അവൾ ചുരിദാറിന്റെ ഷാൾ ന്റെ അറ്റം കൂടി കേറ്റി. കേറാൻ റെഡി ആയി……
ആദ്യത്തെ ആവേശത്തിൽ തന്നെ. അവൾ ഓടി കേറി കുറച്ച് മുകളിൽ പോയി നിന്നു. ഞാൻ പയ്യെ നടന്ന് keri
…
അവിടെ രണ്ടു പേര് ഉണ്ടായിരുന്നു ഒരു
പൂജാരിയും പിന്നെ ഒരു പയ്യനും….
ഞങ്ങൾ അമ്പലത്തിന്റെ ഉള്ളിൽ ചെന്ന്…
വഴിപാട് വല്ലതും ഉണ്ടോ… പൂജാരി ചോദിച്ചു…..
ചേട്ടാ ഞങ്ങൾ കുടിക്കാൻ കുറച്ചു വെള്ളം കിട്ടുമോന്ന് അറിയാൻ വന്നതാ….
പൂജാരി ആാാ പയ്യനോട് വെള്ളം കൊടുക്കാൻ പറഞ്ഞു അവൻ ഒരു കുടത്തിൽ ഞങ്ങൾക്ക് വെള്ളം കൊണ്ട് തന്നു……
അവൾ ആദ്യo വെള്ളം കുടിച്ചിട്ട് പൂജാരിയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്….
അത് കഴിഞ്ഞ് എന്റടുത്തു വന്ന് പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തോണ്ട് പോയി പൂജാരിക്ക് കാശ് കൊണ്ടുത്തിട്ട് തിരിച്ചു വന്ന്.. എന്നിട്ട് എന്നോട് നാൾ ചോദിച്ചു…..
ഞാൻ :നാൾ വിശാഖം ആണെന്ന് അവർ പറഞ്ഞു കെട്ടിട്ടുള്ളത്. ബാക്കി ഞാൻ പറയണ്ടല്ലോ..
അത് മതി. അവിടെ പോയി എന്തോ വഴിപാട് ഒക്കെ കഴിപ്പിച്ചു… കുറച്ചു കഴിഞ്ഞ് പ്രസാദം കൊണ്ട്ത ന്നു അതിൽ നിന്നും ചന്ദനം എടുത്ത് എനിയ്ക്ക് തൊട്ട് തന്നു..
പയ്യെ അമ്പലത്തിൽ നിന്നും പുറത്തിറങ്ങി ആ പാറയിൽ ഇരുന്നു… അവിടെ ഇരുന്നു നോക്കിയാൽ കുറെ സ്ഥാലങ്ങൾ ഒക്കെ കാണാം…
5 : 30 മണി ആയി… കുറച്ചു ആളുകൾ അപ്പോൾ അമ്പലത്തിൽ ലോട്ട് വന്നു… അപ്പോഴേക്കും ഞങ്ങൾ ഇറങ്ങാൻ തുടങ്ങി…. പകുതി ഇറങ്ങിയതും അവൾക്ക് കാല് വേദന എടുക്കുന്നു… എന്ന് പറഞ്ഞു…… നടക്കാൻ പറ്റില്ല എന്ന്…..
ഞാനും ആകെ തളർന്നു
ഞാൻ : വാ പയ്യെ ഇറങ്ങാം.
അവൾ ഓരോ സ്റ്റെപ്പും സമയം എടുത്തു ഇറങ്ങി..
ഞാൻ ചുറ്റിനും നോക്കി അവിടെ ഒന്നും ആരും ഇല്ല…
ഞാൻ : ഒരു കാര്യം ചെയ്യ്. എന്റെ മുതുകത്തു കേറിക്കോ…
കേൾക്കണ്ട താമസം അവൾ എന്റെ മുതുകിൽ കേറി കഴുത്തിൽ ചുറ്റി പിടിച്ചിരുന്നു…… കുറച്ചു നടക്കും പിന്നെ വീണ്ടും മുതുകിൽ കേറൂ അങ്ങനെ അങ്ങനെ ഞങ്ങൾ താഴെ എത്തി..
ആ ചായ കടയിൽ നിന്നും രണ്ടു കുപ്പി മിനറൽ വാട്ടറും മേടിച്ചു അത് കുടിച് കാറിൽ ഇരുന്നു…