“പോവാൻ പറഞ്ഞാൽ നീ അങ്ങ് പോകുവോ… എന്നാ ഇപ്പൊ പോടാ. പോ ” എന്ന് പറഞ്ഞു കരഞ്ഞുകൊണ്ട് ഉമ്മി എന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു…
“അയ്യേ ഉമ്മി കരയുവാണോ … നോക്കടി ആഫി ഉമ്മി കരയുന്നു. അയ്യേ ” ഞാൻ ഉമ്മിയെ കളിയാക്കി… ഉമ്മി വേഗം കണ്ണുകൾ തുടച്ചു…
“പിന്നെ കരയാതെ.. ഞാൻ എന്തേലും പറഞ്ഞെന്ന് കരുതി നീ ഇറങ്ങി പോകുവാണോ വേണ്ടേ ”
“അയ്യോ എന്തൊരു സ്നേഹം… ഇത്രയും സ്നേഹം ഉണ്ടായിരുന്നേൽ ഞാൻ പോയപ്പോൾ ഒരു പ്രാവശ്യം എങ്കിലും പോണ്ട എന്ന് പറഞ്ഞോ.. എന്നിട്ട് ഇപ്പൊ കുറ്റം എന്റെ തലയിൽ…” ഞാൻ പറഞ്ഞു…
“അതെ നിങ്ങൾക്ക് ഒന്നും വിശപ്പില്ലായിരിക്കും എനിക്ക് വിശക്കുന്നു ” പുറകിൽ നിന്ന് ആഫി പറഞ്ഞു..ഞാനും ഉമ്മിയും അത് കേട്ട് ചിരിച്ചു… എന്നിട്ട് ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചിട്ട് ഹാളിൽ ഇരുന്നു…
“അപ്പൊ ഇനി എന്താ അടുത്ത പരിപാടി…” ഞാൻ ചോദിച്ചു…
“നിന്നെ ഇങ്ങനെ നിർത്തിയാൽ ശെരിയാകില്ല… നിന്റെയും അവളുടെയും ചാൻസ് കഴിഞ്ഞു… ഇനി ഞാൻ ഒരാളെ നോക്കട്ടെ. എങ്ങനെ ഉള്ള ആളെ ആണ് വേണ്ടത്..” ഉമ്മി പറഞ്ഞു…
“എനിക്ക് അങ്ങനെ ആഗ്രഹങ്ങൾ ഒന്നും ഇല്ല.. പാവം ആയിരിക്കണം… നാത്തൂനോടും അമ്മായിഅമ്മയോടും ഒക്കെ വഴക്ക് ഉണ്ടാക്കരുത്… എനിക്ക് അത്രയേ ഉള്ളു.. ” ഞാൻ അതും പറഞ്ഞുകൊണ്ട് ഉമ്മിയുടെ മടിയിലേക്ക് കിടന്നു…
“എന്തായാലും ഇപ്പോഴേ നോക്കണ്ടാ…എന്റെ കല്യാണം കഴിഞ്ഞിട്ട് മതി.. ഇല്ലേൽ അടുത്ത അടി ആകും ” ആഫി ഒരു കണ്ണടച്ചു നാക്ക് വെളിയിലേക്ക് ഇട്ട് കാണിച്ചുകൊണ്ട് പറഞ്ഞു..
“ഓ ശെരി ” ഉമ്മി അവളെ കളിയാക്കി…
“ ഡ്രസ്സ്, സ്വർണം ഒഴികെ വാക്കി എല്ലാം set ആക്കിയിട്ടുണ്ട്… വാപ്പി ഇന്ന് രാത്രി വരുമല്ലോ.. നമുക്ക് മറ്റന്നാൾ പോയി അതിന്റെ കാര്യം നോക്കാം ” ഞാൻ പറഞ്ഞു…
“വാപ്പി വരുമെന്നോ ” അവൾ അത്ഭുതത്തോടെ ചോദിച്ചു…
“ആ ” ഞാൻ പറഞ്ഞു..
“ഈ പന്ന തള്ള.. എന്നോട് ഒന്നും പറഞ്ഞില്ല ”
അവൾ ഉമ്മിയെ നോക്കി പറഞ്ഞു…
“ഇത് ഉമ്മി പറഞ്ഞതല്ല.. വാപ്പി വിളിച്ചു പറഞ്ഞതാ ” ഞാൻ പറഞ്ഞു…
“ഓ സോറി… ഉമ്മി ” അവൾ ഒരു ചിരി ചിരിച്ചു ഉമ്മിയെ കെട്ടി പിടിച്ചു പറഞ്ഞു…
“ വേണ്ട വേണ്ട സോപ്പ് ഒന്നും വേണ്ട നീ അങ്ങോട്ട് മാറി ഇരുന്നേ ” ഉമ്മി അവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു