അൻവർ ജോലി എല്ലാം കഴിഞ്ഞു വളരെ ക്ഷീണത്തിലാണ് മുറിയിൽ എത്തിയത്.
വന്ന പാടെ ബാഗ് ഒരു മൂലയിൽ ഇട്ടു കട്ടിലിലേക്ക് വീണു. ഒരു നിമിഷം അയാൾ ഒന്ന് കണ്ണുകൾ അടച്ചു.
‘ഹം….. മടുത്തു ഈ പണി…. ഒരു മാതിരി മുള്ളേൽ ചവിട്ടുന്ന അവസ്ഥ…. ആ മൈരൻ ബോസ്സ്…. അവനെ വേണം ചവിട്ടാൻ… ‘
അങ്ങനെ ഓരോന്നും ഓർത്തു അൻവർ മെല്ലെ ഉറക്കത്തിലേക്ക് വീണു.
മണി 6 ആയി… !
ഇരുട്ട് വീണു തുടങ്ങി. ബാംഗ്ലൂരിൽ ഇരുട്ട് വീണാലും എല്ലാം പകൽ പോലെ തന്നെയാണ്. ഒരു വിഭാഗം ആളുകൾ ഷിഫ്റ്റ് ഡ്യൂട്ടിക്ക് പോകും മറ്റു ചിലർ നിഷ പാർട്ടികളിൽ ആഘോഷങ്ങൾക്ക് തിരി തെളിക്കും.
ഇടയ്ക്കിടെ അൻവർ അങ്ങനെയുള്ള പരിപാടികൾക്ക് പോകുമെങ്കിലും സ്ഥിരമായി ഇല്ല. ബാംഗ്ലൂരിൽ എത്തിയിട്ട് കുറെ കാലം ആയി എന്നിലിരുന്നാലും ഒരു പരുതി വിട്ടുള്ള സൗഹൃദ ബന്ധങ്ങൾ അവനുണ്ടായിരുന്നില്ല. എല്ലാരോടും ഒരു ഹായ് ഹെലോ ബന്ധം മാത്രം.
ജീവിതത്തിലെ പല കൈപ്പേറിയ അനുഭവങ്ങളും അവനെ മാറ്റിയെടുത്തു.
ഫോൺ റിംഗ് ചെയുന്ന ശബ്‌ദം കേട്ടാണ് അൻവർ ഉണർന്നത്.ഉറക്കം അവസാനിപ്പിച്ചു കണ്ണ് തിരുമി വിളിച്ച ആളിനെ ഒരു പ്രാക്കും പ്രാകി ഫോണിലേക്കു നോക്കി.
ഹരി എന്ന് സേവ് ചെയ്തിരുന്നു.
“ഓ ഇവനോ…? ”
അൻവർ ഫോൺ എടുത്തു
“മം… എന്താടാ…? ”
“ഡാ ഇന്ന് ജോൺ സാറിന്റെ പാർട്ടി ഉണ്ട് നീ വരുന്നോ..? ”
“ഇല്ലടാ… ഇന്നൊരു മൂഡില്ല ”
ഫോൺ കട്ട് ചെയ്തു.അൻവർ കുളിക്കാനായി പോയി.
ഹരി അൻവറിന്റെ കൂടെ ജോലി ചെയ്യുന്ന വ്യക്തിയാണ്. ഇടയ്ക്കിടെ അവർ ഒന്നിച്ചു പുറത്തൊക്കെ പോകാറുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ പരുതി വിട്ടുള്ള ഒരു ബന്ധം ഇല്ല.
കുളി കഴിഞ്ഞു വന്ന അൻവർ കണ്ടത് തന്റെ ഫോണിൽ ശ്രീജ ചേച്ചിയുടെ കുറെ മിസ്സ് കോളുകൾ കിടക്കുന്നു.
സത്യം പറഞ്ഞാൽ ഈ ഒരു തിരക്കിൻറെ ഇടയിൽ അവൻ എല്ലാം. മറന്നു പോയി. ശ്രീജയുടെ കാര്യം ഓർത്തതും ചെക്കന്റെ മുഖം വിടർന്നു. ഉടനെ അവൻ തിരികെ വിളിച്ചു
കുറച്ചു നേരത്തെ റിങ്ങിനു ശേഷം കോൾ കണക്ട് ആയി.