അഞ്‌ജലി :അതിന് നിനക്ക് എവിടെ നിന്നാണ് ക്യാഷ്.
മൃദുല :അതിന് അവർ അല്ലെ ചിലവ്, അല്ല എനിക്ക് ചിലവാക്കാൻ ആരു ക്യാഷ് തെരും ബസ് കൂലി തന്നെ കടിച്ചു പിടിച്ചു അല്ലെ തരുന്നത്.
അവൾ ദേഷ്യത്തോടെ ഉള്ളിലേക്ക് പോയി. ഡ്രസ് ചേഞ്ച് ചെയ്തു കുളിക്കുവാൻ ആയി പോയി. കുളി കഴിഞ്ഞു വന്നപ്പോൾ ഫോണിൽ തന്നെ നോക്കി ഇരിക്കുന്ന അഞ്‌ജലിയെ കണ്ടു. അവൾ മൈൻഡ് ഒന്നും ചെയ്യാതെ റൂമിന് ഉള്ളിലേക്ക് പോയി. ഡ്രസ്സ് എടുത്തു ധരിച്ചു പുറത്തേക്ക് വന്നു. പെട്ടന്ന് മുറ്റത്തു ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം കേട്ട് അഞ്‌ജലി ഒന്ന് നിശബ്ദത പാലിച്ചു. ഒന്നും അറിയാത്തത് കൊണ്ട് മൃദുലയിൽ മറ്റു ഭാവങ്ങൾ കണ്ടതും ഇല്ല. പെട്ടന്ന് വരാന്തയിൽ നിന്ന് അബ്‌ദുള്ളയുടെ വിളി ഉയർന്നു കേട്ടു.
അബ്‌ദുള്ള :ടീച്ചറെ ടീച്ചറെ !!!
അഞ്‌ജലിയ്ക്ക് കാര്യം മനസിലായി.അവൾ ആദ്യം തന്നെ അത് നേരിടാൻ ഉള്ള തയ്യാർ എടുപ്പിൽ ആയിരുന്നു.അഞ്‌ജലി മെല്ലെ എഴുന്നേറ്റു ഒന്നും അറിയാത്ത ഭാവത്തിൽ പുറത്തേക്ക് നടന്നു. ഇരുവശത്തും ഗോവിന്ദനും അബ്‌ദുള്ളയും ചേർന്ന് താങ്ങി പിടിച്ചിട്ടുണ്ട്. പെട്ടന്ന് അഞ്‌ജലിയുടെ ഭാവം മാറി.
അഞ്‌ജലി :അയ്യോ എന്താ എന്ത് പറ്റി..
ഗോവിന്ദൻ :ഒന്നുമില്ല ടീച്ചറെ ആളൊന്നു വീണു അത്രേ ഉള്ളു.
അഞ്‌ജലി അപ്പോഴേക്കും അടുത്ത് വന്നിരുന്നു.
അഞ്‌ജലി :ഇതെന്തു വീഴ്ച ഇങ്ങനെ വീഴാൻ.
വൈശാഖൻ അപ്പോഴും ചെറിയ ബോധം മാത്രമേ ഉണ്ടായിരുന്നുള്ളു.
അബ്‌ദുള്ള :അതൊക്കെ പിന്നെ പറയം ആദ്യം ആളെ ഉള്ളിൽ കയറ്റി ഒന്ന് കിടത്തട്ടെ. നിൽക്കാൻ കുറച്ചു ബുദ്ധിമുട്ട് സാറിന്. പെട്ടന്ന് ശബ്ദം കേട്ട് മൃദുല ഓടി വന്നു. വൈശാഖനെ കണ്ടതും അവൾ ആകെ ഞെട്ടി.
മൃദുല :അയ്യോ അച്ഛാ എന്ത് പറ്റി !!എന്താ അങ്കിളേ?
അബ്‌ദുള്ള :ഒന്നുമില്ല മോളെ അച്ഛൻ ഒന്ന് വീണു അത്രേ ഉള്ളു ആദ്യം അച്ഛനെ ഒന്ന് അകത്തു കൊണ്ട് പോയി കിടത്തട്ടെ.
എല്ലാവരും ചേർന്ന് വൈശാഖനെ ഉള്ളിൽ കൊണ്ട് പോയി കിടത്തി. അയാളുടെ കണ്ണുകൾ വേദന കൊണ്ട് നന്നായി അടഞ്ഞു തുറക്കുന്നത് കാണാമായിരുന്നു. എല്ലാം ചെയ്തു വെച്ചിട്ട് ഒന്നും അറിയാത്ത പോലെ അഭിനയിച്ചു രസിക്കുന്ന അഞ്‌ജലി അപ്പോൾ തന്നെ മികച്ച നടിക്ക് ഉള്ള അവാർഡ് സ്വന്തം ആക്കിയേനെ. അയാളെ ഉള്ളിൽ കിടത്തിയ ശേഷം അവർ വരാന്തയിലേക്ക് നടന്നു. മൃദുല വൈശാഖന്റെ അടുത്ത് തന്നെ ഇരുന്നു. വരാന്തയിൽ എത്തിയപ്പോൾ അബ്‌ദുള്ള തിരിഞ്ഞു നിന്ന് പറഞ്ഞു.
അബ്‌ദുള്ള :ടീച്ചറിനോട് ഒരു കാര്യം പറഞ്ഞാൽ വേറെ ഒന്നും വിചാരിക്കരുത്. സാറിനോട് ഈ അമർ, വിശ്വനാഥൻ സങ്കത്തിന്റെ പിറകെ ഉള്ള പാച്ചിൽ അങ്ങ് നിർത്താൻ പറയണം. അത് സാറിന് മാത്രം അല്ല ഞങ്ങൾക്കും ആപത്താണ്.