ഓൺലൈൻ വന്നപ്പോൾ കാവ്യാ എനിക്ക് hi, ഞാൻ കാവ്യാ ആണെന്ന് പറഞ്ഞു
എന്ന് ഒരു മെസ്സേജ് വന്നു.
എന്താണ് പരുപാടി. എന്നൊക്കെ ചോദിച്ചു. അവൾ ചുമ്മാ ഇരുന്നപ്പോൾ നിനാക് ഒരു മെസ്സേജ് അയാകാം എന്ന് കരുതി. പിന്നെ അവളുടെ ഫോണിലെ ഡാറ്റാ തീർന്നു എന്ന് പറഞ്ഞു എന്നെ അവൾ വിളിച്ചു. പിന്നെ സംസാരം ആയി
“എടാ എങ്ങനെ ഉണ്ട് നമ്മുടെ കോളേജ് ”
“കുഴപ്പം ഒന്നും ഇല്ലാ നല്ല കോളേജ് തന്നെയാ.
ടീച്ചറുമാർ ഒന്നും കുഴപ്പമില്ല ”
“ഉം ”
“അല്ലാ നീ എങ്ങനെയാ വീട്ടിൽ പോയെ ”
“എന്റെ ചേട്ടൻ വന്നു ”
“അപ്പൊ നാളെ ചേട്ടൻ ആയിരിക്കുമോ കൊണ്ട് വിടുന്നെ ”
“അല്ലാ ഞാൻ ബസിൽ ആണ് വരുന്നേ. ചേട്ടന് ജോലിക്ക് പോകണം പിന്നെ ഇന്ന് ആദ്യ ദിവസം ആയത് കൊണ്ട് അല്ലെ അതാണ് ”
“നീയും ചേട്ടനും ഉള്ളോ മകൾ ആയി ”
“അല്ലാ രണ്ടു അനിയന്മാർ കൂടി ഉണ്ട് മനയിൽ
അവിടെ പിന്നെ ഒറ്റ ആൾ ആയത് കൊണ്ട് സുഖം അല്ലെ ”
“എവിടെ സുഖം അടി ബോർ അടിച്ചു ചാകും. ദേ ഇനി കിടക്കാൻ പോകുവാ. ഒരു പെങ്ങൾ ഉണ്ടായിരുന്നേൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച് പോകാറുണ്ട് ”
“കുഴപ്പമില്ല ഞങ്ങൾ ഒക്കെ ഇല്ലേ ”
“അത് ഉള്ള് ”
“എന്നാ ഞാൻ പോകുട്ടോടാ അമ്മ വിളിക്കുന്നുണ്ട് ”
“ശെരി നാളെ കാണാം ”
അങ്ങനെ ഒക്കെ ചോദിച്ചു ഞാൻ അവളുടെ നമ്പർ സേവ് ചെയ്തു. അവന്മാരുടെ നമ്പർ ആണ് സേവ് ചെയ്ത് ഉള്ള്. വേറെ ഒറ്റ എണ്ണത്തിന്റെയും സേവ് ചെയ്തില്ല. വേണേ ഇങ്ങോട്ട് മെസ്സേജ് അയക്കട്ടെ എന്നാലേ അങ്ങോട്ട് അയക്കു.