പോയി… അതിനു ശേഷം ഇന്നലെ ആണ് ഞാൻ നാട്ടിൽ എത്തിയത്… അഫിയുടെ കല്യാണം പ്രമാണിച്ച് ആയിരുന്നു നാട്ടിലേക്കുള്ള വരവ്.. അവളുടെ കല്യാണ നിശ്ചയത്തിന് എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല അത്യാവശ്യമായ ഒരു മീറ്റിംഗിൽ പങ്കെടുക്കേണ്ടതായി വന്നു… വാപ്പി ഉടനെ ഇങ്ങ് എത്തും..
*******-*********-********-*******-********-*******
ഉറക്കത്തിൽ എന്തോ എന്റെ കാലിൽ ഇഴയുന്നത് അറിഞ്ഞാണ് ഞാൻ എഴുന്നേറ്റത്… നോക്കുമ്പോൾ ആഫി ആണ്.. അവൾ ഇരുന്നു കരയുകയാണ്…
“എന്താടി ” ഞാൻ ദേഷ്യത്തിൽ ചോദിച്ചു…
“ഒന്നുല്ല ” അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു…
“എന്നാ റൂമിന് പുറത്ത് പോ… എനിക്ക് നിന്റെ കരച്ചിൽ ഒന്നും കാണണ്ട ” ഞാൻ അവളെ നോക്കാതെ പറഞ്ഞു…
അവൾ എഴുനേറ്റ് ഡോറിന്റെ അടുത്ത് എത്തി…
“ഇക്ക അവൾക്ക് അറിയില്ലായിരുന്നു.. ആ കല്യാണത്തിന്റെ കാര്യം.. അവൾ ഇല്ലെങ്കിൽ വേറെ കുട്ടിയെ നോക്കാം ”അവൾ തിരിഞ്ഞ് നോക്കതെ തന്നെ പറഞ്ഞു…
“നീ നോക്കിയതൊക്കെ മതി… നിന്നോട് ഞാൻ പറഞ്ഞതെല്ലേ എനിക്ക് കല്യാണം വേണ്ടന്ന്… അപ്പൊ നിനക്ക് എന്നെ കെട്ടിച്ചേ പറ്റു… എന്നിട്ട് ഇപ്പൊ എന്തായി ” ഞാൻ ചോദിച്ചു… അവിടുന്ന് ഒരു തേങ്ങൽ മാത്രം.. കുറച്ചു നേരം അവൾ അവിടെ നിന്നു.. എന്നിട്ട് പുറത്തേക്ക് പോയി..ഞാൻ അവിടെ തന്നെ കിടന്നു… എന്തോ മനസിന് വല്ലാത്ത ഒരു വിഷമം.. ഇനിയും ഇവിടെ നിന്നാൽ ശെരിയാകില്ല എന്ന് മനസിലായി.. ഞാൻ കാറുമെടുത്ത നേരെ പോയി… എങ്ങോട്ട് പോകുന്നു എന്ന് അറിയില്ല.. …വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ ഫോണിൽ നിരന്തരം കാളുകൾ വന്നുകൊണ്ടേ ഇരുന്നു… ഞാൻ phone സൈലന്റ് ആക്കി… സമയം 12 ആകാൻ പോകുന്നു… ഞാൻ വണ്ടി സൈഡിൽ ഒതുക്കി പാർക്ക് ചെയ്തു… എന്നിട്ട് ഉറക്കത്തിലേക്ക് പോയി… കണ്ണിൽ വെട്ടം അടിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്…ഞാൻ കണ്ണൊക്കെ ഒന്ന് തിരിമ്മി പുറത്തേക്ക് ഇറങ്ങി നേരെ എതിർവശത്തായി… ഒരു ചെറിയ ചായക്കട ഉണ്ട്..ഞാൻ അങ്ങോട്ട് നടന്നു…
“ചേട്ടാ ഒരു ചായ ”
“ഇത് ഏതാ ചേട്ടാ സ്ഥലം ” ഞാൻ ചുറ്റും ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു….
“ഇത് പനങ്ങാട് ” എന്ന് പറഞ്ഞു അയാൾ ചായ എടുത്തു… ഞാൻ പല്ല് പോലും തേക്കാതെ ആ ചായ വാങ്ങി കുടിച്ചുകൊണ്ട് ചുറ്റും നോക്കി നല്ല മനോഹരമായ സ്ഥലം… ചുറ്റും നിറയെ പച്ചപ്പുള്ള ഒരു മനോഹരമായ സ്ഥലം.. വന്നത് രാത്രി ആയത് കൊണ്ട് ഒന്നും കണ്ടില്ലായിരുന്നു… ഞാൻ ചായ കുടിച് പൈസയും കൊടുത്ത് തിരിച്ചു വന്നു കാറിൽ കയറി… Phone എടുത്ത് നോക്കിയപ്പോൾ കുറെ മിസ്സ്ഡ് കാൾസ് കിടക്കുന്നു… എടുത്ത് നോക്കിയപ്പോൾ ആഫിയും ഉമ്മിയും മാറി മാറി വിളിച്ചിരിക്കുന്നു… ഒരു കാൾ വിവേകിന്റെ… ഗൾഫിൽ ആയിരുന്നപ്പോൾ ഇടക്ക് ഇടക്ക് വിളിക്കുമായിരുന്നു…
ഞാൻ അവനെ തിരിച്ചു വിളിച്ചു…
“ഹലോ ” ഞാൻ പറഞ്ഞു…
“എടാ നീ എവിടെയാ…” അവൻ ചോദിച്ചു..
“ഞാൻ ഇപ്പൊ വേറെ ഒരു സ്ഥാലത്താണ്.. എന്താടാ ”