പറഞ്ഞു
കണ്ട എനിക്ക് ഇങ്ങനെ ഉള്ള ദുരഭിമാനം ഒന്നും ഇല്ല…… എന്നേ ഒന്ന് ആക്കിയത് ആണെന്ന് എനിക്ക് മനസ്സിലായി
ഞാൻ : എന്താണ് ഇപ്പൊ ഇഷ്ടപെട്ട…. ഫുഡ്
മ്മ് ഈ സ്ട്രീറ്റ് ഫുഡ് നെ ഒക്കെ ഇത്രയും ടെസ്റ്റ് ഉണ്ടെന്ന് ഇന്നാണ് മനസ്സിലായത്.
അങ്ങനെ ഞങ്ങൾ by പറഞ്ഞു അവൾ അവളുടെ കാർ എടുത്ത് കൊണ്ട് പോയി
ഞാനും തിരിച്ചു വീട്ടിലെക്ക്……..
വീട്ടിൽ പതിവ് പോലെ ഒരു വെത്യാസം ഇല്ല…. രണ്ടാഴ്ച കഴിഞ്ഞേ വീണ്ടും റിസൾട്ടും ആയി ഹോസ്പിറ്റലിൽ ചെന്ന്.
അന്ന് o p ടൈം തീരാറായപ്പോൾ ആണ് ചെന്നത്…..
അനുപമ : ഇന്നെന്താ op തീരാറായപ്പോൾ ആണല്ലോ ഞാൻ വീട്ടിൽ പോകാൻ തുടങ്ങനെയിരുന്നു…….
അവൾ റിസൾട്ട് മേടിച് നോക്കാൻ തുടങ്ങി…
അഞ്ജന അവിടെ ഉണ്ടായിരുന്നു…..
ആഹ് ഡോക്ടർ തിരക്കിയ ആൾ വന്നല്ലോ അഞ്ജന പറഞ്ഞു…….
അനുപമ : ഞങ്ങൾ ഇന്ന് രാവിലെ തന്റെ കാര്യം പറഞ്ഞതെ ഉള്ളു… രണ്ട് ആഴ്ച കഴിഞ്ഞട്ടും കാണാനില്ലല്ലോന്ന്…
ഞാൻ : കുറച്ചു തിരക്ക് ആയി പോയി
അഞ്ജന : വെറുതെ ആണ്. ഒരു പണിം ഇല്ല എന്റെ ചേട്ടൻ ചൊറി കുത്തി വീട്ടിൽ ഇരിപ്പുണ്ട്…..
അനുപമ : mba പഠിച്ചിട്ടെന്താ പെയിന്റ് പണിക്ക് പോണേ വേറെ എന്തെങ്കിലും നോക്കി കൂടെ..
ഞാൻ : പണ്ടത്തെ പോലെ അല്ലടോ ഇപ്പൊ mba കാർക്ക് ഒന്നും ജോലി ഇല്ല ഒരു വിലയും ഇല്ല
അനുപമ : പിന്നെ എന്റെ ചേട്ടനും കസിൻസ് ഒക്കെ ഉണ്ട് mba പഠിച്ചത് അവർക്ക് ഒക്കെ ജോലി ഉണ്ടല്ലോ…
ഞാൻ വേണേൽ അവരോട് പറഞ്ഞു ജോലി റെഡി ആക്കാം
ഞാൻ : വേണ്ട അത് പിന്നെ തനിക് പണി ആകും.
ഏഹ്ഹ് അതെന്താ
അത് എന്നേ ആരും ഭരിപ്പിക്കുന്നത് എനിക്ക് ഇഷ്ടം അല്ല.. എല്ലാരേയും സർ എന്നും വിളിച് പുറകെ നടക്കാൻ ഒന്നും എന്നേ കൊണ്ട് കഴിയേല. ബിസിനസ് തുടങ്ങാൻ ആണ് mba പഠിച്ചത്.
എന്നാ പിന്നെ തുടങ്ങാൻ പാടില്ലേ…
മ്മ് തുടങ്ങി തുടങ്ങി 6 ലക്ഷം കടം ആയി