അതേ
അർജ്ജുൻ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് അറിയാം
മനസിലായില്ല
ഇവിടേക്ക് വിളിക്കുന്ന കസ്റ്റമേഴ്‌സ് വിവരങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് അറിയാം എന്ന്
ഞാൻ മിണ്ടാതെ ഇരുന്നു.
ഇതിലൂടെ കിട്ടുന്ന തുച്ഛമായ കാശ് തികയോ തനിക്ക്. ഫ്രോഡ് ചെയുമ്പോൾ കുറച്ചൂടെ നല്ല കാശ് കിട്ടുന്നത് ചെയ്യണം. എന്റെ കയ്യിലൊരു പ്ലാൻ ഉണ്ട്. സമ്മതം ആണേൽ വിശ്വസിക്കാവുന്ന 3 പേരെയും സെറ്റ് ആക്ക്. എന്നിട്ട് നാളെ വൈകുന്നേരം ഞാൻ പറയുന്ന ഇടത്തേക്ക് വാ.
ഞാൻ അവിടുന്ന് ഇറങ്ങി. ജോലി കഴിഞ്ഞ് വീട്ടിൽ എത്തി അക്കയോട് എല്ലാം പറഞ്ഞു.
അക്ക – നീ എന്തായാലും ചെല്ല്. ഒരുപക്ഷേ ഇതിലൂടെ നമ്മുടെ ജീവിതം മാറിയാലോ . നമ്മക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലലോ പിന്നെത്തിന് പേടിക്കണം
എന്തായാലും നോക്കാം അല്ലെ. വിശ്വസിക്കാവുന്ന 3 പേരെ സെറ്റ് ആക്കണം ഇനി.ഒരാൾ ഉണ്ട് നമ്മുടെ ഫ്രണ്ട് കിഷോർ. പിന്നെ ആരാ ??
അക്ക – നമ്മുടെ സിദ്ധു ഇല്ലേ അവൻ ആവുമ്പോൾ ഇങ്ങനത്തെ ഉടായിപ്പ് എല്ലാം കൂടെ നിക്കും അവൻ ഉടായിപ്പ് ആണേലും വിശ്വസിക്കാം.
സിദ്ധു അവൻ ഞങ്ങടെ കസിൻ കൂടി ആണ്. ഫ്രോഡ് ബിസിനസ് ആണ് അവന്റെ പണി ഭാഗ്യത്തിന് ഒന്നും പിടിക്കാതെ ഇരുന്നിട്ടില്ല. അതുകൊണ്ട് തന്നെ മിക്കപ്പോഴും പോലീസ് സ്റ്റേഷനിൽ ആണ് അവൻ.
ഇനി ഒരാൾ കൂടെ വേണ്ടേ നമ്മക്ക് റെഡി ആക്കാം നീ നാളെ സാറിനെ പോയി കാണ്. അതിനുള്ളിൽ സെറ്റ് ആക്കാം.
ഇനിയെന്തിന് വേറൊരാൾ നീ തന്നെ മൂന്നാമത്തെ ആൾ.
ഞാനോ ?
നിന്നെക്കാളും വേറെ ആരേയ വിശ്വസിക്കുക ഞാൻ.
അക്കയെ കൊണ്ട് സമ്മതിപ്പിച്ചു ഞാൻ.
അക്ക എന്തായാലും സിദ്ധുവിനെ വിളിച്ചു പറയാം. പറ്റിയാൽ അവനോട് ഇങ്ങോട്ട് വരാൻ പറയ്.