“അവൾ എന്താണ് പറഞ്ഞത്?” ആഫി നല്ല ദേഷ്യത്തിൽ ആണെന്ന് ആ ചോദ്യത്തോടെ എനിക്ക് മനസിലായി..
“ഒന്നും പറഞ്ഞില്ല… എന്തോ പറഞ്ഞപ്പോൾ ഞാൻ കട്ട് ആക്കി… പിന്നെയും ഒരുപാട് പ്രാവശ്യം വിളിച്ചു ഞാൻ എടുക്കാൻ നിന്നല്ല ” ഞാൻ പറഞ്ഞു…
“ഒരുപാട് പ്രാവശ്യം വിളിച്ചിട്ടുണ്ടെൽ.. എന്തോ കാരണം കാണും… വാ നമുക്ക് തിരിച്ചു വിളിച്ചു നോക്കാം ” ആഫി പറഞ്ഞു…
“അതൊന്നും വേണ്ട ആഫി… വിളിച്ചു മടുക്കുമ്പോൾ നിർത്തിക്കോളും..” ഞാൻ പറഞ്ഞു…
“അതൊന്നും പറഞ്ഞാൽ പറ്റില്ല… എന്തേലും സഹായം ചോദിച്ചു വിളിക്കുവാണേൽ നമുക്ക് പറ്റുമെങ്കിൽ സഹായിച്ചു കൊടുക്കണം ”അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് റൂമിലേക്ക് പോയി… എന്റെ ഫോൺ എടുത്ത് തിരിച്ചു വിളിച്ചു… അപ്പോൾ തന്നെ കാൾ എടുത്തു…ആഫി ലൗഡ് സ്പീക്കറിൽ ഇട്ടു സംസാരിച്ചു…
“ഹലോ ” ആഫി പറഞ്ഞു…
“ഹലോ ” അവിടെ നിന്ന്.ശബ്ദം ഇടറി കൊണ്ട് അവൾ പറഞ്ഞു….
“ഞാൻ ആഫിയ… അജാസ് ഇക്കയുടെ പെങ്ങൾ ആണ്.. നിങ്ങൾ എന്തിനാണ് എന്റെ ഇക്കയെ വിളിച്ചത് ” ആഫി ചോദിച്ചു…
“എന്നെ ഒന്ന് സഹായിക്കണം…” എന്ന് പറഞ്ഞു അവൾ എങ്ങൽ അടിച്ചു കരഞ്ഞു…
“അതെ നിങ്ങൾ കരയാതെ കാര്യം പറയു ” ആഫി വല്ലാണ്ട് ആയി…
“എന്റെ… എന്റെ അനിയൻ.. പോലീസ് സ്റ്റെ.. സ്റ്റേഷനിൽ ആണ് ” അവൾ എങ്ങി എങ്ങി പറഞ്ഞു…
“എന്ത് പറ്റി ” ആഫി ചോദിച്ചു…
“എന്റെ ഉമ്മയും വാപ്പയും ഒരു വർഷം മുന്നേ ഒരു ആക്‌സിഡന്റിൽ മരിച്ചുപോയി.. (അതും പറഞ്ഞവൾ ഉറക്കി കരഞ്ഞു…)” ഇത് കേട്ട് എനിക്കും അഫിക്കും സങ്കടമായി…
“പിന്നെ ഞങ്ങളെ നോക്കിയത് ചെറിയുപ്പയും ആയിരുന്നു… ചെറിയുമ്മയെ ഗൾഫിൽ നിർത്തിയിട്ടാണ് ചെറിയുപ്പ ഞങ്ങളെ നോക്കാൻ വന്നത്….പക്ഷെ ചെറിയുമ്മക്ക് എന്തോ അസുഖമായി അപ്പോൾ ചെറിയുപ്പാക്ക് ഗൾഫിലേക്ക് പോകേണ്ടതായി വന്നു… ചെറിയുപ്പ പോയതിൽ പിന്നെ ഞാനും അനിയനും ഒറ്റക്കായി വീട്ടിൽ… അങ്ങനെ ഇരിക്കെ ഒരു ദിവസം ഓഫിസിൽ വെച്ച് ഒരു മെയിൽ സ്റ്റാഫ് എന്നോട് അപ.. അപമരിയാതെയായി പെരുമാറി.ആരും ഇല്ലാത്ത ധൈര്യം ആയിരുന്നു .. അന്ന് ഞാൻ അയാളോട് ദേഷ്യപ്പെട്ടു അങ്ങനെ ആളുകൾ കൂടി അയാളെ തല്ലി… പിന്നീട് കുറച്ചു ദിവസത്തേക്ക് ശല്യം ഒന്നും ഇല്ലായിരുന്നു… പക്ഷെ ഇന്നലെ രാത്രി അയാൾ മദ്യപിച്ചു വീട്ടിലേക്ക് കയറി വന്നു ഞാൻ കിച്ചണിൽ പണിയിലായിരുന്നു… അനിയൻ tv കണ്ട് കൊണ്ട് ഇരിക്കുകയായിരുന്നു… ഇയാൾ അകത്തേക്ക് കയറി വരുന്നത് കണ്ട് അവൻ അയാളെ തടഞ്ഞു… പക്ഷെ അയാൾ അവനെ.. അവനെ തള്ളി താഴെ ഇട്ടു എന്നിട്ട് എന്റെ നേരെ വന്നു… എന്റെ.. എന്റെ ദേഹത്ത് കയറി പിടിച്ചു… ഞാൻ അലറി നാട്ടുകാരെ വിളിച്ചു.. ഇത് കണ്ട് അനിയൻ അവിടെ ഇരുന്ന കത്തി എടുത്ത് അയാളെ കുത്തി….അപ്പോഴേക്കും അടുത്തുള്ള വീടുകളിലെ ആളുകൾ വന്ന് അയാളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി..അനിയൻ പേടിച്ചു വീട്ടിൽ നിന്ന് ഇറങ്ങി ഓടി…. ഞാൻ അവനെ തടയാൻ നോക്കിയെങ്കിലും സാധിച്ചില്ല…ഇന്നലെ അടുത്ത വീട്ടിലെ ചേച്ചി ആണ് എനിക്ക് കൂട്ട് നിന്നത്… രാത്രി 1 മണി ഒക്കെ