ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Posted by

അപ്പോൾ ആഫി എഴുനേറ്റ് tv ഇട്ടു.. എല്ലാരും കുറച്ചു നേരം ഒരുമിച്ചിരുന്നു tv കണ്ട് കൊണ്ട് സംസാരിച്ചു… കിട്ടുന്ന സമയത്തെല്ലാം അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിക്കൊണ്ട് ഇരുന്നു.. അങ്ങനെ എല്ലാരും റൂമിലേക്ക് ഉറങ്ങാൻ ആയി പോയി…

രാവിലെ പതിവിലും താമസിച്ചാണ് ഞാൻ എഴുന്നേറ്റത്… യാത്ര ക്ഷിണം ആയിരുന്നു കാരണം… ഞാൻ പല്ലൊക്കെ തേച്ചു ചായ കുടിക്കാനായി താഴേക്കു ചെന്നു… വാപ്പി പത്രം വായിക്കുകയാണ്.. അഫിയെ റൂമിൽ ആണെന്ന് തോന്നുന്നു… ഞാൻ കിച്ചനിലേക്ക് പോയി ഉമ്മി അവിടെ ഫുഡ്‌ ഉണ്ടാക്കുന്ന തിരക്കിൽ ആണ്… അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഓടി നടക്കുന്നതിനിടയിൽ ഉമ്മി എനിക്ക് ചായയും തന്നു… ഞാൻ ആ ചായയും വാങ്ങി ഹാളിലേക്ക് പോയി…

“കാര്യങ്ങൾ എല്ലാം നിന്റെ ഉമ്മി പറഞ്ഞു… നിന്റെ സ്വഭാവം ഒന്ന് ശെരിയാക്കാൻ ആണ് ഞാൻ ബസ്സിനസ്സിലേക്ക് നിന്നെ പറഞ്ഞു വിട്ടത്.. പക്ഷെ അവിടെ എല്ലാം നീ നിന്റെ കഴിവ് തെളിയിച്ചു ” വാപ്പി പറഞ്ഞു…

“വാപ്പി എന്താണ് പറയുന്നത് ” ഞാൻ മനസിലാവാതെ ചോദിച്ചു…

“ഈ കാണുമ്പോൾ തന്നെ ഇഷ്ടമാണെന്ന് തോന്നുന്നതിൽ തെറ്റ് ഒന്നും ഇല്ല… പക്ഷെ ആളെ മനസിലാക്കാൻ നീ പഠിക്കണം ” വാപ്പി പറഞ്ഞു…

“അതൊക്കെ ഞാൻ കളഞ്ഞു.. നിങ്ങൾ ഒരു കുട്ടിയെ കണ്ട് പിടിച്ചു തന്നാൽ മതി.. ഇഷ്ടപ്പെട്ടിട്ട് കഷ്ടപ്പെടുന്നതിലും നല്ലത് കഷ്ടപ്പെട്ട് ഇഷ്ടപെടുന്നതല്ലേ ” ഞാൻ ചോദിച്ചു…

“ഹ്മ്മ് ” വാപ്പി ഒന്ന് മൂളിയതേ ഉള്ളു…

ഞാൻ എഴുനേറ്റ് പുറത്തേക്ക് ഇറങ്ങി..
ആഫി അവിടിരുന്നു ആരോടോ ഫോണിൽ സംസാരിക്കുകയാണ്… ഫൈസൽ ആണെന്ന് എനിക്ക് മനസിലായി… ഞാൻ അവളുടെ അടുത്ത് ഇരുന്നു… അപ്പോൾ പുറത്ത് നിന്ന് ഒരു ബൈക്ക് അകത്തേക്ക് വന്നു… നബീൽ ആയിരുന്നു… അവൻ വന്നു ബൈക്ക് ഒതുക്കി ഞങ്ങളുടെ അടുത്തേക്ക് വന്നു… അപ്പോൾ ആഫി ഫോൺ off ആക്കി…

“വാടാ കഴിച്ചിട്ട് പോകാം ” ഞാൻ അവനെ കഴിക്കാൻ ആയി വിളിച്ചു…

“എങ്ങോട്ടാ രണ്ടാളും കൂടെ പോകുന്നെ ”ആഫി ചോദിച്ചു…

“എങ്ങോട്ട് ആണേലും നിനക്കെന്താ ഫോണിൽ കളിച്ചോണ്ട് ഇരുന്നാൽ പോരെ ” ഞാൻ അവളോട് ചോദിച്ചു…

“എന്ത് ജാടയാ… പറയാൻ പറ്റാത്ത ഇടത്തേക്ക് എങ്ങാനം ആണേൽ പറയണ്ട ” അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി…
നബീൽ ഇതെല്ലാം കണ്ട് ചിരിച്ചുകൊണ്ട് നിന്നു…ഞാൻ അവനേം വിളിച്ചുകൊണ്ടു കഴിക്കാൻ ആയി ഇരുന്നു… വാപ്പിയും വന്നു…

“എങ്ങോട്ടാണ് പോകുന്നത് ” വാപ്പി ചോദിച്ചു…

“വാപ്പി നാദിയെ ഒന്ന് കാണണം… കല്യാണത്തിന് കണ്ടതല്ലേ… പിന്നെ കണ്ടിട്ടില്ലല്ലോ…”ഞാൻ പറഞ്ഞു…

അങ്ങനെ ഞങ്ങൾ കഴിച്ചു കഴിഞ്ഞു… ഞാൻ ഡ്രസ്സ്‌ മാറാൻ ആയി റൂമിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *