സാറിന് ഈ സ്ഥലം വിട്ട് പോകാം പക്ഷേ ജോലി കാര്യത്തിൽ അല്ലാതെ ഇവിടെ വിട്ട് പോയാലും ഞങ്ങളുടെ മണ്ണ് ഇതല്ലേ ഇങ്ങോട്ട് അല്ലേ വരാൻ പറ്റു. പിന്നെ ഇവന്മാർ ഞങ്ങളെ വെച്ചേക്കുമോ.
അഞ്‌ജലി :ഞാൻ എന്ത് പറയാൻ ആണ് അബ്ദുള്ള ചേട്ടാ, അങ്ങേരുടെ തലയിൽ കയറണ്ടേ പറയുന്നത് വല്ലതും.
അബ്‌ദുള്ള :ടീച്ചർ ഒന്ന് ശ്രമിച്ചു നോക്ക്. ഇപ്പോൾ ഇങ്ങനെ തിരിച്ചു കിട്ടി നാളെ ഇതാകില്ല !!!
അഞ്‌ജലി ഒന്നും മിണ്ടാതെ നിന്നു.
ഗോവിന്ദൻ :ശെരി ചേച്ചി പോയിട്ട് വരാം.
അഞ്‌ജലി തല കുലുക്കി കാണിച്ചു. അവളുടെ അഭിനയം തകർത്തു എന്ന് അവൾക്ക് മനസ്സിൽ ആയി. മനസ്സിൽ ഒരു ചിരി മറച്ചു പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു. അകത്തു വൈശാഖന്റെ അടുത്ത് ഇരുന്നു കരയുന്ന മൃദുലയെ കണ്ടു അഞ്‌ജലിയ്ക്ക് ചിരി വന്നു. കുറച്ചു നേരം അയാളെ നോക്കി നിന്നു. പ്രതികാരം തീർത്തു നിന്ന ഒരു ശത്രുവിനെ പോലെ. മൃദുല തിരിഞ്ഞു നോക്കിയപ്പോൾ അഞ്‌ജലിയുടെ മുഖഭാവം മാറുന്നത് അവൾ കണ്ടു. അഞ്‌ജലി പെട്ടന്ന് അടുക്കളയിലേക്ക് പോയി. പിറ്റേന്ന് വൈശാഖൻ കണ്ണ് തുറന്നു എഴുന്നേൽക്കാൻ ശ്രമിച്ചു നല്ല വേദന ഉണ്ടായിരുന്നു. മൃദുല വൈശാഖന്റെ അവസ്ഥ കണ്ടു കൊണ്ട് ആകണം അന്ന് അവിടെ തന്നെ തറയിൽ കിടന്നത്. വൈശാഖന്റെ ശബ്ദം കേട്ട് മൃദുല കണ്ണ് തുറന്നു.
അവൾ എഴുന്നേറ്റു അയാളെ താങ്ങി എഴുന്നേൽപ്പിച്ചു. എന്നാൽ അഞ്‌ജലി അങ്ങോട്ട് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. അവർക്ക് ഉള്ള ആഹാരം വെച്ച് സ്കൂളിൽ പോകുവാൻ ഉള്ള ധൃതിയിൽ ആയിരുന്നു അഞ്‌ജലി. അയാളുടെ അവസ്ഥയിൽ കോളേജ് പോകാൻ മൃദുല മടിച്ചു. അങ്ങനെ ദിവസങ്ങൾ നീങ്ങി തുടങ്ങി. മൃദുലയിൽ മാറ്റങ്ങൾ വന്നു തുടങ്ങി കൂടുതൽ സമയവും അവൾ വൈശാഖന്റെ കൂടെ തമാശ പറഞ്ഞു അങ്ങനെ സമയം കളഞ്ഞു. ഇതേ സമയം മൃദുലയെ തിരികെ ഗ്യാങ്ങിൽ ആക്കുവാൻ വേണ്ടി നിമ്മി പരിശ്രമം തുടങ്ങി കഴിഞ്ഞു എന്ന് തന്നെ പറയാം.മൃദുലയിൽ വൈശാഖന് സംശയങ്ങൾ ഒന്നും തന്നെ തോന്നിയില്ല എന്നാൽ അഞ്‌ജലിയിൽ ഉണ്ടായ വലിയ മാറ്റം അയാൾക്ക് മനസ്സിൽ ആയി അവളിൽ എന്തോ ഒളിച്ചു കളി ഉണ്ടെന്ന്ള്ള കാര്യം അയാൾക്ക് ബോധ്യം ആയി. ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ഫോൺ ഉപയോഗം ചിരിച്ചു കൊണ്ട് ഉള്ള ചാറ്റിങ്. അയാൾ വീണ്ടും അന്നത്തെ ദിവസം റീക്രിയേറ്റ് ചെയ്തു ആലോചിച്ചു നോക്കി. അന്നേ ദിവസം അഞ്‌ജലി പുറത്തേക്ക് പോയി കുറച്ചു നിമിഷം കൊണ്ട് താനും പോയിരുന്നു. വഴിയിൽ അകലെയായ് അതെ സാരി ഉടുത്തു ഒരു സ്ത്രീ കാറിൽ കയറുന്നത് വ്യക്തമായ കാര്യം പക്ഷേ അത് അഞ്‌ജലി ആണെന്ന് മാത്രം ആണ് സംശയം. പക്ഷേ ഉയരം ശരീരം എല്ലാം അഞ്‌ജലിയുടെ അത് തന്നെ. പിന്നെ ആ വണ്ടിയേ പിന്തുടർന്ന് കാട്ടിലേക്ക് ആണ് താൻ പോയത് പിന്നെ എന്തൊക്കെ ആണ് നടന്നത് എന്ന് അയാളിൽ ഒരു ബോധവും ഉണ്ടാകുന്നില്ല. പിന്നെയും പിന്നെയും ആലോചിച്ചു നോക്കിയപ്പോൾ തല കറങ്ങും പോലെ തോന്നി. അപ്പോഴേക്കും മൃദുല കഞ്ഞിയുമായി വന്നു.
മൃദുല :എന്താ എന്ത് പറ്റി, തല വേദന ഉണ്ടോ !!?
വൈശാഖൻ :ഹേയ് ഇല്ല മോളെ !!മോള് ഇപ്പോൾ തന്നെ കുറേ നാൾ ആയില്ലേ കോളേജ് പോയിട്ട്.