അവിടെ നിന്ന് ഇറങ്ങി സെല്ലിന്റെ അടുത്തേക്ക് നടന്നു.. അവൻ തല കാൽ മുട്ടിൽ വെച്ച് ഇരിക്കുകയാണ്… ഞാൻ അങ്ങോട്ട് പോകുന്നത് കണ്ട് ജാസ്മിനും വന്നു…
“ജാസിമേ മോനെ ” ജാസ്മിൻ വിങ്ങിക്കൊണ്ട് വിളിച്ചു….
“ഇത്താ ” എന്ന് വിളിച്ചു അവൻ കരഞ്ഞു…
“ഒന്നുമില്ല… ഇത്താക്ക് ഒന്നും ഇല്ല.. നമുക്ക് നാളെ ഇറങ്ങാം.. നീ ഒന്നും പേടിക്കണ്ട ” ജാസ്മിനും അവനെ സമാധാനിപ്പിക്കാൻ പറഞ്ഞു… അത് പറയുമ്പോൾ അവളും കരഞ്ഞു…
“ഇത്ത അവിടെ ഒറ്റക്ക് ആണോ… അവർ ഇത്തയെ എന്തേലും ചെയ്യും ” അവൻ പേടിച്ചുകൊണ്ട് പറഞ്ഞു… ജാസ്മിനോട് സംസാരിച്ചുകൊണ്ട് ഇരുന്നത്കൊണ്ട് അവൻ എന്നെ കണ്ടില്ല…
“ഞാൻ ഇപ്പൊ ഈ ഇക്കാടെ വീട്ടിൽ ആണ് ” അവൾ എന്നെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു… അപ്പോൾ ആണ് അവൻ എന്നെ കാണുന്നത്… എന്നെ നോക്കി അവൻ കൈ കൂപ്പി…
“നീ പേടിക്കണ്ട ഇത്ത എന്റെ വീട്ടിൽ സുരക്ഷിതയാണ്” ഞാൻ പറഞ്ഞു… അപ്പോൾ SI വന്നു…
“അതെ… കൂടുതൽ സമയം തരാൻ പറ്റില്ല… നിങ്ങൾ ഇന്ന് എന്തായാലും പോയി ഒരു വക്കിലിനെ കാണ്…” SI പറഞ്ഞു…
“സർ ഒരു വക്കിലിനെ പറഞ്ഞു തരുമോ എനിക്ക് ആരെയും പരിചയം ഇല്ല ” എന്ന് പറഞ്ഞപ്പോൾ അയാൾ അകത്തേക്ക് പോയി ഒരു number കൊണ്ട തന്നു…
“ഇതിൽ വിളിച്ചിട്ട് പോയാൽ മതി ” ഞാൻ number വാങ്ങി പുറത്തേക്ക് നടന്നു… ജാസ്മിൻ കരഞ്ഞുകൊണ്ട് ആണ് പുറകെ വരുന്നത്….
ഞാൻ ഫോൺ എടുത്ത് ആ number ഡയൽ ചെയ്തു… കാൾ പോയി…
“ഹലോ ”ഞാൻ വിളിച്ചു..
“ആരാണ് ” അവിടുന്ന് ഒരു പരുക്കൻ ശബ്ദം…
“വിജയ്ശങ്കർ വക്കിൽ ആണോ ”ഞാൻ ചോദിച്ചു…
“അതെ ആരാണ് ” അയാൾ ചോദിച്ചു…
“സർ ഒരു കേസിന്റെ കാര്യം സംസാരിക്കാൻ ആണ് ” ഞാൻ പറഞ്ഞു…
“ആണോ…”
“അതെ സർ… സാറിന്റെ അഡ്രെസ്സ് തന്നാൽ വന്ന് കാണാമായിരുന്നു ”
“പോലീസ് സ്റ്റേഷൻ കഴിഞ്ഞു ലെഫ്റ്റിലോട്ട് ഒരു റോഡ് ഉണ്ട് അത് വഴി നേരെ വന്നാൽ മതി അവിടെ ബോർഡ് ഉണ്ട് ” അയാൾ പറഞ്ഞു
ഞാൻ ഫോൺ കട്ട് ചെയ്തു കാറിൽ കയറി ജാസ്മിനും കയറി.. ഞാൻ വണ്ടി എടുത്ത് പുറത്തേക്ക് ഇറങ്ങി എന്നിട്ട് ലെഫ്റ്റ് എടുത്ത് പതിയെ ഫ്രണ്ടിലോട്ട് പോയി… രണ്ട് സൈഡിലേക്കും നോക്കി നോക്കി പോയി.. ഇടത് സൈഡിൽ ആയിട്ട് ഒരു ബോർഡ് കണ്ടു.. വിജയ്ശങ്കർ LLB എന്ന് ഞാൻ വണ്ടി ഒതുക്കി.. ജാസ്മിനോട് വരണ്ട എന്ന് പറഞ്ഞിട്ട് ആ ബോർഡിലെ ആരോ കാണിച്ചിരിക്കുന്ന സൈഡിലേക്ക് പോയി… ഒരു ചെറിയ റൂം ആണ്…
“സർ മേ ഐ കം ഇൻ ” ഞാൻ ചോദിച്ചു…
“യസ് ” ഞാൻ കത്തേക്ക് കയറി…
“സർ ഞാൻ ആണ് നേരത്തെ വിളിച്ചത് ” ഞാൻ പറഞ്ഞു…
“ഇരിക്ക്… എന്നിട്ട് കേസിനെ പറ്റി പറയു ”അയാൾ പറഞ്ഞു.. ഞാൻ അവിടെ ഇരുന്നു. എന്നിട്ട് അയാളോട് കാര്യം പറഞ്ഞു…