പോയി… കുളിച്ച് ഡ്രസ്സ് ഒക്കെ മാറി താഴേക്ക് വന്നപ്പോൾ… ഒരുങ്ങി ഇരിക്കുന്ന അഫിയെ കണ്ടു…
“നീ ഇത് എങ്ങോട്ട് ആണ് ” ഞാൻ ആഫിയോട് ചോദിച്ചു…
“ഞാനും വരുന്നു നാദി ഇത്തിയെ കാണാൻ ” അവൾ പറഞ്ഞു…
“നീ വരണ്ട… ഞങ്ങൾ ബൈക്കിൽ ആണ് പോകുന്നെ ” ഞാൻ പറഞ്ഞു…
“പ്ലീസ് ഞാനും വരുന്നു എന്നെ കൂടെ കൊണ്ട് പോ ” ആഫി നിന്ന് ചിണുങ്ങി… അപ്പൊ ഉമ്മി ഞങ്ങളുടെ അടുത്തേക്ക് വന്നു…
“അവളും കൂടി വരട്ടെ ” ഉമ്മി പറഞ്ഞു.. പിന്നെ എനിക്ക് എതിര് പറയാൻ പറ്റില്ല… കൊണ്ട് പോകണ്ട എന്ന് ഒന്നും ഇല്ല.. പക്ഷെ അവളെ ഒന്ന് വട്ടാക്കുന്നത് നല്ല രസം ആണ്…
ഞാനും നബീലും ആഫിയും കൂടെ കാറിൽ കയറി ഞാൻ വണ്ടി ഓടിച്ചു നബീൽ ഫ്രണ്ടിലും ആഫി ബാക്കിലും ആയി ആണ് ഇരിപ്പ്…
“ടാ ബസ്സ് അറേഞ്ച് ചെയ്യണം നിനക്ക് ഏതേലും അറിയാമോ ” വണ്ടി ഓടിക്കുന്നതിനടിയിൽ ഞാൻ നബീലിനോട് ചോദിച്ചു…
“ബസ്സ് ഒക്കെ അറിയാം… എത്ര എണ്ണം വേണ്ടി വരും?” അവൻ ചോദിച്ചു
“7,8 എണ്ണം വേണ്ടി വരും… കുറെ പേരെ ക്ഷെണിച്ചിട്ടുണ്ട് ”ഞാൻ പറഞ്ഞു…
“അപ്പൊ 8 എണ്ണം അല്ലെ… ഞാൻ ഇന്ന് വിളിചിട്ട് പറയാം ” അവൻ പറഞ്ഞു…
“ഒരു കാര്യം നിന്നോട് പറയണമായിരുന്നു ” ഞാൻ പറഞ്ഞു…
“എന്താടാ ” അവൻ ചോദിച്ചു…
“എടാ നീ കല്യാണം കഴിക്കാൻ പോകുന്ന ജെന്ന ഇല്ലേ… അവളെ ഇവൾ എനിക്ക് കല്യാണം ആലോചിച്ചു ” ഞാൻ ആഫിയെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു…
“അതൊക്കെ ഞാൻ അറിഞ്ഞു ഇന്നലെ ഇവൾ എല്ലാം എന്നോട് പറഞ്ഞു… ജെന്ന സമ്മതിച്ചെന്നും.. അവൾ സമ്മതിച്ചതല്ല അവൾ ഒന്നും പറയാതെ ഇരുന്നതാ.. ഇവൾ അങ്ങോട്ട് കയറി ചെല്ലണ്ടതല്ലേ.. അപ്പൊ ഒരു പ്രശ്നം ആക്കേണ്ട എന്ന് കരുതിയിട്ട് ആണ് ” അവൻ പറഞ്ഞു…
“അതൊക്കെ പോട്ടെ നിന്റെ ജോലി ഒക്കെ എങ്ങനെ പോകുന്നു…”ഞാൻ ചോദിച്ചു…
“ജോലി ഒക്കെ നന്നായി പോകുന്നു…ഞാൻ സ്വന്തമായി ഒരു കമ്പനി തുടങ്ങിയാലോ എന്ന് ആലോചിക്കുവാ”
അവൻ പറഞ്ഞു…
“അതിനെന്താ നല്ല കാര്യം അല്ലെ.. തുടങ്ങ് ” ഞാൻ പറഞ്ഞു…
“ക്യാഷ് പ്രോബ്ലം ആണ്… കുറെ ഒക്കെ ഞാൻ set ആക്കി വെച്ചിട്ടുണ്ട് ഒരു 10 ലക്ഷം കൂടെ വേണം ” അവൻ പറഞ്ഞു…
“അത് ഞാൻ തരാം… നീ അതിന്റെ കാര്യങ്ങൾ നോക്ക്… ഒന്നുമില്ലേലും നമ്മൾ ഒരുമിച്ച് വളർന്നതല്ലേ ” ഞാൻ പറഞ്ഞു…
അവൻ ഒന്നും പറഞ്ഞില്ല വണ്ടിയിൽ മുഴുവൻ നിഷ്ബദ്ധതയായിരുന്നു…
“ഇവിടെ വരെ ഓർമ ഉണ്ട് വാക്കി വഴി അറിയില്ല ” ഞാൻ അവനോട് പറഞ്ഞു.
“നീ വണ്ടി സൈഡിലേക്ക് നിർത്ത്.. വണ്ടി ഞാൻ എടുക്കാം ” എന്ന് പറഞ്ഞു