എന്നിട്ട് ഞാൻ സ്കൂളിന്റെ അകത്തേക്ക് നടന്നു. ഫർഹാൻ അവിടെ സെക്യൂരിറ്റിട്ടിയുടെ കൂടെ ഇരിപ്പുണ്ടായിരുന്നു
“ആഹാ മോനെ വാ” അവനെ കണ്ടപ്പോ ഞാൻ വിളിച്ചു
അത് കേറ്റയുടനെ അവൻ എന്റടുത്തേക്ക് വന്നു
“അല്ല എന്താ ഇത്രയും താമസിച്ചേ” സംശയത്തോടെ സെക്ക്യൂരിറ്റി ചോദിച്ചു
“അത് റോഡ് ബ്ലോക്ക് ആരുന്നു, പിന്നെ വരാൻ വണ്ടിയും കിട്ടീല”
“ഓഹ്, അത് സാരില്ല, ഞാൻ ചുമ്മാ ചോദിച്ചെന്നെ ഉള്ളു, ഇവിടെ ഉള്ളിടത്തോളം പിള്ളേർ സേഫ് ആ”
“ഓഹ് താങ്ക്യൂ സാർ”
അങ്ങനെ അയാളെ ചിരിച്ചുകാണിച്ച് ഞാൻ പുറത്തേക്കുവന്നു.
“ഉമ്മി എന്താ താമയിച്ചേ” എന്നോട് വല്യ ഗൗരവത്തോടെ ഫർഹാൻ ചോദിച്ചു
“ഉമ്മി അവിടെ കളിച്ചോണ്ടിരിക്കുവാരുന്നു” ഞാനും ഗൗരവത്തോടെ പറഞ്ഞു
“എന്ത്”
“ഫുട്ബോൾ”
“ഒന്ന് പോ ഉമ്മി, എന്റെ ഫ്രണ്ട്‌സ് എല്ലാം ഫസ്റ്റ് പോയി, ഞാനാ ലാസ്റ്റ്” മുഖത്ത് വല്യ വിഷമത്തോടെ അവൻ പറഞ്ഞു
“അത് സാരില്ല, ഉമ്മി മോന് ഇന്ന് ഷവർമയും ഷേക്ക് ഉം വാങ്ങി തന്നാൽ പിണക്കം മാറുവോ”
“അത് നോക്കാം”
“ഓഹ് മതിയേ” അങ്ങനെ ഓരോന്നും സംസാരിച്ചുകൊണ്ട് ഞങ്ങൾ അടുത്തുള്ള ബേക്കറിയിൽ കയറി.
ഞങ്ങൾ അവിടെ കേറി ഷവർമയും ഷേക്ക് ഉം കഴിച്ചു.
“ഇപ്പൊ സമാധാനായോ” സ്ട്രോയുടെ ആത്മാവ് വരെ വലിച്ചിട്ടിരിക്കുന്ന ഫർഹാനോട് ഞാൻ ചോദിച്ചു
“ആ തത്കാലം, പിന്നെ ഒരു കിറ്റ്കാറ്റ് കൂടെ”
“നീ ആള് കൊള്ളാല്ലോടാ, ആഹ് വാങ്ങാം, നീ പെട്ടെന്ന് പോയി മുഖം കഴുകിയിട്ടുവാ”
“ആഹ് ഓക്കെ” എന്ന് പറഞ്ഞിട്ട് അവൻ കഴുകാനായി പോയി
ഞാൻ കിറ്റ്കാറ്റ് ഉമ്മ വാങ്ങിയിട്ട് അവനെ നോക്കി അവിടെനിന്നു.
അങ്ങനെ അവൻ വന്ന ശേഷം ഞങ്ങൾ ബസ്സ്റ്റോപ്പിലേക്ക് നടന്നു.
അപ്പോഴേക്കും സമയം നല്ല ഇരുട്ടിയിരുന്നു, അവിടെ ആകെ കുറച്ച് ആണുങ്ങൾ മാത്രമായിരുന്നു നിന്നിരുന്നത്, ആകെ സ്ത്രീയായി ഞാൻ മാത്രം.