“അള്ളാ നബീലിക്കക്ക് ആലോചിച്ചിരിക്കുന്ന കൊച്ചിനെയോ? ” നാദി ചോദിച്ചു…
“അതിനെ തന്നെ ” ഞാൻ പറഞ്ഞു..
“എന്നിട്ട് എന്തായി ” നാദി ചോദിച്ചു…
“എന്താവാൻ ആഫി അത് ഫൈസലിനെ വിളിച്ചു ചോദിച്ചു… അവൻ കാര്യം പറഞ്ഞു ഞാൻ അത് അവിടെ കളഞ്ഞു ” ഞാൻ പറഞ്ഞു…
“ഇവിടെ നല്ല പിള്ളേർ ഉണ്ട് നോക്കട്ടെ ” നാദി ചോദിച്ചു…
“വേണ്ട…ഇപ്പൊ എന്റെ കല്യാണ കാര്യം നോക്കുന്നത് ഉമ്മിയും വാപ്പിയും ആണ്..” ഞാൻ പറഞ്ഞു… എന്നിട്ട് ഞാൻ കുഞ്ഞിനെ കളിപ്പിച്ചോണ്ട് ഇരുന്നു… എന്നിട്ട് നാദി വെള്ളവുമായി ഹാളിലേക്ക് പോയി ഞാനും പുറകെ പോയി… നബീൽ tv കാണുന്നു… ആഫി ഫോണിൽ തന്നെ…
“ആരോടാടി ഫോണിൽ ചാറ്റുന്നെ ” നാദി ആഫിയോട് ചോദിച്ചു….
“അത് ആരുമില്ല.. വെറുതെ ഇൻസ്റ്റാഗ്രാം നോക്കി ഇരുന്നെയാ ” ആഫി അപ്പോഴേക്കും ഫോൺ മാറ്റി വെച്ചു… എന്നിട്ട് എന്റെ കയ്യിൽ നിന്ന് കുഞ്ഞിനെ പിടിച്ചു വാങ്ങി അതിനെ കളിപ്പിച്ചോണ്ട് ഇരുന്നു…
ഞാൻ നാദിയോട് ഓരോരോ കാര്യങ്ങൾ സംസാരിച്ചോണ്ട് ഇരുന്നു.. എന്നിട്ട് ഞങ്ങളെ ഫുഡ് ഒക്കെ കഴിച്ചു…
“ഞങ്ങളെ നാളെ ഡ്രസ്സ് ഒക്കെ എടുക്കാൻ പോകുന്നുണ്ട് നീ വരണം ” വീട്ടിലേക്ക് പോകാൻ ഇറങ്ങാൻ നേരം ഞാൻ പറഞ്ഞു…
“ഞാൻ ഇക്കയോട് ചോദിക്കട്ടെ ” അവൾ പറഞ്ഞു…
“നീ എന്തായാലും നാളെ ഒരുങ്ങി നിക്ക് ഞാൻ വന്ന് വിളിക്കാം” ഞാൻ പറഞ്ഞിട്ട് ഞങ്ങൾ മൂന് പേരും കാറിൽ കയറി തിരിച്ചു വീട്ടിലേക്ക് പോയി…
നബീലിന് എങ്ങോട്ടോ അത്യാവശ്യമായി പോകണ്ടത് കൊണ്ട് അവൻ വീട്ടിലേക്ക് പോകാൻ ഇറങ്ങി…
“മോനെ നാളെ ഉമ്മയോടും വാപ്പയോടും വരാൻ പറയണം.. നീയും വരണം ” അവൻ ബൈക്കിലേക്ക് കയറിയപ്പോൾ ഉമ്മി പറഞ്ഞു….
“ആഹ് ശെരി മാമി…”
“ടാ.ബസ്സിന്റെ കാര്യം ഇന്ന് തന്നെ റെഡി ആക്കണേ ” ഞാൻ അവനെ ഒന്നകൂടെ ഓർമിപ്പിച്ചു…
“അത് ഞാൻ നോക്കിക്കോളാം.. അതിനെ കുറിച്ച് നീ ടെൻഷൻ അടിക്കേണ്ട ”എന്ന് പറഞ്ഞു അവൻ പോയി..
ഉച്ചക്ക് ഒന്ന് കിടന്ന് ഉറങ്ങാം എന്ന് കരുതി റൂമിലേക്ക് കയറി നോക്കിയപ്പോൾ ഫോൺ റിങ് ചെയ്യുന്നു.. സൈലന്റ് ആയിരുന്നു… ഞാൻ ഫോൺ എടുത്ത് നോക്കി പരിചയം ഇല്ലാത്ത ഒരു number ആണ്…
“ഹലോ ” ഞാൻ കാൾ എടുത്തു…
“ഹലോ ” അവിടുന്ന് ഒരു സ്ത്രി ശബ്ദം…
“ആരാണ് ” ഞാൻ ചോദിച്ചു…
“ഇക്ക ഞാൻ ജാസ്മിൻ ആണ് ” അവൾ പറഞ്ഞു..