ബ്ലാക്ക് ഷർട്ടും ഷർട്ടും വൈറ്റ് കോട്ടിൽ ബ്ലാക്ക് ചെക്കും ബ്ലാക്ക് പാന്റും ആയിരുന്നു എനിക്ക്… നബീലിന് നേരെ തിരിച്ചും വൈറ്റ് ഷർട്ടും ബ്ലാക്കിൽ വൈറ്റ് ചെക്കും ബ്ലാക്ക് പാന്റും ആയിരുന്നു…
“നിന്റെ അനിയന് xl അല്ലെ ” ആഫി നദിയോട് സംസാരിച്ചുകൊണ്ട് ഇരുന്ന ജാസ്മിനോട് ചോദിച്ചു…
“അവനു ലാർജ് മതി ” ജാസ്മിൻ പറഞ്ഞു…
“പാന്റ്സ് ” ആഫി അതും പറഞ്ഞു ജാസ്മിനെ നോക്കി..
“അളവ് കറക്റ്റ് ആയി അറിയില്ല… ഒരു 34 മതിയാകും ”എന്ന് പറഞ്ഞു വീണ്ടും നദിയോട് സംസാരിച്ചിരുന്നു…
ആഫി അവനുള്ള ഡ്രസ്സ് എല്ലാം എടുത്തിട്ട് ഇറങ്ങി… ഞാനും നബീലും ബില്ല് ഒക്കെ പേ ചെയ്ത് ഡ്രസ്സ് എല്ലാം എടുത്ത് ഇറങ്ങി…
“ടാ ബസ്സിന്റെ കാര്യം എന്തായി ” ഞാൻ നടക്കുന്നതിനിടയിൽ അവനോട് ചോദിച്ചു…
“ഞാൻ അത് പറയാൻ മറന്നു…ബസ് ഒക്കെ set ആക്കിയിട്ടുണ്ട് 9 ബസ് ആണ് പറഞ്ഞിരിക്കുന്നത്… Rate ഒക്കെ അവരെ നേരിട്ട് കണ്ടിട്ട് തീരുമാനിക്കാം എന്നാണ് പറഞ്ഞത് ” അവൻ പറഞ്ഞു…
“ആഹ് എന്നാ നാളെ തന്നെ കാണാം ” ഞാൻ പറഞ്ഞു… എന്നിട്ട് ഡ്രസ്സ് എല്ലാം എന്റെ വണ്ടിയിൽ വെച്ചിട്ട് നേരെ ജോസ്കോ ജുവലേഴ്‌സിലേക്ക് പോയി…അവൾക്ക് സ്വർണം എല്ലാം ഉണ്ടെങ്കിലും കല്യാണത്തിന്റെ അന്ന് ഇടാൻ ആയിട്ടുള്ള മാലയും അങ്ങനെ എന്തൊക്കെയോ വാങ്ങാൻ ആണ് വന്നത്… എനിക്ക് അതിനെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ട് ഞാൻ മാറി ഇരുന്നു… നബീലും എന്റെ കൂടെ വന്നു…
“ടാ എന്താ അടുത്ത പരിപാടി…” അവൻ ചോദിച്ചു…
“ഇത് എടുത്ത് കഴിഞ്ഞ് വീട്ടിൽ പോകണം ” ഞാൻ പറഞ്ഞു…
“അതല്ല… ആ കൊച്ചിന്റെ കാര്യം…” നാദിയുടെ കൂടെ സംസാരിച്ചുകൊണ്ടിരിക്കുന്ന ജാസ്മിനെ നോക്കി നബീൽ ചോദിച്ചു..
“അതോ.. അവൾക്ക് വീട്ടിൽ പോകണമെന്ന് ആണ്… ഞാൻ ആ പയ്യനെ ഇറക്കാൻ പറ്റുമോ എന്ന് നോക്കട്ടെ.. എന്നിട്ട് വീട്ടിൽ പോകണമെന്ന് ആണെങ്കിൽ പോകട്ടെ… പക്ഷെ ഉമ്മി വേറെന്തോ തീരുമാനിച്ചിട്ടുണ്ട്.. എന്താന്ന് അറിയില്ല ” ഞാൻ പറഞ്ഞു…
“നീ സ്റ്റേഷനിൽ ഒന്ന് പോയി നോക്കിയോ ” അവൻ എന്നോട് ചോദിച്ചു… അപ്പോഴാണ് ഞാനും ആ കാര്യം ആലോചിച്ചത്…
“ഞാൻ ആ കാര്യമേ വിട്ട്പോയി.. ഇന്ന് ഇവരെ ആക്കിയിട്ട് പോയി കാണാം ” ഞാൻ പറഞ്ഞു… സമയം കുറെ പോയി… ഏകദേശം രണ്ട് മണി ആയി തിരിച്ചു വീട്ടിൽ എത്തിയപ്പോൾ… വരുന്ന വഴി ഹോട്ടലിൽ നിന്ന് തന്നെ ഫുഡ് ഒക്കെ കഴിച്ചു… പുറത്ത് നല്ല ചൂട് ആയതുകൊണ്ട് ഞാൻ നേരെ പോയി ഒന്ന് കുളിച്ചു… റൂമിലേക്ക് വന്നപ്പോൾ ആഫി അവിടെ ഇരിപ്പുണ്ട്…അവളുടെ ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കുവാണ്..
അവൾ ഞാൻ വരുന്നത് കണ്ടു…
“ഇക്ക അവൾക്ക് അനിയനെ ഒന്ന് കാണണമെന്ന് ” അവൾ എന്നോട് പറഞ്ഞു…
“ആ ഞാൻ അങ്ങോട്ട് പോകാൻ ഇരിക്കുവായിരുന്നു ” ഞാൻ പറഞ്ഞു…
“എന്നാ ഞാൻ അവളോട് റെഡി ആകാൻ പറയാം…” എന്ന് പറഞ്ഞിട്ട് അവൾ