വാരിക്കൂട്ടി കൈക്കുമ്പിളിലാക്കി എന്നിട്ടത്തിനെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞു.
വർഷങ്ങൾക്കുശേഷം ഒരു ഡിസംബർ മാസം……………………………………
ഓഫീസ് ക്യാബിനിൽ നിന്നിറങ്ങാൻ പോകുകയായിരുന്ന ജോൺ. അവനിപ്പോൾ നഗരത്തിലെത്തന്നെ വലിയൊരു കമ്പനിയുടെ മാനേജറാണ്. ക്രിസ്റ്മസിന് മൂന്ന് നാല് ദിവസം കൂടി ഇനിയുണ്ട് അതിന് മുൻപേ ലീവും എടുത്ത് വീട്ടിലേക്ക് മടങ്ങാനുള്ള സന്തോഷത്തിലാണവൻ.
“May i come in sir “
ക്യാബിനിലേക്ക് കേറിവന്ന അവന്റെ സ്റ്റാഫ് ആയ ദിവ്യ അവനെ വിളിച്ചു.
“യെസ് കം ഇൻ എന്താ ദിവ്യ ??”
” സാർ കേട്ട ഫയൽസ്” അവൾ ഒരു ഫയൽ നൽകികൊണ്ട് പറഞ്ഞു.
“ഓഹ് താങ്ക്സ് ഞാനതിന്റെ കാര്യം മറന്നുപോയി”.
ചിരിച്ചുകൊണ്ടവൻ ആ ഫയൽസ് വാങ്ങി ടേബിലിൽ വച്ചു..
“മ്മ് ദിവ്യ ഇന്ന് നാട്ടിലേക്ക് പോകുന്നില്ലേ??” ക്രിസ്മസ് ആയതുകൊണ്ട് കമ്പനി ഒരാഴ്ച ലീവ് ആണേ.
ഇല്ല സാർ നാളെ പോകും merry christmas സാർ 😊
യു റ്റൂ merry christmas 😊
അതും പറഞ്ഞവൾ പുറത്തേക്ക് പോയി.
ക്യാബിനിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ജോണിനൊരു ഫോൺ കാൾ വന്നത്, നോക്കിയപ്പോൾ ആനിയാണ് ജോണിന്റെ ഭാര്യ………………
ആ സംഭവത്തിനുശേഷം ജോൺ തന്റെ ഫ്രണ്ട്‌സ് ആയ സൽമാനോടും വിപിനോടും രാഹുലിനോടും പിന്നെ അടുത്തറിയാവുന്ന ഫ്രണ്ട്സിനോടെന്നല്ലാതെ മറ്റാരോടും അധികം ഫ്രണ്ട്ഷിപ് വച്ചിരുന്നില്ല. പരിചയമുണ്ടെങ്കിൽപോലും ഒരകലം പാലിച്ചിരുന്നു. കോഴ്സ് കഴിഞ്ഞ് ഒരു വർഷമായപ്പോളേക്കും ജോണിന് ജോലികിട്ടി.
അടുത്തെന്ത് എന്നുള്ള സിസ്റ്റർമാരുടെയും കൂട്ടുകാരുടെയും ചോദ്യത്തിന് അവൻ അടുത്തെന്ത്? ഒന്നുമില്ല എന്നായിരുന്നു അവന്റെ മറുപടി. ആ സംഭവത്തിനുശേഷം അവന്റെ മനസ്സിൽ ഇനിയൊരു പെണ്ണിനും സ്ഥാനമില്ലായെന്നും കല്യാണമേ കഴിക്കില്ലായെന്നും ശബദ്ധം ചെയ്ത ജോണിനെ സിസ്റ്റർമാരും അവന്റെ കൂട്ടുകാരും കൂടെ കണ്ടുപിടിച്ച പെണ്ണാണ് ആനി . ആനിയും അവനെ പോലെ തന്നെ ഒരനാഥയാണ് ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചുപോയ അവൾ മറ്റൊരു അനാഥാലയത്തിലാണ് വളർന്നത് . ആദ്യം കുറയെ എതിർത്തെങ്കിലും സിസ്റ്റർമാരുടെ അപേക്ഷയ്ക്ക് മുന്നിൽ അവൻ കീഴടങ്ങി . ആദ്യരാത്രിയിൽ തന്നെ തന്റെ ജീവിതത്തിൽ നടന്ന ആ കറുത്ത ദിനങ്ങളെ കുറിച്ചവൻ അവളോട് പറഞ്ഞു. മറ്റുള്ള പെണ്ണുങ്ങളെ പോലെ ഇതെല്ലാം കേട്ട് തകർന്നിരുന്നില്ല അവൾ. പകരം അവനെ ഇഷ്ടമാണെന്നും ഇന്നലെവരെ എങ്ങനെയായിരുന്നു എന്നറിയേണ്ട എന്നും ഇനിയുള്ള കാലം മുഴുവൻ എനിക്ക് നിന്നെ വേണമെന്നവൾ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. അന്ന് മുതൽ പ്രേമിക്കാൻ തുടങ്ങിയതാണ് അവർ. ഇന്നേക്ക് അഞ്ചുവർഷം കഴിഞ്ഞു . ലൈഫിൽ ഒരു നിലയിലെത്തിയിട്ട് മതി കുട്ടികൾ എന്ന് അവർ ആദ്യമേ തീരുമാനിച്ചിരുന്നു. ഫാഷൻ ഡിസൈനിങ് പഠിച്ച ആനിക്ക് ടൗണിൽ സ്വന്തമായി ഒരു boutique ഉം ഉണ്ടായിരുന്നു. ഈ അഞ്ചുവർഷകാലത്തും സ്നേഹിച്ചും തമ്മിലടിച്ചും ഇണങ്ങിയും പിണങ്ങിയും അവർ ജീവിച്ചു അമ്മയില്ലാത്ത ജോണിന് അമ്മയായി നല്ല ഒരു ഫ്രണ്ടായി ഇടയ്ക്കൊക്കെ പാര പണിയുന്ന കുരിപ്പായി ആനിക്കും ജോൺ തിരിച്ചങ്ങനെത്തന്നെ. എന്നാൽകൂടി