“അപ്പൊ ഓഡിറ്റോറിയം പോകാൻ ഉള്ള ബസ്സൊ ” വാപ്പി ചോദിച്ചു…
“അത് ഞാൻ മറന്നു നാളെ തന്നെ റെഡി ആക്കാം.. പിന്നെ സ്വർണം, ഡ്രസ്സ് വാപ്പി നാളെ ഒരു ദിവസം റസ്റ്റ് എടുത്തിട്ട് മറ്റന്നാൾ പോയി എടുക്കാം ” ഞാൻ പറഞ്ഞു കഴിച്ചെഴുനേറ്റു… കൈ കഴുകി ഹാളിൽ ഇരുന്നു… നബീലും കൈകഴുകി വന്നു ഇരുന്നു…
“ടാ നാളെ നാദിയെ കാണാൻ പോണം എനിക്ക് വഴി ശെരിക്ക് അറിയില്ല.. നീ ഒന്ന് വരുമോ ” ഞാൻ ചോദിച്ചു…
“ആ ശെരിയെടാ.. എന്നാൽ ഞാൻ ഇറങ്ങട്ടെ.” അവൻ ചോദിച്ചു…
“അഹ് ടാ ” അവൻ എല്ലാരേയും നോക്കിയിട്ട് പുറത്തേക്ക് പോയി…
ഞാൻ അവിടെ തന്നെ ഇരുന്നു ആഫി എന്റെ അടുത്ത് വന്നിരുന്നു എന്നെ തന്നെ നോക്കി…
“എന്താ ” ഞാൻ ചോദിച്ചു..
“ഞാൻ പോയാൽ ഇക്കാക്ക് വിഷമം കാണില്ലേ ”അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു…
“ വിഷമമോ എന്തിന്.. നീ പോണത്തിന്റെ അന്ന് ഞാൻ ഇവിടെ പടക്കം പൊട്ടിച്ചു ആഘോഷിക്കും.. ഹ ഹ. ഹ.” എന്ന് പറഞ്ഞു ഞാൻ ചിരിച്ചു…
“പോടാ പട്ടി ” എന്ന് പറഞ്ഞു അവൾ എന്റെ നെഞ്ചത്ത് ഒരു കുത്ത് തന്നു..
അപ്പൊ വാപ്പി വന്നു…
“കല്യാണം ആയി പെണ്ണിന്റെ കുട്ടിക്കളി ഇപ്പോഴും മാറിയിട്ടില്ല ”വാപ്പി അവളെ കളിയാക്കി…
“അവൾ കൊച്ചല്ലേ വാപ്പി… Just 22 വയസല്ലേ ആയുള്ളൂ ” ഞാനും അവളെ കളിയാക്കി…
അത് കേട്ട് വാപ്പി ഉറക്കെ ചിരിച്ചു.. ഞാനും കൂടെ കൂടി..ഇത് കേട്ട് ഉമ്മി അകത്തുന്ന് വന്നു…
“എന്താ ഇവിടെ ഒരു ബഹളം ”ഉമ്മി ചോദിച്ചു…
“ഞാൻ പറയുവായിരുന്നു ഇവളുടെ കുട്ടിക്കളി ഇതുവരെ മാറിയില്ലെന്ന് ”വാപ്പി ഉമ്മിയോട് പറഞ്ഞു…
“അത് എങ്ങനെയാ നിനങ്ങളുടെ അല്ലെ മോള്.. എന്നെ കെട്ടുമ്പോൾ നിങ്ങൾക്കും കുട്ടിക്കളി അല്ലായിരുന്നോ ” ഉമ്മി വാപ്പിയോട് ചോദിച്ചു…
“ആ.. അത്.. ആ ” വാപ്പി വിക്കി…
“വിക്കണ്ട ആയിരുന്നു… പിന്നെ ഗൾഫിൽ പോയതിന് ശേഷം ആണ് ഇത്തിരി വകതിരിവ് വെച്ചത് ” ഉമ്മി വാപ്പിയെ കളിയാക്കി ചിരിച്ചു…
വാപ്പി ഉമ്മിയെ അടിക്കാനായി കൈ ഓങ്ങി…
“മോളെ കെട്ടിച്ചു വിടാറായി.. ഇപ്പോഴും രണ്ടുപേരും കളിക്കുന്നെ നോക്കിക്കേ” ആഫി അവരെ കളിയാക്കി… വാപ്പി ഒരു വളിച്ച ചിരി ചിരിച്ചു