സുന്ദര രാത്രികൾ [joNN]

Posted by

അവൾ കയ്യിലെ മൊബൈൽ എടുത്തു ഗ്യാലറി ഓപ്പൺ ചെയ്തു. അതിൽ ഒരു ഫോട്ടോയെടുത്ത് ജോണിനെ കാണിച്ചു. ജോൺ ഞെട്ടിപ്പോയി. ഗിരീഷ് ചേട്ടനും ഒരു പെണ്ണും കെട്ടിപ്പിടിച്ച് നിൽക്കുന്ന ഒരു ഫോട്ടോ .. ” ഇത് ആനി.. ഗിരീഷ് ചേട്ടന്റെ സ്കൂളിലെ ടീച്ചറാണ്.. കൂട്ടുകാരുമൊത്ത് കറങ്ങാൻ പോകുന്നു എന്നു പറഞ്ഞു ഇവളുടെ കൂടെയാണ് ചേട്ടൻ പോയത് ” ഇതിനു മുന്നേ ഒരുപാട് കഥകൾ ഞാൻ കേട്ടിട്ടുണ്ട്.. അപ്പോഴൊന്നും ഞാൻ വിശ്വസിച്ചിരുന്നില്ല അവൾ പറഞ്ഞു… അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു വിറയ്ക്കുന്നത് കണ്ടു ജോൺ പേടിച്ചുപോയി.. എനിക്ക് നേരിൽ കാണണം..

 

രണ്ടുപേരെയും.. ജോൺ ചേട്ടൻ എന്നെ സഹായിക്കണം.. ” ഈ ഫോട്ടോ എങ്ങനെ കിട്ടി ” ജോൺ ചോദിച്ചു.. എന്റെ ഒരു കൂട്ടുകാരി അവിടെ ജോലി ചെയ്യുന്നുണ്ട്. അവൾ അവരെ കണ്ടപ്പോൾ ഫോട്ടോ എടുത്ത് അയച്ചു തന്നതാണ്.. ജോൺ വണ്ടിയെടുത്തു.. ആശയോട് എന്തു പറഞ്ഞിട്ടും കാര്യമില്ല എന്ന് ജോണിനു തോന്നി.. കാർ മൂന്നാറിലേക്ക് കുതിച്ചു.. രാവിലെ ആറ് മണി കഴിഞ്ഞപ്പോഴേക്കും കാർ ചുരം കയറാൻ തുടങ്ങിയിരുന്നു. ജോണിന് ഗിരീഷിനെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ആശ അടുത്തിരിക്കുന്നത് കൊണ്ടുതന്നെ അത് സാധിച്ചില്ല. നല്ല തിരക്കുണ്ടായിരുന്നു മൂന്നാറിലെ റോഡിൽ.. കാർ വളരെ പതുക്കെയാണ് ചുരം കേറി കൊണ്ടിരുന്നത്.

 

അവൻ കാറിന്റെ എസി ഓഫ് ചെയ്ത് ഗ്ലാസ് തുറന്നിട്ടു.. നല്ല മഞ്ഞ്. സൂസിയും കൊണ്ട് ഹണിമൂണിന് മൂന്നാറിലേക്ക് വരണം എന്നായിരുന്നു ജോണിന്റെ ആഗ്രഹം.. പക്ഷേ സൂസിക്ക്ഒന്നിനോടും ഒരു താല്പര്യം ഇല്ലായിരുന്നു.. അവന് ഒരു ചായ കുടിക്കണം എന്ന് തോന്നി.. അവൻ ഇടതു സൈഡിൽ ഒരു ചായക്കട കണ്ടു .. ഇൻഡിക്കേറ്റർ ഇട്ട് വണ്ടി അവൻ ഇടത്തേക്ക് ഒതുക്കി.. അവൻ ആശയെ നോക്കി.. നല്ല ഉറക്കം.. എന്തൊരു ഐശ്വര്യമാണ് ഈ മുഖം. അവൻ മനസ്സിലോർത്തു..

Leave a Reply

Your email address will not be published. Required fields are marked *