‘നിന്റെ പിണക്കം മാറിയപ്പോ ഞാൻ എന്ത് ഹാപ്പി ആയെന്നു അറിയോ ഞാൻ ‘
‘മം.. ടീച്ചർ ഇപ്പോഴും അവിടെ തന്നെയാണോ പഠിപ്പിക്കുന്നെ..? ‘
‘അതേടാ.അച്ഛന്റെ കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. നിന്റെ കുറച്ചു പഴയ പോസ്റ്റുകൾ നോക്കിയപ്പോളാണ് അറിഞ്ഞത് ‘
‘മം.’
‘നീ എന്താ നാട്ടിൽ വന്നിട്ട് എന്നെ കാണാതെ പോയത്..? ‘
‘കണ്ടിട്ട് ഇപ്പൊ എന്തിനാ..? ‘
‘പിണക്കം മാറിയില്ലേ…?
എല്ലാം മറന്നു കള മോനെ ‘
‘പിണക്കം ഒന്നുമില്ല പക്ഷെ ഒന്നും എന്നോട് മറക്കാൻ പറയരുത് പ്ലീസ് ‘
ഇനിയും പഴയ വിഷയം ചർച്ച ചെയ്യണ്ടാന്ന് അവൾക്ക് തോന്നി.
‘മം… ബാംഗ്ലൂർ എങ്ങനുണ്ട്..? ‘
‘നൈസ് ‘
‘എത്ര കാലമായി അവിടെ..? ‘
‘4, 5 വർഷമായി ‘
‘നീ പുറത്തേക്കൊന്നും നോക്കുന്നില്ലേ..? ‘
‘ഇപ്പൊ ഇല്ല.. !’
‘ഇപ്പോ ഇല്ലെങ്കിൽ പിന്നെ എപ്പോഴാ… ഏജ് കൂടുവാ അറിയോ ‘
‘സാരമില്ല. എന്റെ കാര്യം അല്ലെ ‘
‘നീ ഒരുപാട് മാറിപ്പോയി വല്യ ആളായല്ലോ ‘
‘മം പിന്നെ മാറാതെ പറ്റുമോ ‘
‘അവിടെ ഫ്രണ്ട്സ് ഒക്കെ ഉണ്ടോ നിനക്ക്..? ‘
‘മം. കുറവാ ‘
‘മം എന്തുപറ്റി. കുറയാൻ ‘
‘ആരെയും നമ്പാൻ കൊള്ളില്ല ‘
അൻവറിന്റെ റിപ്ലൈ ഊർമിളക്ക് ശെരിക്കും മനസ്സിൽ തട്ടി.പക്ഷെ അവനോട് ഇനി ഒരു പിണക്കത്തിന് ഇടവരരുത് എന്ന് അവൾ തീരുമാനിച്ചിരുന്നു.
‘എടാ ലൈഫിൽ ഒരു പാർട്നെറൊക്കെ വേണ്ടേ..? ‘
‘വേണ്ട.. !’
‘എന്താ സന്യാസമാണോ ഉദ്ദേശം ‘
‘അല്ല.. ‘
‘പിന്നെ..? ‘
‘ഒരു ചായ കുടിക്കാൻ എന്തിനാ ചായക്കട വാങ്ങുന്നെ ‘
ഇപ്പൊ താൻ എന്ത് പറഞ്ഞാലും ഊർമിള പോവില്ലന്നു അവനു അറിയാമായിരുന്നു.അതുമാത്രമല്ല പണ്ടത്തെ പോലെ ഒരു ഗുഡ് ഇമേജ് അവനിപ്പോ ആഗ്രഹിക്കുന്നില്ല.