“ഹലോ….. ”
“ചേച്ചി പെണ്ണേ.. ഞാൻ കുളിക്കാൻ പോയേക്കുവാരുന്നടി ”
“ഹ്മ്മ്…. ഞാൻ വിചാരിച്ചു നമ്മളെ ഒക്കെ മറന്നു കാണുമെന്നു ”
അൽപ്പം പരിഭവത്തോടെ ശ്രീജ പറഞ്ഞു.
“മറക്കാനോ ഞാനോ…. ”
“മം നീ തന്നെ… ഒരു മെസ്സേജ് പോലും അയച്ചില്ലല്ലോ. ”
“എന്റെ പൊന്നു ശ്രീജേച്ചി ജോലി തിരക്കിൽ ആയിപ്പോയി. കുറച്ചു ദിവസം ആയല്ലോ പോയിട്ട്.അതിന്റെ കുറെ പെന്റിങ് വർക്ക് ഉണ്ടാരുന്നു. പിന്നെ ഒടുക്കത്തെ പ്രഷറും ”
“ഓഹോ…. പ്രഷറല്ല ഷുഗർ…. ഏസിയിൽ ഇരുന്നുള്ള ജോലി വിയർക്കുക പോലും വേണ്ട. ഹ്മ്മ് മടിയൻ ”
“പോടീ ചേച്ചി പെണ്ണേ. നിന്നോട് പറഞ്ഞിട്ട് കാര്യമില്ല ”
“പിന്നെ ആരോട് പറയണം. ടീച്ചറമ്മയോട് പറഞ്ഞാലോ ”
കള്ള ചിരി ഒതുക്കിയാണ് അവൾ പറഞ്ഞത്.
“മം… അവർക്ക് ചിലപ്പോ മനസിലാകും. ”
“മം മം മം ”
“എന്താടി ഒരു മൂളക്കം..? ”
“ഒന്നുല്ല. മോൻ വല്ലതും കഴിച്ചോ വന്നിട്ട്..? ”
“ഇല്ലടി.വന്നപ്പാടെ ഒന്ന് മയങ്ങി. ഇപ്പൊ കുളിച്ചു വന്നേ ഉള്ളു ”
“പോയി എന്തെങ്കിലും കഴിക്കട ചെക്കാ”
“അതൊക്കെ കഴിക്കാം നീ കട്ട് ചെയ്യല്ലേ ”
“ടാ കൊരങ്ങെ എനിക്കിന്ന് വർക്ക് ഉണ്ട്. എനിക്ക് റെഡി ആവണം വണ്ടി ഇപ്പൊ വരും ”
അൻവർ ആകെ ഒന്ന് അസ്വസ്ഥനായി. അയാളുടെ ഏകാന്തതയിൽ ശ്രീജയുടെ സാന്നിത്യം ഏറെ ആശ്വാസം പകർന്നിരുന്നു.
“ഹ്മ്മ് ”
“എന്തുപറ്റി എന്റെ ചെക്കന്. പോകാതിരിക്കാൻ പറ്റില്ലടോ. വയറ്റി പിഴപ്പാ ”
ശ്രീജയുടെ മറുപടി അൻവറിനെ വല്ലാതെ സങ്കടപ്പെടുത്തി. അവൻ ഉള്ളിൽ അറിയാതെ പറഞ്ഞു
‘പാവം ‘
“ഉമ്മാ… ”
സ്നേഹത്തോടെ അവൻ അവൾക്കൊരു ചുംബനം നൽകി.
“ഉമ്മാ… ഞാൻ പോയിട്ട് വരാം. മോനുട്ടൻ പോയി എന്തെങ്കിലും കഴിക്ക് ഞാൻ നാളെ വിളിക്കാം ”
“മം.. ലവ് യൂ ഡി ”
“പോടാ കൊരങ്ങാ ”