ഊർമിള എന്റെ ടീച്ചറമ്മ 4 [ആദി 007]

Posted by

ഊർമിള എന്റെ ടീച്ചറമ്മ 4

Urmila Teacher Ente Teacheramma Part 4 | Author : Aadhi 007

Previous Part

ടീച്ചറമ്മയുടെ മെസ്സേജുകൾ അൻവറിന്റെ ഫോണിൽ നിറഞ്ഞു.
അൻവർ ഓരോന്നായി വായിക്കാൻ തുടങ്ങി.

തന്റെ അപ്പോഴത്തെ അവസ്ഥയും സാഹചര്യവും എല്ലാം തന്നെയാണ് ഊർമിള വിഷയമാക്കിയത്. പുള്ളിക്കാരിത്തി ഇപ്പൊ ഓൺലൈനിൽ ഇല്ല.

എല്ലാം വായിച്ചു കഴിഞ്ഞപ്പോ അൻവറിനു എന്തോ സങ്കടം തോന്നി.

‘ഒന്നോർത്താൽ ടീച്ചർ എങ്ങനെ കുറ്റക്കാരിയാവും. ഒരമ്മയുടെ കടമ ചെയ്തു അവരുടെ സ്ഥാനത്ത് ആരായാലും അതെ സംഭവിക്കു’

അൻവറിന്റെ മനസിലൂടെ പലതും കടന്നു പോയി.
അവൻ തന്റെ ടീച്ചർക്ക് മെസേജ് കുറിച്ചു.

“സോറി. എനിക്ക് ഒരു ദേഷ്യവും ഇല്ല ടീച്ചറോട്. ”

ഒപ്പം ഒരു സ്മൈലിയും ” 🤗”

യാത്രയുടെ ക്ഷീണം നല്ല രീതിയിൽ ഉണ്ടായിരുന്നതിനാൽ അവൻ വേഗം ഉറങ്ങി.

അടുത്ത പകൽ തിരക്കിന്റെയായിരുന്നു. അത്രക്കുണ്ടല്ലോ ജോലി ഭാരം. പുറത്ത് നിന്ന് നോക്കുന്ന പലരുടെയും വിചാരം ഐടി മേഖല ഒരു സുഖ പരുപാടി ആണെന്നാണ്. എന്നാൽ അതെങ്ങനെ അല്ലെന്ന് അവിടെ ജോലി ചെയ്യുന്നവർക്കല്ലേ അറിയൂ.

രാവിലെ ഉണർന്ന അൻവർ പ്രഭാത കർമ്മമെല്ലാം കഴിഞ്ഞു ജോലിക്ക് പോകാൻ തയാറായി ഇറങ്ങി.കൂടുതൽ ദിവസങ്ങളിലും ആഹാരം പുറത്തു നിന്നാണ് കഴിക്കാറ്. പാചകം അത്ര വശമില്ലെന്നല്ല ഒട്ടും അറിയില്ലെന്ന് പറയുന്നതാവും ശരി.

ഊർമിള അതി രാവിലെ തന്നെ അൻവറിന്റെ മെസ്സേജ് കണ്ടു.അവൾക്ക് അത് ഉണ്ടാക്കിയ സന്തോഷം ചെറുതൊന്നുമല്ല.വർഷങ്ങളായി മനസ്സിൽ കാർമേഘം പോലെ കൂടു കൂട്ടിയ സങ്കടം എല്ലാം പെയ്തു തോർന്നിരിക്കുന്നു.
തിരിച്ചു മറുപടിയായി ഒരു മോർണിംഗ് മെസ്സേജ് അയച്ചു ഒപ്പം ഒരു സ്മൈലിയും🤗
പിന്നീട് പതിവുപോലെ ജോലിയിലേക്ക്.

അങ്ങനെ ആ ഒരു പകൽ കടന്നു പോയി.വീട്ടിൽ വന്ന ഉടനെ ഫ്രഷായി ഊർമിള ഫേസ്ബുക് തുറന്നു നോക്കി.
അൻവറിന്റെ റിപ്ലൈ ഇല്ല.
മെസ്സേജ് പോലും അവൻ കണ്ടിട്ടില്ല.ഊർമിളയുടെ മുഖത്തു നിരാശ നിഴലാടി.

തന്റെ ഒറ്റപ്പെട്ട ജീവിതത്തിൽ അൻവറിന്റെ സാനിധ്യം അവൾക്കു വലിയ ഒരു ആശ്വാസമായിരുന്നു.
തന്റെ വിദ്യാർത്ഥി മാത്രമല്ല അൻവർ മറിച് മകൻ, സുഹൃത്ത് തുടങ്ങിയ ബന്ധങ്ങളും അവൾക്ക് അവനോട് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *