ച് വിടും എന്നൊക്കെ പറഞ്ഞെ ”

ഞാൻ മനസിൽ പറഞ്ഞു. നാട്ടുകാർ ഗിഫ്റ്റ് ആയി ഒരു ചാണകത്തെ തന്നെ തന്നത് എന്ന് ഞാൻ ഇവളോട് എങ്ങനെ പറയും.

ഞാൻ ചിരിച്ചു കാണിച്ചിട്ട്. ഫോണിൽ കുത്തികൊണ്ട് ഇരുന്നു.

“എടാ നിനക്ക് അവളെ ഒന്ന് പ്രേമിച്ചുടെ ”

കാവ്യാ ടെ ആ ഡയലോഗ് കേട്ട് ഞാൻ അവളെ നോക്കി.

“ഏത് നേരവും കടിപിടി കൂടുന്നത് കൊണ്ട് ആണ് ചോദിച്ചേ.

ഇന്ന് എന്താകുമോ രണ്ടും ഏറ്റു മുറ്റത്തത്.”

“അല്ലാ നീ ആദ്യം ഒരു ഡയലോഗ് അടിച്ചാലോ. അത് എന്താ ”

Leave a Reply

Your email address will not be published. Required fields are marked *