“വല്യ പ്രശ്നം ഒന്നും ഇല്ല ഇതിനൊക്കെ വേറെ സാക്ഷിക്കൾ ഉണ്ടോ…” അയാൾ ചോദിച്ചു…
“സർ സാക്ഷികൾ ആയി അടുത്ത വീട്ടുകാർ ഒക്കെ ഉണ്ട് അതുമതിയാകുമോ ” ഞാൻ ചോദിച്ചു…
“അത് മതി.. നിങ്ങൾ ഫീസ് അടച്ചിട്ടു പൊക്കൊളു.. വാക്കി ഒക്കെ ഞാൻ നോക്കിക്കോളാം ” അയാൾ പറഞ്ഞു…
ഞാൻ അവിടെ ഇരുന്ന സ്റ്റാഫിനോട് ഫീസ് 10,000 അടച്ചു തിരിച്ചു കാറിൽ വന്ന് കയറി…
“ഒന്ന് കൊണ്ടും പേടിക്കണ്ട… അവനെ നാളെ നമുക്ക് ഇറക്കാം.. പിന്നെ അടുത്ത വീട്ടിലെ ആളുകളോട് ഒന്ന് സംസാരിക്കണം ” ഞാൻ പറഞ്ഞു… അവൾ തലയിട്ടിയത് മാത്രമേ ഉള്ളു…ഞാൻ നേരെ അവളുടെ വീട്ടിലേക്ക് വണ്ടി വിട്ടു..അവിടെ ചെന്ന് അവരോട് ഒക്കെ സംസാരിച്ച നാളെ രാവിലെ കോടതിയിലേക്ക് വരണം എന്ന് പറഞ്ഞു ഞാൻ ഇറങ്ങി…
വീട്ടിൽ തിരിച്ചെത്തിയപ്പോൾ രാത്രി ആയിരുന്നു… എല്ലാരോടും കാര്യം പറഞ്ഞു ഞാൻ ഫുഡും കഴിച്ചു കിടന്നു…
നല്ല ഒരു ഉറക്കം ഉറങ്ങി..രാവിലെ എഴുന്നേക്കുമ്പോൾ എന്റെ അടുത്ത് ആഫി ഉണ്ട്…
“എന്താടി നീ ഇവിടെ ഇരിക്കുന്നത് ” ഞാൻ ആഫിയോട് ചോദിച്ചു…
“ഇക്കാക്ക് ജാസ്മിനെ ഇഷ്ടമായി അല്ലെ ” അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു…
“ഏ ഇല്ല…” ഞാൻ നിന്ന് പരുങ്ങി…
“എന്നോട് ആണോ കള്ളം പറയുന്നേ… എനിക്ക് മനസിലായി ഇന്നലെ എന്ത് നോട്ടം ആയിരുന്നു… സത്യം പറ.. ഇഷ്ടമായില്ലേ ” അവൾ ചോദിച്ചു…
“ഇഷ്ടമായി… പക്ഷെ വേണ്ട… അവൾ നമ്മളോട് ഒരു സഹായം ചോദിച്ചു… നമ്മൾ അത് ചെയ്ത് കൊടുത്തു.. അത്രെ ഉള്ളു നമ്മളും അവരും തമ്മിലുള്ള ബന്ധം..” അവൾക്ക് എന്നെ ഇഷ്ടമല്ല എങ്കിൽ ഞാൻ വീണ്ടും വിഷമിക്കും എന്ന് ഓർത്തു ഞാൻ കടുപ്പിച്ചു അങ്ങ് പറഞ്ഞു…
ആഫി പിന്നെ എന്നോട് ഒന്നും പറഞ്ഞില്ല അവൾ എഴുനേറ്റ് പോയി…
ഇന്ന് 10 മണിക്കാണ് കോടതിയിൽ പോകേണ്ടത്… ഞാൻ ഒന്ന് കുളിച്ചു ഒരുങ്ങി… താഴെ വന്ന് ഫുഡും കഴിച്ചു…അവിടെ ഇരുന്നു… സമയം പോയിക്കൊണ്ട് ഇരിക്കുന്നു 8.30 ആയപ്പോൾ ജാസ്മിൻ ഇറങ്ങി വന്നു… കയ്യിൽ ബാഗും ഉണ്ട്… ബാഗുമായി ഇറങ്ങി വരുന്ന ജാസ്മിനെ കണ്ട് ഉമ്മി ചോദിച്ചു…
“ബാഗ് ഒക്കെ ആയിട്ട് എങ്ങോട്ട് ആണ് ”
“അനിയനുമായി തിരിച്ചു നാട്ടിലേക്ക് പോകുവാണ് ” അവൾ മറുപടി കൊടുത്തു…
“അതൊന്നും പറഞ്ഞാൽ പറ്റില്ല… ഇങ്ങ് തിരിച്ചു വന്നേ പറ്റു ”ഉമ്മി വാശി പിടിച്ചു…
“ഇല്ല മാമി അത് ശെരിയാകില്ല ഞങ്ങൾ കല്യാണത്തിന്റെ തലേന്ന് ഇങ്ങ് എത്താം ” അവൾ മറുപടി കൊടുത്തു…
“ഉമ്മി വേണ്ട നിർബന്തിക്കേണ്ട.. അവർക്ക് പോകണമെന്ന് ആണേൽ പൊക്കോട്ടെ ” ഞാൻ പറഞ്ഞു… ഉമ്മി പിന്നെ ഒന്നും പറയാൻ നിന്നില്ല.. അവൾക്ക് ഫുഡും കൊടുത്ത് എന്റെ കൂടെ പറഞ്ഞു വിട്ടു… ഞാൻ വണ്ടിയുമെടുത്ത് ആലുവയിലേക്ക് പോയി.. അവിടുന്ന് നേരെ കോടതിയിലേക്കും…
ആദ്യമേ തന്നെ ഞങ്ങളുടെ കേസ് ആണ് വിളിച്ചത്..വാതിഭാഗം വക്കിലും പ്രതിഭാഗം വക്കിലും എത്തി ചേർന്നിട്ടുണ്ട്…
കേസ് വിളിച്ചു ജാസിമിനെ പ്രതികൂട്ടിൽ നിർത്തി.. അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്…
തുടരും…
സ്നേഹം വാരി കോരി തരിക ❤