ജോൺ 5 [DEXTER] [Climax]

Posted by

നിർവികാരയായി അവൾ അവനോട് പറഞ്ഞു.

ഐആം സോറി… സോറി ഫോർ എവെരിതിങ്

കരഞ്ഞുകൊണ്ട് കൈകൂപ്പി അവൾ പറഞ്ഞു എന്നിട്ടവന്റെ കാൽക്കൽ വീഴാൻ ആഞ്ഞു.

“ഏയ് എന്താ ഇത് ”
കാലിൽ വീഴാൻ പോയവളെ താങ്ങിക്കൊണ്ടവൻ പറഞ്ഞു.

“പോട്ടെടോ ഞാൻ അന്നേ ഇതൊക്കെ മറന്നു
ഞാനൊരിക്കലും തനിക്കിതുപോലെ ആകണേ എന്നൊന്നും ആഗ്രഹിച്ചിട്ടില്ല. ”
അവളുടെ ആ നീക്കത്തിൽ വല്ലാതായ ജോൺ അവളെ സമാധാനിപ്പിച്ചു.

“തനിക്കൊന്നുമാവില്ലെടോ ധൈര്യമായിട്ടിരിക്ക്
ഈ അസുഖം മാറും ” അവളെ ആശ്വസിപ്പിച്ചു കൊണ്ടവൻ പറഞ്ഞു.

പിന്നെയും കൊറേനേരം അവർ സംസാരിച്ചിരുന്നു. പുതിയ വിശേഷങ്ങൾ തിരക്കിയും ആശംസകൾ നേർന്നും രമ്യ പോകാനായിറങ്ങി.

“എന്നാൽ ഞാൻ പോട്ടെ ടൈമായി ”
രമ്യ അവരോട് യാത്ര പറഞ്ഞിറങ്ങി .അവൾ പികുന്നതും നോക്കി ജോണും ആനിയും വീടിന്റെ ഉമ്മറത്തിരുന്നു.

നേരം ഒരുപാട് കടന്നുപോയി രാത്രിയായി. ആപോലും ജോണിന്റെ മനസ്സ് കലുഷിതമായിരുന്നു അവൻ  കിടക്കാൻ നേരം എന്തൊക്കെയോ ചിന്തിച്ചുകൂട്ടുകയായിരുന്നു.
ആനി കണ്ണാടിക്കുമുൻപിൽ അവളുടെ തലമുടി ചീകിക്കൊണ്ടിരുന്നു.

“എന്താണ് മോനെ ആദ്യ കാമുഖിയെ കണ്ടമുതലേ എന്തൊക്കെയോ ചിന്തിച്ചിരിക്കുവാണല്ലോ “. അവളുടെ കറുത്ത മിനുസ്സമായ കർകൂന്തൽ ചീകികൊണ്ടിരിക്കുമ്പോൾ തിരിഞ്ഞുകൊണ്ടവൾ പറഞ്ഞു.

അത് കേട്ട  ജോൺ നിർവികാരനായി ഒന്ന് ചിരിച്ചു കാണിച്ചു.

“എന്ത് പറ്റി  ഇച്ചായാ  എന്നാ ആലോചിച്ചിരിക്കുവാ ” മുടി ചീകുന്നത് നിർത്തി അവന്റെ അടുത്ത് ബെഡിൽ ഇരുന്നു കൊണ്ടവൾ കേട്ടു. “

“ഇല്ലെടി ഞാൻ അവള്ടെ കാര്യം ആലോചിക്കുവായിരുന്നു ആ രമ്യയുടെ. ഒരു കാലത്ത് കോളേജിലെ മൊത്തം ആണ്പിള്ളേരും അവള്ടെ പുറകെയായിരുന്നു.
നിനക്കറിയോ എനിക്കും അവളെ ഇഷ്ടമായിരുന്നു അവൾ എന്നോട് സംസാരിക്കുമ്പോളൊക്കെ  എന്റെ എല്ലാ കാര്യത്തിലും ഇടപെടുമ്പോൾ…. പക്ഷെ അതെല്ലാം എന്നെ ട്രാപ്പിലാക്കാനാണ് അവൾ ചെയ്തതെന്ന് ആലോചിക്കുമ്പോളൊക്കെ ഉള്ള് നീറിപ്പുകയുവാ. എന്നോട് കാണിച്ച ദ്രോഹത്തിന് അവൾക്കെന്തേലും പറ്റണെ എന്ന് ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്.. പക്ഷെ…. പക്ഷെയിപ്പോ… അതൊന്നും വേണ്ടായിരുന്നു എന്നാ തോന്നണേ “. വിഷമത്തോടെ പറഞ്ഞവൻ നിർത്തി. അത് കേട്ട സങ്കടം വന്ന ആനി  പറഞ്ഞു.

“അത് പോട്ടെ ഇച്ഛയാ ഇച്ചായൻ പറയുന്ന കേട്ട തോന്നും ഇച്ചായൻ പ്രാകീട്ടാ അവൽകീ അവസ്ഥ വന്നതെന്നാണല്ലോ.അവൾ ഇച്ചായനോട് ചെയ്തതിനുള്ള ശിക്ഷയാണ്   ആ അസുഖത്തിന്റെ രൂപത്തിൽ കർത്താവ് കൊടുത്തത് ഈ ലോകത്ത് നമ്മൾ  നല്ലത് ചെയ്താലും തെറ്റ് ചെയ്താലും അതിനുള്ള അനുഗ്രഹവും ശിക്ഷയുടെയും ഒരു അൻപത് ശതമാണമെങ്കിലും നമ്മളീ ലോകത്തൂന്ന് അനുഭവിച്ചിട്ടേ  മരിക്കൂള്ളൂ  ഈ ലോകം തന്നെയാണ്  സ്വർഗ്ഗവും നരകവും”. അവൾ പറഞ്ഞുനിർത്തി.

“എന്നാലും എടി ” ജോൺ പറയാൻ വന്നത് മുഴുമിപ്പിക്കാതെ ആനി ഇടയിൽ കയറി പറഞ്ഞു “.

Leave a Reply

Your email address will not be published. Required fields are marked *