കുടിച്ചോണ്ടിരിക്കയാ”. ഓഫീസ് ബാഗ് ജോണിന്റെ കൈയ്യിൽ നിന്ന് വാങ്ങിയ അവൾ മറുപടി പറഞ്ഞു.ശേഷം ഹാളിലേക്ക് പോയ അവൻ ആളെ കണ്ടതും സ്തംഭിച്ചുനിന്നു.
രമ്യ!!!!!!!
അവന് അവന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല, കോളേജിൽ കണ്ട ആ പഴയ സുന്ദരിയായ രമ്യ അല്ല ഇപ്പോൾ അവന്റെ മുന്നിലിരിക്കുന്നത്. കൊഴിഞ്ഞുപോയ മുടിയെ ഷാള് കൊണ്ടു മറച്ചിരുന്നു മെലിഞ്ഞുണങ്ങിയ ശരീരം. വരണ്ടുണങ്ങിയ പോലെയുള്ള മുഖം. അത് കണ്ട ജോണിന് വലിയൊരു ഞെട്ടലായിരുന്നു.
സോഫയിലിരുന്ന് ജ്യൂസ് കുടിക്കുകയായിരുന്ന രമ്യ ജോണിനെ കണ്ടതും എഴുന്നേറ്റു.
“ഹായ് ജോൺ “
അവൾ അവനെ നോക്കി ചെറിയ ശബ്ദത്തിൽ പറഞ്ഞു.
“ഹ് ഹായ് ”
ഒരിക്കലും ഇനി കാണില്ലെന്ന് തീരുമാനിച്ച ആൾ മുന്നിൽ വന്നു നിൽകുമ്പോളുള്ള എല്ലാ തര ഭാവങ്ങളും ജോണിൽ പ്രകടമായി.
“സുഖമാണോ ജോൺ നിനക്ക്?”
“Yeah സുഖം ഉഹ്മ് രമ്യ എന്താ ഇവിടെ?,ഇത്.. ഇതെന്ത് പറ്റി?” അവളെ ക്ഷീണിച്ചവശയായ കോലത്തിൽ കണ്ട ജോൺ അവളോട് ചോദിച്ചു.
“ഞാനെന്റെ റിലേറ്റീവിന്റെ വീട്ടിലോട്ട് പോവുകയായിരുന്നു അപ്പോഴാ ഇങ്ങോട്ട് വന്നു തന്നെയൊന്ന് കാണാമെന്ന് വിചാരിച്ചു. പിന്നെ പിന്നെയിത് ജോൺ അന്ന് പറഞ്ഞില്ലേ ഞാൻ തന്നോട് കാണിച്ച ദ്രോഹത്തിന് താനൊന്നും ചെയ്യില്ല പകരം ദൈവം തന്നോളൂമെന്ന്… ദൈവം തന്നതാ ഇത്.. ഇനി അധിക കാലമില്ല ഈ ലോകത്തെനിക്ക് ഞാൻ ചെയ്ത എല്ലാ തെറ്റിനുള്ള ശിക്ഷയും എനിക്ക് കിട്ടിക്കഴിഞ്ഞു എനിക്ക്…. എനിക്ക് ക്യാൻസർ ആണെടോ “നിർവികാരമായ പുഞ്ചിരിയോടെ അവൾ പറഞ്ഞു.
അത് കേട്ട ജോൺ അൽപനേരം നിശ്ചലമായി നിന്നു എന്ത് പറയണമെന്നറിയാതെ.
“അപ്പോൾ അവരൊക്കെ?? നിന്റെ ഫ്രണ്ട്‌സ്??
കല്യാണം കഴിഞ്ഞില്ലേ??” എന്ത് പറയണമെന്നറിയാതെ വാക്കുകൾ കിട്ടാത്ത ജോൺ വിഷയം മാറ്റാനായി ചോദിച്ചു.
“ആ അവർക്കൊക്കെ സുഖം തന്നെ. രണ്ടു വർഷം മുന്നേ കല്യാണം കഴിഞ്ഞെങ്കിലും ഇപ്പൊ ഡിവോഴ്സ് ആയി “
“അയ്യോ!!അതെന്താ?”
“പെട്ടന്നൊരുദിവസം ഞാൻ ചോര ശർദിച്ചു തലച്ചുറ്റിവീണു . ഹോസ്പിറ്റലിൽ പോയപ്പോളാ അറിഞ്ഞത് എനിക്ക് ക്യാൻസറാണെന്ന്. രോഗിയായ ഒരുത്തിയെയും ചുമലിൽ താങ്ങി ജീവിതം നയിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞിട്ട് അയാൾ ഡിവോഴ്സും വാങ്ങി പോയി ”
നിരാശ പുറത്തുകാണിക്കാതെ അവൾ പറഞ്ഞു.
“ട്രീറ്റ്മെന്റ് ഒക്കെ ചെയ്യുന്നുണ്ടല്ലോ അല്ലെ?”
“മ്മ് അതിലൊന്നും കാര്യമില്ലെടോ ഏറിയാൽ ഇനി ഒരു മാസം അതുവരെയേ ആയുസ്സുള്ളൂവെന്ന് ഡോക്ടർമാർ വിധിയെഴുതി. മരിക്കുന്ന മുൻപേ തന്നെ കാണണമെന്നും തന്നോട് ചെയ്ത തെറ്റിന് മാപ്പ് ചോദിക്കണമെന്നും തോന്നി അതാ ഞാൻ വന്നത് “