വീട്ടിൽ നിന്നും 100km കൂടുതൽ ദൂരമുള്ളതു കൊണ്ടും ഹോസ്റ്റൽ ഫീസ് ആകെ വർഷത്തിൽ 500 രൂപ ആയതുകൊണ്ടും ഞാൻ ഹോസ്റ്റലിൽ തന്നെ നിന്നുകൊണ്ട് പഠിക്കാൻ തീരുമാനിച്ചു. അച്ഛനു സ്വന്തമായി ഒരു വർക്ക് ഷാപ്പ് ഉണ്ട്, കാർ ഒക്കെ ആണ് കൂടുതലും നന്നാക്കുക. അമ്മയ്ക്ക് വീട്ടുജോലിയും. അച്ഛൻ അവിടെ നിന്ന് കിട്ടുന്ന കാശുമുഴുവൻ കൂട്ടിവെച്ചാണ് എനിക്ക് ചേരാൻ പുതിയ വസ്ത്രങ്ങളും പുസ്തകം വാങ്ങാനുള്ള കാശുമൊക്കെ തന്നിരുന്നത്..
ഹോസ്റ്റൽ ഞാൻ പഠിക്കുന്ന കോളേജിന്റെ ഒന്നര കിലോമീറ്റര് അകലെ ആയിരുന്നു, കരിമ്പച്ച നിറത്തിൽ വലിയ ഇലകൾ ഉള്ള പേരില്ലാത്ത ചെടികൾ നിറഞ്ഞ ഉള്ള കുറ്റിക്കാട്ടിലൂടെ കുറച്ചധികം ദൂരം നടക്കണം. ആദ്യമൊക്കെ എനിക്ക് പേടിയായിരുന്നു പിന്നെ അത് ശീലമായി. ബോയ്സ് ഹോസ്റ്റലിന്റെ അടുത്താണ് ഗേൾസ് ഹോസ്റ്റലും ഉള്ളത്. അതുകൊണ്ട് വരിവരിയായി ഉറുമ്പുകൾ നടക്കുന്നപോലെയാണ് ഞാനുൾപ്പെടുന്ന കുട്ടികൾ ഹോസ്റ്റൽ വരെ നടന്നുകൊണ്ട് രണ്ടു ഗേറ്റിൽ കൂടെ അകത്തേക്ക് പോയിരുന്നത്.
നല്ല ഉയരമുള്ള വാകയും തെക്കും എല്ലാം കോളേജിന്റെ പരിസരത്തുണ്ടായിരുന്നു, ധരാളം തണൽ ലഭിക്കുന്ന അവിടെ നല്ല കാറ്റും കൊണ്ട് ഒറ്റയ്ക്ക് നടക്കുമ്പോൾ വഴിയിൽ കിടന്നു കശുമാങ്ങ കിട്ടുന്നത് പതിവാണ്….
ക്ലാസ്സിലെ ഞാനൊഴികെ മിക്ക പെൺകുട്ടികളും നല്ല സാമ്പത്തികമുള്ള കൂട്ടത്തിൽ ആയിരുന്നു, എന്റെ പൊട്ടാറായ ചെരുപ്പ് ഞാൻ മാറ്റി വാങ്ങിക്കാൻ അച്ഛനെ ബുധിമുട്ടിടിക്കാതെ അതുമിട്ടാണ് കോളേജിലോട്ട് വന്നത്.
ഞാൻ ആരുടെയും അടുത്ത സൗഹൃദം മെനയാൻ പോയതുമില്ല, മറ്റാരും എന്നെ കൂട്ടിയതുമില്ല. ഞാൻ പക്ഷെ അതിൽ സന്തോഷവതി ആയിരുന്നു. കാരണം എനിക്കതു പുതുമ ഉള്ള കാര്യമേയല്ല. ഇവിടെ വരും മുൻപും അങ്ങനെ തന്നെ ആയിരുന്നു, അമ്മ മാത്രമാണ് ആകെയുള്ള സുഹൃത്തും വഴികാട്ടിയുമൊക്കെ.
പക്ഷെ ഞാൻ ഒറ്റയ്ക്ക് നടക്കുന്നതും ലൈബ്രറിയിൽ പുസ്തങ്ങൾ വായിച്ചിരിക്കുന്നതും കണ്ട അമൽ എന്നെ ആദ്യം വന്നു പരിചയപെട്ടു. ഒരു അഞ്ചരയടി നീളമുള്ള വെളുത്തു മെലിഞ്ഞു സുന്ദരനായ പയ്യൻ. ഞാനും അവനും അടുത്ത് നിന്നാൽ
എന്റെ തോളിന്റെ അത്രയേ അവനു പൊക്കമുള്ളൂ. പൊക്കം മാത്രമല്ല നല്ല ഭംഗിയുള്ള പുഞ്ചിരിയാണ് അവന്റേത്…
അവൻ എന്റെയടുത്തു വന്നു എന്തിനാ ഇങ്ങനെ തനിച്ചിരിക്കുന്നത്, എല്ലാരോടും കമ്പനി ആയിക്കൂടെ എന്ന് ചോദിച്ചു, പക്ഷെ എന്റെ ക്ലാസിലെ കുട്ടി അല്ലാത്ത അമൽ എന്നെ കുറിച്ച് എന്തിനു ശ്രദ്ധിക്കണം എന്ന ഭാഷയിൽ ഞാനത്
മുഖവിലയ്ക്ക് എടുത്തില്ല….
പക്ഷെ പിന്നീട് ഒന്ന് രണ്ടു തവണയായി എന്നെ ലൈബ്രറിയിൽ വെച്ച് കാണുമ്പോൾ ഓരോന്ന് ചോദിക്കും. അവനെപ്പോലെ ചെറിയ രൂപം ഉള്ള പയ്യനോട് സംസാരിക്കുന്നത് കൊണ്ട് എനിക്ക് കുഴപ്പം ഒന്നും വരില്ല എന്ന ബോധ്യം ഉള്ളത് കൊണ്ട് ഞാൻ അവൻ ചോദിച്ചതിന് മാത്രം മറുപടിയും പറയാൻ ആരംഭിച്ചു…
പക്ഷെ കൂടുതലും ഞാൻ അവനോടു അങ്ങോട്ടൊന്നും ചോദിക്കാൻ താല്പര്യം കാണിച്ചില്ല, അവൻ പക്ഷെ എന്നെകുറിച്ചും എന്റെ പശ്ചാത്തലവും എല്ലാം ചോദിച്ചു എന്നെ ബുധിമുട്ടിച്ചു.
എനിക്കെന്തോ അർഹിക്കാത്ത ഒന്ന് കയ്യിൽ കിട്ടിയപോലെ ആയിരുന്നു ആ