അങ്ങോടും വിളിച്ചില്ല…..
ഇനി ഏതായാലും അവൾക് കൊടുക്കാനുള്ള കാശ് ഉം ആയി അവളുടെ മുമ്പിൽ ചെല്ലുകയുള്ളു എന്നാ വാശിയിൽ ആയി ഞാൻ. അതോടു കൂടി ആ ഫ്രണ്ട്ഷിപ് അവസാനിപ്പിക്കാനും ഞാൻ തീരുമാനിച്ചു
അങ്ങനെ 3 ആഴ്ച കഴിഞ്ഞു…. വീടിന് അടുത്തുള്ള ഒരു കൂട്ടുകാരന്റെ കല്യാണം….. ആണ്
കൂട്ടുകാരൻ എന്ന് പറഞ്ഞാൽ. അവൻ ഒരു ദുശീലവും ഇല്ല…. മദ്യപിക്കില്ല പുക വലിക്കില്ല…. അങ്ങനെ ഉള്ള ഒന്നും.അവനില്ലായിരുന്നു ഒരു നല്ലവൻ ആണ്……
നേരത്തെ ഞാനും അവനെ പോലെ തന്നെ ആയിരുന്നു. അപ്പോൾ അവൻ ആയിരുന്നു എന്റെ ഏറ്റവും അടുത്ത ഫ്രണ്ട്…. മദ്യപാനം തുടങ്ങിയതിനു ശേഷം ആണ് അജിനും ആയിട്ടുള്ള ഫ്രണ്ട്ഷിപ് സ്ട്രോങ്ങ് ആയത്…..
ഇവനും ആയിട്ടുള്ള ഫ്രണ്ട്ഷിപ് ന്റെ ആഴം കുറഞ്ഞു കൊണ്ടിരുന്നു…
അവന്റെ അച്ഛനും സർക്കാർ ജോലി എന്റെ അച്ഛനും സർക്കാർ ജോലി . അവന്റെ വൂട്ബി എഞ്ചിനീയർ.. അവൻ ഒരു പ്രൈവറ് കമ്പനിയിൽ ആണ് ജോലി
കല്യാണത്തിന്റെ തലേ ദിവസം. കല്യാണ ചെക്കൻ കുടിക്കില്ലെങ്കിലും. ഞങ്ങൾക് ചിലവ് തന്നു. കുടിക്കില്ല എന്നും പറഞ്ഞു പോയ ഞാൻ മറ്റുള്ളവർ ഒക്കെ നിർബന്ധിച്ചപ്പോൾ കുടിച്ചു ഫിറ്റ് ആയി.
..
രാത്രി എല്ലാവരും പാട്ട് വെച്ച് തുള്ളാൻ തുടങ്ങി….. ഞാനും ആാാ കൂട്ടത്തിൽ തുള്ളി അവസാനം എല്ലാരും നിർത്തി ഞാൻ ഒറ്റക്ക് തുള്ളി.. കൊണ്ടിരുന് ഒരു ബോധവും ഇല്ലായിരുന്നു..
ഇതിടയിൽ കല്യാണ ചെക്കന്റെ വല്യച്ഛൻ വന്ന് പാട്ട് നിർത്തി. ഞാൻ പാട്ട് വെക്കാൻ പറഞ്ഞു.
അയാൾ വെച്ചില്ല
എന്നിട്ട് അയാൾ എന്റെ കൂട്ടുകാരൻ അതായത് കല്യാണ ചെക്കന്റെ നേരെ നോക്കി ചോദിച്ചു
ഈ തന്തയില്ലാത്തവനെ ഒക്കെ ആരാ കല്യാണം വിളിച്ചേ…….
ഇത് കേട്ടതും എന്റെ കണ്ട്രോൾ പോയി ഞാൻ അയാളെ ഇടിച്ചു കൂട്ടി.. അവിടെയിട്ട്.. ആളുകൾ ഒക്കെ കൂടി പ്രശ്നം ആയി.. എന്നേ ആരൊക്കെയോ പിടിച്ചു വീട്ടിൽ കൊണ്ട് ചെന്നാക്കി.
വീട്ടിൽ ആരും ഇല്ലായിരുന്നു. അവരൊക്കെ കല്യാണ വീട്ടിൽ ഉണ്ടായിരുന്നു… ഞാൻ മുറിയിൽ കേറി കിടന്നുറങ്ങി………
പിറ്റേന്ന് രാവിലെ ആണ് എന്റെ ജീവിതം മാറ്റി മരിച്ച സംഭവങ്ങൾ നടക്കുന്നത്
രാവിലെ എഴുനേറ്റ് ഹാൾ ഇൽ ചെന്നപ്പോൾ അവിടെ അച്ഛനും അമ്മയും അനിയനും ഉണ്ട്….
ഞാൻ ചെന്നപോലെ അനിയൻ ചെന്ന് മുൻ വശത്തെ വാതിൽ ഉള്ളിൽ നിന്നും അടച്ചു…..