കുറച്ചു കഴിഞ്ഞ് അഞ്ജന വന്നു അപ്പൊ എനിക്ക് മനസ്സിലായി ഏത് ഹോസ്പിറ്റലിൽ ആണെന്ന്…
ഈശ്വര ബിൽ എത്ര വരുവോ എന്തോ
അവൾ വന്നു നോക്ക്കിട്ട് ഉടനെ പോയി കുറച്ചു കഴിഞ്ഞു. അനുപമയും വേറെ ഒരു ആൺ ഡോക്ടറും ആയി വന്ന്…
ആൺ ഡോക്ടർ ആണ് സംസാരിച്ചത്..
എങ്ങനെ ഉണ്ട് ഇപ്പൊ..
എനിക്ക് എന്താ പറ്റിയെ…..
ഇന്നലെ എന്താ കുടിച്ചത്
ഇന്നലെ കുറച്ചു മദ്യം കുടിച്ചായിരുന്നു
എന്ത് മദ്യം
അത് ബ്രാണ്ടി ആണെന്ന തോന്നണേ
ഉറപ്പാണോ
ഞാൻ അനുപമയെ നോക്കി അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന വീർത്തു ഇരിപ്പുണ്ട്..
എക്‌സൈസ് നെ അറിയിക്കേണ്ട കേസ് ആണ്. അനുപമയുടെ ഫ്രണ്ട് ആണെന്ന് പറഞ്ഞത് കൊണ്ട് ആണ് ഞങ്ങൾ അത് ചെയ്യാത്തത്… ഇന്നലെ കുടിച്ച വാറ്റ് കുറച്ചു കൂടെ കുടിച്ചായിരുന്നെങ്കിൽ…. ഇന്ന് ഈ സമയത്തു കുഴിച്ചു മുടിയേനെ നിന്നെ……….. ബില്ല് അടച്ചു വീട്ടിൽ പോകാൻ നോക്ക് പിന്നെ ഇത് ആരും അറിയരുത്.. അയാൾ ദേഷ്യത്തിൽ ആണ് അത് പറഞ്ഞത്.. എന്നിട്ട് അയാൾ പോയി
ഞാൻ അനുപമയെ നോക്കി ചിരിച്. പക്ഷെ അവൾ ചിരിച്ചില്ല ഞാൻ മുഖം മാറ്റി
അപ്പോൾ ഒരു സിസ്റ്റർ ഇൻജെക്ഷൻ എടുക്കാൻ വന്നത്. എന്നോട് തിരിഞ്ഞു കിടക്കാൻ പറഞ്ഞു. ഞാൻ തിരിഞ്ഞ് കിടന്നു.. അപ്പോൾ ആണ് ഞാൻ ഓർത്തത് ഷഡി മാത്രം ഉള്ള കാര്യം… ഞാൻ പുതപ്പ് പയ്യെ താഴ്ത്തി. കൊടുത്തു….
അനുപമ : ഇൻജെക്ഷൻ ഞാൻ എടുക്കാം എന്നും പറഞ്ഞു അവൾ സിറിഞ്ച് മേടിച്ചു ബെഡിന് ഇപ്പുറത്തെ സൈഡ് ഇൽ വന്നു ….
പെട്ടന് ഒറ്റ കുത്ത് അമ്മേ എന്ന് പറഞ്ഞു ഞാൻ കാറി കൊണ്ട് എഴുനേറ്റ്. അത് കുത്തി വെച്ചിട്ട് അവൾ പോയി പിന്നെ മരുന്ന് ഇൻജെക്ഷൻ ചെയ്തത് ആ സിസ്റ്റർ ആണ്
അവളുടെ ദേഷ്യം ആണ് അവൾ അങ്ങനെ തീർത്തത്. ആ സമയത്ത് കാരണം പുകച്ചു ഒരെണ്ണം കൊടുക്കാൻ ആണ് തോന്നിയത്..
അവൾ തിരിഞ്ഞു പോലും നോക്കാതെ പോയി………
സിസ്റ്റർ : അനുപമ മാഡത്തിന്റെ റിലേറ്റീവ് ആണോ
ഏയ്യ് അല്ല ഫ്രണ്ട് ആണ്
നല്ല ദേഷ്യത്തിൽ ആണ് മാഡം പോയത്