കാണേണ്ടി വരുമെന്നത് കൊണ്ട് ഞാൻ തന്നെ അവനെ തിരിച്ചു ജോലിക്കയച്ചു.
കൊച്ചിയിൽ പുതിയൊരു വീട് വാടകയ്ക്ക് നോക്കുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട്, ഒന്ന് രണ്ടു മാസത്തോളം അവനവിടെ കഴിഞ്ഞു.
അച്ഛൻ പോയതോടെ അമ്മയ്ക്കും ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കാൻ തുടങ്ങി, വരുമാനത്തിനായി ഞാനും അടുത്തുള്ള ഒരു ഷോപ്പിൽ ജോലിക്ക് പോവാൻ തുടങ്ങിയിരുന്നു. IT Job ഒന്നുമല്ല സൂപ്പർ മാർക്കറ്റിൽ ബില്ല് കൊടുക്കുന്ന ജോലി.
അമ്മയുടെ വിഷമം മാറാൻ ഞാൻ സൂപ്പർ മാർക്കറ്റിൽ നിന്നും നേരത്തെ വരാൻ ശ്രമിച്ചിരുന്നു പക്ഷെ, ഒരുനാൾ ഞാൻ എത്തുമ്പോളേക്കും അമ്മ എന്നെയും വിട്ടു പോയികളഞ്ഞു.
അടുത്ത തകർച്ച!!! ശപിക്കപ്പെട്ട ജീവിതമാണെന്റെ എന്നോർത്തുകൊണ്ട് ഞാൻ അമലിനെ വിളിച്ചു വാവിട്ടു കരഞ്ഞു. അവൻ വിവരമറിഞ്ഞു വീട്ടിൽ വരുമ്പോ ഞാൻ കുളിക്കാതെയും അലക്കാതെയും ഒരു മുറിയിൽ അടച്ചിരുന്നു.
അമൽ ഒന്ന് രണ്ടുമാസം എന്റെ ഒപ്പം വീട്ടിൽ തന്നെ നിന്നു എന്നെ ആശ്വസിപ്പിച്ചു. പക്ഷെ പൈസക്ക് ആവശ്യം വന്നപ്പോൾ, പുതിയ ജോലി നോക്കാമെന്നു പറഞ്ഞു അവനും നാട്ടിൽ ഒത്തിരി ശ്രമിച്ചു, അടുത്തുള്ള ജോലിയൊന്നും കിട്ടിയില്ല, അവസാനം തിരിച്ചു കൊച്ചിയിലേക്ക് പോകേണ്ടി വന്നു. ഒരു ഇൻഡോനേഷ്യൻ കപ്പലിൽ നല്ല ശമ്പളത്തിന് അവൻ ജോലിക്ക് കയറി.
പക്ഷെ അത് മൂന്നുമാസത്തെ കോൺട്രാക്ട് ആയിരുന്നു, അതുവരെ ഞാൻ തനിച്ചാകും എന്നായപ്പോൾ, അമൽ ആ ജോലി വേണ്ടാന്ന് വെക്കാൻ ഒരുങ്ങി. പക്ഷെ ഞാൻ നിർബന്ധിച്ചു അവനെ അയച്ചു. പക്ഷെ വീട്ടിൽ ഒറ്റയ്ക്കാവുന്ന രാത്രിയിൽ ഞാൻ വല്ലാതെ പേടിച്ചു… ഒറ്റയ്ക്കുള്ള പെണ്ണിന്റെ അവസ്‌ഥ അറിയാമല്ലോ.
ആ ചെറിയ വീടിന്റെ വാതിൽ പലരും മുട്ടാൻ തുടങ്ങി. ഞാൻ ജോലിക്കു പോവുമ്പോഴും വരുമ്പോഴും പലരും എന്റെ പിന്നലെ വരാനും തുടങ്ങി. ഞാൻ അമലിനെ ഫോൺ വിളിക്കുമ്പോ മിക്കപ്പോഴും അവനെ കിട്ടാതെ കരഞ്ഞു. രാത്രിയാണെങ്കിൽ ഉറക്കവും ഇല്ല. ബാങ്കിൽ നിന്നും അച്ഛന്റെ ഓപ്പറേഷൻ നു വേണ്ടി എടുത്ത ലോൺ തിരിച്ചടക്കാൻ കഴിയാതെ വീടും പുരയിടവും ബാങ്ക് കാർ ജപ്തി ചെയ്യുമെന്നു അറിഞ്ഞപ്പോൾ ആകെയുള്ള പ്രതീക്ഷയും പോകുമെന്ന് ആയി.
ഒടുവിൽ പ്രതീഷിക്കാതെ അമൽ അടുത്ത ദിവസം എന്നെ വിളിച്ചു. ഞാൻ എല്ലാം കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ, അമൽ പറഞ്ഞു
അവൻ shipping കമ്പനിയിൽ ആണ്. വരാൻ സമയം എടുക്കും എന്തായാലും കോൺട്രാക്ട് സമയം കൂടിയുണ്ട് അതാണ് എന്നും അവൻ പറഞ്ഞു. ഒപ്പം വാടകയ്ക്ക് നില്കുന്നതിലും നല്ലത് അവന്റെ അച്ഛന്റെ അടുത്തേക്ക് പോകാൻ ആണ് എന്ന്..അവനെന്നോട് പറഞ്ഞു.
ഞാൻ ആദ്യം ഇത് കേട്ടതും സമ്മതിച്ചില്ല, എവിടയെങ്കിലും വാടകയ്ക്ക് ഇരിക്കാം എന്നായിരുന്നു. പക്ഷെ അമലിന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ അവന്റെ നാട്ടിലേക്ക് വണ്ടി കാലത്തു കെ ആർ ടി സി ബസ് കയറി….