ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]

Posted by

കേറിയത് മുതൽ പിടിച്ച പിടി ആണ് എത്തിയിട്ടും പിടി വിട്ടിട്ടില്ല… വണ്ടിയിൽ നിന്നും ഇറങ്ങുമ്പോളും ആ പിടി വിടാതെ ഇരിക്കുന്നത് കണ്ട് കുടുംബക്കാർ എന്നെ നോക്കുന്നുണ്ടായിരുന്നു…. അവർക്കെല്ലാം ഞാൻ ഒരു ചെറു ചിരി സമ്മാനിച്ചു… അപ്പോൾ ജെന്ന അങ്ങോട്ട് വന്നു… ഞാൻ ആഫിയുടെ പിടി വീടിപ്പിച്ചു ജെന്നയുടെ കയ്യിലേക്ക് കൊടുത്തു… അവളുടെ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് ശക്തി ഇല്ലായിരുന്നു…

“അളിയാ ഞാൻ പോകുവാ…ഇനിയും നിന്നാൽ ശെരിയാകില്ല ” ഞാൻ ഫൈസലിനോട് പറഞ്ഞു…

“മുറ്റത്ത് വരെ വന്നിട്ട് അകത്തേക്ക് കയറാതെ ഇരുന്നാൽ എങ്ങനെയാ.. ഒരു വെള്ളം കുടിച്ചിട്ട് പോകാം ” അവൻ എന്നോട് പറഞ്ഞു…

“വേണ്ട അളിയാ ” എന്റെ ശബ്ദം ഇടറി…

“എന്നാ ok അളിയാ.. അളിയൻ എന്റെ ബൈക്ക് എടുത്തോ ” എന്ന് പറഞ്ഞിട്ട് അവൻ അവന്റെ ഉമ്മയോട് ചാവി എടുത്തോണ്ട് വരാൻ പറഞ്ഞു… അവന്റെ ഉമ്മ ചാവി എടുത്ത് തന്നതും ഞാൻ ബൈക്കിൽ കയറി… അവൻ എന്റെ അടുത്തേക്ക് വന്നു…

“രാത്രി അവിടുന്ന് ഇങ്ങോട്ട് വരാൻ സാധ്യത ഉണ്ട് ” ഞാൻ ചെറു ചിരിയോട് അവനോട് പറഞ്ഞു…

“അതിനു എന്താ. വരട്ടെ ” അവനും ചിരിച്ചുകൊണ്ട് പറഞ്ഞു..ഞാൻ അപ്പോൾ തന്നെ അവിടെ നിന്ന് തിരിച്ചു വീട്ടിലേക്ക് വന്നു… വണ്ടി നിർത്തി ഞാൻ അകത്തേക്ക് കയറി… വീട്ടിൽ ആരും ഇല്ലാത്തപോലെ ഒരു ഫീൽ.. ഒരു അനക്കവും ഇല്ല. ഹാളിൽ കയറിയ ഞാൻ കാണുന്നത്… വാപ്പിയുടെ നെഞ്ചേത്തേക്ക് ചാഞ്ഞു കിടന്ന് കരയുന്ന ഉമ്മിയെ ആണ്.. മാമിയും മാമയും നാദിയും ആഷിക്കും മോനും അവിടെ അടുത്ത് തന്നെ ഇരിപ്പുണ്ട്.. ഞാൻ അടുത്തുള്ള സോഫയിൽ ഇരുന്നു…എല്ലാരും എന്നെ ഒന്ന് നോക്കി എന്നിട്ട് പഴയത് പോലെ തന്നെ ഇരുന്നു…

“അജീന മതി എഴുനേറ്റ് പോയി കുളിക്ക് എന്നിട്ട് പോയി ഫുഡ്‌ റെഡി ആക്ക് ” വാപ്പി ഉമ്മിയെ പിടിച്ചു എഴുനേപ്പിച്ചു കൊണ്ട് പറഞ്ഞു..മാമി ഉമ്മിയെ പിടിച്ചു കൊണ്ട് പോയി.. ഞാൻ അതെ ഇരിപ്പ് തന്നെ തുടർന്നു… എന്തോ വല്ലാത്ത വിഷമം ആയിരുന്നു… ആഷിക് നാദിയുമായി അവരുടെ വീട്ടിലേക്ക് പോയി… കുറച്ചു കഴിഞ്ഞു ഉമ്മി കുളിച്ചിറങ്ങി ഫുഡ്‌ ഉണ്ടാക്കാനായി പോയി… വലിയ ഉഷാർ ഒന്നും ഇല്ല ആൾക്ക്… ഫുഡ്‌ ഒക്കെ കഴിഞ്ഞ് മാമയും മാമിയും യാത്രയായി… ഞാൻ ഹാളിൽ സോഫയിൽ തന്നെ ഇരുന്നു.. അപ്പോൾ ഉമ്മി എന്റെ അടുത്ത് വന്ന് ഇരുന്നു… ഞാൻ ഉമ്മിയുടെ മടിയിലേക്ക് തലവെച്ചു കിടന്നു… ഉമ്മി എന്റെ തലയിൽ വാത്സല്യത്തോടെ തടകികൊണ്ട് ഇരുന്നു…കരഞ്ഞതിന്റെ ക്ഷീണം കാരണം ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണിരുന്നു..

ഞാൻ ഉറക്കം എഴുന്നേക്കുമ്പോളും ഉമ്മി അതെ ഇരുത്തം തന്നെ തുടർന്നു… ഒരുപാട് ഇഷ്ടമായിരുന്നു ആഫിയെ… ഒരു കാര്യത്തിനും വഴക്ക് പോലും പറയില്ലായിരുന്നു.. ഞാൻ തല ചരിച്ചു നോക്കുമ്പോൾ വാപ്പിയും ഇരിപ്പുണ്ട്… വാപ്പിടെ മുഖത്തും വിഷമം ഉണ്ട്… ഞങ്ങൾ തമ്മിൽ സംസാരിച്ചതെ ഇല്ല.. ഉറക്കം

Leave a Reply

Your email address will not be published. Required fields are marked *