” അമ്മേ മാളു ചേച്ചിയാ ആലുവയിലെ……… ”
വളരെ ആവേശപൂർവം അമ്മ ഫോൺ വാങ്ങി പുരാണം പറഞ്ഞു തുടങ്ങി…. ഇനിപ്പോ ബാക്കി കാര്യങ്ങൾ അമ്മ ക്ലിയർ ആക്കി കൊടുത്തോളും…..
അങ്ങനെ പറഞ്ഞു വന്നപ്പോൾ ഞങ്ങൾ വളരെ അടുത്ത ബന്ധുക്കളായി…… അതെങ്ങനെ എന്ന് വച്ചാൽ എന്റെ അപ്പൂപ്പന്റെ സഹോദരിയുടെ മകന്റെ മകളാണ് ഈ മാളു പൊതുവേ അപ്പൂപ്പന്റെ ഫാമിലിയുമായി വലിയ ടച്ച് ഇല്ലാത്തതിനാൽ എനിക്ക് അവിടത്തെ ആൾക്കാരെ ഒന്നും വലിയ പരിചയമില്ല……. മൂന്നു കൊല്ലം മുൻപ് ഒരു ഗെറ്റ് ടുഗെദർ ന് പോയപ്പോഴാണ് പലരെയും അറിഞ്ഞത് തന്നെ…….ആദി ആ വീട്ടിലെ ഒറ്റ മോളാണ്….. പക്ഷേ അന്ന് പോയപ്പോ ആൾ കോട്ടയത്ത് ന്തോ പഠിക്കുവായിരുന്നു….. അന്നറിഞ്ഞില്ല…. എന്റെ കോളേജിലാണ് ട്രാൻസ്ഫർ കിട്ടെയെന്ന് ആരും പറഞ്ഞതും ഇല്ല…. എങ്കിൽ അവളിവിടെ എന്റെ വീട്ടിലുണ്ടാവുമായിരുന്നു………
അപ്പോഴേക്കും അമ്മ എല്ലാം സംസാരിച്ചു എന്റെ കൈയിൽ ഫോൺ കൊണ്ട് തന്നു……..
” ഹലോ……. ”
പ്രതികരണമൊന്നും ഉണ്ടായില്ല…….
” ഹലോ…….. ”
ഇത്തവണയും പ്രതികരണമില്ല……..
” ആദി…….. ”
” ആഹ്….. ”
” ന്തുവാ കിളി പോയോ….. ”
” ഏറെ കുറെ…….. ”
” ക്ലിയർ ആയില്ലേ….. ഇനി വീടെത്തിയിട്ട് വിളിക്ക്….. കുറച്ച് നേരം മൈൻഡ് ഒന്ന് ക്ലിയർ ആയിക്കോട്ടെ ഞാൻ പറഞ്ഞു…… ”
ഞാൻ ഫോൺ ബെഡിലേക്കിട്ട് അതുവരെ ഇല്ലാതിരുന്ന ഒരു സന്തോഷത്തോടെ കിടന്നു……
അറിയാതെ ഉറങ്ങി പോയി…….
പിന്നെ നിർത്താതെ ഉള്ള ഫോൺ ബെൽ കേട്ടിട്ടാണ് ഉണർന്നത്…… സമയം നോക്കിയപ്പോൾ ഒമ്പതര കഴിഞ്ഞിരുന്നു…… ഫോൺ എടുത്തപ്പോഴേക്കും അത് ബെല്ലടിച്ചു നിന്നിരുന്നു…..
ഞാൻ വിളിച്ചതാരാണ് എന്ന് നോക്കി… ഒട്ടും തെറ്റിയില്ല ആദി തന്നെ ……. ഞാൻ ഉടനെ തിരിച്ചു വിളിച്ചു ……..