“വേണ്ടെങ്കിൽ വേണ്ട ” എന്ന് പറഞ്ഞവൾ ഉമ്മിടെ അടുത്തുന്നു മാറി.. Tv ഇട്ടു.. ഉമ്മി എന്റെ തലയിൽ തടകിക്കൊണ്ട് ഇരുന്നു… ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു..
ആഫി ആരോടോ സംസാരിക്കുന്നത് കേട്ട് ആണ് ഞാൻ ഉണർന്നത്… ഞാൻ നോക്കുമ്പോൾ നബീൽ ആണ്…
“അയ്യോ നീ വന്നായിരുന്നോ.. ഞാൻ പൊക്കോളാം എന്ന് പറയാൻ മറന്നു പോയി ” ഞാൻ പറഞ്ഞു..
“അതൊന്നും കുഴപ്പം ഇല്ല… നീ പോയി റെഡി ആയിട്ട് വന്നേ ” അവൻ പറഞ്ഞു ഞാൻ ഡ്രസ്സ് ഒക്കെ മാറ്റിയിട്ടു ഇറങ്ങി വന്നു…
“ഉമ്മി ഞങ്ങൾ ഇറങ്ങുവാണെ ” ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു… എന്നിട്ട് ഞാനും അവനും കൂടെ അവന്റെ വണ്ടിയിൽ കയറി… വണ്ടി കുറച്ചു ദൂരം എത്തി…
“എടാ നാദിക്ക് എങ്ങനെ ഉണ്ട് ” ഞാൻ ചോദിച്ചു…
“നീ അവളുടെ കല്യാണത്തിന് അല്ലെ അവളെ അവസാനമായി കണ്ടത്… അവൾ സുഗമായി ഇരിക്കുന്നു. ഒരു മോൻ ഉണ്ട്.. നഫാസ് ” അവൻ പറഞ്ഞു…
“ഒന്ന് പോയി കാണണം.. സമയം ഇല്ലായിരുന്നു. അതാണ് ” ഞാൻ പറഞ്ഞു…
“ഓ പിന്നെ സമയം… ബാംഗ്ലൂർ നിന്ന് ഇവിടെ വരാൻ ദിവസങ്ങൾ എടുക്കുമല്ലോ ” അവൻ ചോദിച്ചു…
“എടാ നിങ്ങൾക്ക് എല്ലാം അറിയാമല്ലോ.. നാട്ടിലേക്ക് വരണമെന്ന് ഇല്ലായിരുന്നു… പിന്നെ അവളുടെ കല്യാണത്തിന് വന്നില്ലേൽ പിന്നെ അവൾ മിണ്ടില്ല എന്ന് അറിയാവുന്നത് കൊണ്ട് മാത്രമാണ് ഞാൻ വന്നത്… ആ അത് കള നിന്റെ കല്യാണം ആയെന്ന് കേട്ടല്ലോ ” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു…
“അത് പറഞ്ഞു വെച്ചിട്ടുണ്ട്… അടുത്ത വർഷമേ കല്യാണം ഒക്കെ കാണു ” അവൻ പറഞ്ഞു…
“ഹ്മ്മ് ” ഞാൻ ഒന്ന് മൂളി.. എന്നിട്ട് സീറ്റിലേക്ക് ചാരി ഇരുന്നു… വീട്ടിൽ നിന്ന് എയർപോർട്ടിലേക്ക് അധികം ദൂരം ഇല്ലാത്തത് കൊണ്ട് പെട്ടന്ന് എത്തി… ഞങ്ങൾ രണ്ട് പേരും കൂടെ വാപ്പിയെ കാത്ത് നിന്നു… കുറച്ചു നേരം നിക്കേണ്ടി വന്നു… അപ്പോഴേക്കും വാപ്പി ഇറങ്ങി വന്നു ഞങ്ങളെ കണ്ടു…
“അഹ് മോനും ഉണ്ടായിരുന്നോ ” വാപ്പി അവനെ നോക്കി ചോദിച്ചു…
“ഇവൻ വിളിച്ചപ്പോ വന്നായ മാമ ” നബീൽ എന്നെ ചൂണ്ടിക്കൊണ്ട് പറഞ്ഞു…
“ആ ”അങ്ങനെ ഞങ്ങൾ വണ്ടിയിൽ കയറി വീട്ടിലേക്ക് വന്നു.. വാപ്പിയെ കാത്ത് ഉമ്മിയും ആഫിയും പുറത്ത് തന്നെ നിപ്പുണ്ട്… വണ്ടി വന്നു നിർത്തി വാപ്പി ഇറങ്ങിയതും രണ്ട് പേരും വാപ്പിടെ അടുത്തേക്ക് വന്നു.. ആഫി വന്നു വാപ്പിയെ കെട്ടിപിടിച്ചു… ഉമ്മി വന്നു നോക്കി നിന്നത്തെ ഉള്ളു… എന്നിട്ട് എല്ലാരും അകത്തേക്ക് കയറി… വാപ്പി ഒന്ന് ഫ്രഷ് ആയി വന്നപ്പോളേക്കും ഫുഡ് ഒക്കെ റെഡി ആയി.. അങ്ങനെ ഞങ്ങൾ ഫുഡ് കഴിക്കാൻ ഇരുന്നു..
“എല്ലാ കാര്യവും നീ പറഞ്ഞു വെച്ചിട്ടില്ലേ ” വാപ്പി എന്നോട് ചോദിച്ചു..
“ഫുഡ്, ഓഡിറ്റോറിയം, പന്തൽ ഒക്കെ റെഡി ആണ്…” ഞാൻ പറഞ്ഞു