ഫോട്ടോയെടുത്ത് അയച്ചു തന്നത്.. ഞാനും അവളും കൂടി പൊയ്ക്കോളാം.. ജോൺ ചേട്ടൻ റൂമിലിരുന്ന് റെസ്റ്റ് എടുക്ക് ” ഞാൻ ദാ വരുന്നു.. അവൾ മൊബൈലും എടുത്തുകൊണ്ട് പുറത്തേക്കിറങ്ങി.. ജോൺ എന്തെങ്കിലും പറയുന്നതിനു മുമ്പ് ആശ പോയിരുന്നു. അവൻ സമയം നോക്കി. പതിനൊന്നു മണി.. അവൻ ഫോൺ എടുത്തു ഗിരീഷിനെ വിളിച്ചുനോക്കി. നിലവിലില്ല എന്നാണ് മറുപടി കിട്ടിയത്..
എന്തെങ്കിലും ആകട്ടെ എന്ന് കരുതി ജോൺ റൂമിൽ കുത്തിയിരുന്നു. കുറച്ചുനേരം ടിവി കണ്ടു. പിന്നീട് റിസപ്ഷനിലേക്ക് വിളിച്ചു ഊണു വരുത്തിച്ചു. മൊബൈലിന് റേഞ്ച് തീരെ കുറവായിരുന്നു. പക്ഷേ അവിടെ വൈഫൈ കണക്ഷൻ ഉണ്ടായിരുന്നു .. അവൻ വൈഫൈ കണക്ട് ചെയ്ത കുറച്ചുനേരം ഫേസ്ബുക്കിൽ കയറി. പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ അവൻ ആശയെ ഒന്നു വിളിച്ചുനോക്കി.. റെയിഞ്ച് കിട്ടുന്ന ഉണ്ടായിരുന്നില്ല.. അവനു ഊണ്എടുത്തു കഴിച്ചു. കുറച്ചു നേരം ഒന്ന് കിടക്കാമെന്ന് തോന്നി. കട്ടിലിൽ കിടക്കാൻ ഒരു മനസ്സ് വന്നില്ല. ആശ വന്നിട്ട് കിടക്കണമെങ്കിലോ ..?
അവൻ വിചാരിച്ചു. നോക്കിയപ്പോൾ താഴെ തറയിൽ ഒരു മെത്ത കൂടിയുണ്ട്. അവൻ അതിൽ നീണ്ടുനിവർന്ന് കിടന്നു. കിടന്നത് മാത്രമേ ഓർമ്മയുള്ളൂ.. കണ്ണുതുറന്ന് മൊബൈൽ എടുത്തുസമയം നോക്കിയപ്പോൾ ആറര മണി .. അവൻ എണീച്ച് ആശയെ വിളിച്ചുനോക്കി. നോട്ട് റീച്ചബിൾ എന്നായിരുന്നു മറുപടി. ജോൺ പതുക്കെ എണീറ്റു ബാത്റൂമിൽ കയറി. ബാഗിൽനിന്ന് തോർത്തും ബ്രഷും പേസ്റ്റും എടുത്തു. പല്ലുതേച്ച് നല്ലൊരു കുളിയും പാസാക്കി..കൊണ്ട് വന്ന ഒരു ബർമുടയും ഒരു ടി ഷർട്ടും എടുത്തിട്ടു..
റിസപ്ഷൻ ലേക്ക് വിളിച്ച് രണ്ട് ചിക്കൻ ഫ്രൈഡ് റൈസും ചിക്കൻ കറിയും ഒരു പെപ്സി യും ഓർഡർ ചെയ്തു .. ബാൽക്കണിയിലേക്ക് വെറുതെ