ആനന്ദരാവുകൾ [മുരുഗൻ]

Posted by

 

ശരവേഗത്തിൽ ഓപ്പോസിറ് സൈഡിലൂടെ പോയ ട്രെയിനിന്റെ ശബ്ദമാണ് എന്നെ ഉണർത്തിയത്, വാച്ചിൽ നോക്കിയപ്പോൾ സമയം 6 ആയി, 1 മണിക്കാണ് കണ്ണൂരിൽ നിന്നും ട്രെയിൻ കയറുന്നത് ഇനി 1 മണിക്കൂർ കൂടെ കഴിഞ്ഞാൽ എറണാകുളം എത്തും. സ്റ്റേഷനിൽ നിന്ന് ടാക്സി പിടിച്ചു അപ്പാർട്മെന്റിലേക്ക് പോകാൻ ആണ് പ്രണവ പറഞ്ഞത്.

ജോലി കിട്ടിയത് എറണാകുളത്താണെന്നും, എക്സ്പോർട്ടിങ് രംഗത്ത് കേരളത്തിലെ മികച്ച കമ്പനി ആയി ഉയർന്നുകൊണ്ടിരിക്കുന്ന Kelport ഇൽ ആണെന്നതും പ്രണവ്  അയച്ച മെയിലിൽ നിന്നാണെനിക് മനസിലായത്, ഇവിടെ റെന്റിനു കോട്ടജ് കിട്ടാൻ ബുദ്ധിമുട്ടില്ലെങ്കിലും പ്രണവേട്ടൻ ഇടപെട്ട് ഒരു ഫ്രണ്ടിന്റെ അപ്പാർട്മെന്റ് തന്നെ എനിക്ക് റെഡി ആക്കിത്തന്നു.

സ്റ്റേഷനിൽ നിന്ന് ഓട്ടോ പിടിച്ചു നേരെ അപാർട്മെന്റിലേക് പോയി. ഓട്ടോ വന്നുനിർത്തിയത് ഒരു വലിയ ഫ്ലാറ്റിന്റെ മുൻപിലാണ്, അതിന്റെ ഏട്ടാമത്തെ  നിലയിലാണ് എന്റെ അപാർട്മെന്റ്. ഓട്ടോ കാശ് കൊടുത്ത് ഞാൻ ചെറിയ ഗേറ്റ് വഴി അകത്തേക്ക് നടന്നു. വാച്മാന്റെ കയ്യിലാണ് റൂമിന്റെ  കീ .

റൂമിന്റെ കീയും വാങ്ങി ഞാൻ നേരെ ലിഫ്റ്റിനടുത്തേക്ക് നടന്നു.ലൈഫിറ്റിനു വെയിറ്റ് ചെയ്തു നിൽകുമ്പോൾ മൂന്ന് പെൺപിള്ളേർ എന്റെ സൈഡിലായി വന്നു നിന്നു, പൊതുവെ  പെൺപിള്ളരെ  നേരെചൊവ്വേ നോക്കാൻ പേടിയുള്ള ഞാൻ അവരെ നോക്കരുത് എന്ന് വിചാരിച്ചെങ്കിലും കാഴ്ചയുടെ പുതുവസന്തം തേടി കണ്ണുകൾ  അങ്ങോട്ടേക്ക് തന്നെ പോയി, ഞാൻ നോക്കുന്നുണ്ടെന്ന് മനസിലായത് കൊണ്ടാകണം അതിൽ ഒരുവൾ  എന്നെ ചൂഴ്ന്നു നോക്കിയത്, കുറച്ചുനിമിഷത്തേക്ക് ഞാൻ അവളെയും അവൾ എന്നെയും നോക്കിനിന്നുപ്പോയി,  എന്റെ വായ അറിയാതെ ഞാൻ തുറന്നുപോയി, നേർത്ത ഒരു ശ്വാസം എന്റെ വായിലൂടെ പുറത്തേക് പോയി, മുൻപിൽ എന്താണ് ഇരിക്കുന്നത് എന്ന് വർണിക്കാൻ കഴിയാത്ത അവസ്ഥ. ദേവസുന്ദരി എന്നൊക്കെ കഥകളിൽ പറഞ്ഞു കേട്ടിട്ടുണ്ട്, അതുപോലെയാണ് എനിക്ക് തോന്നിയത്, ഒരു ചിത്രകാരന് മുൻപിൽ ഇവളെ കൊണ്ടുനിർത്തിയാൽ എത്ര തവണ വരച്ചാലും അയാൾക് തൃപ്‌തി ഉണ്ടാവില്ല, നോക്കുന്ന ഓരോ നോട്ടത്തിലും സൗന്ദര്യം കൂടിവരുന്നപോലെ..

‘എന്താടോ  താൻ ലിഫ്റ്റിലേക്ക് കയറുന്നില്ലേ’

പെട്ടെന്നവളുടെ  കൂടെയുള്ളവൾ ചോദിച്ചപ്പോഴാണ് ഞാൻ സ്വബോധത്തിലെത്തിയത്. ഇവളെയും നോക്കി നിന്ന് ലിഫ്റ്റ് ഓപ്പൺ ആയതൊന്നും ഞാൻ അറിഞ്ഞില്ല.

ആകെ ചമ്മി നാറി, ഞാൻ ഇവളെയും നോക്കിനിൽക്കുന്നത്  ബാക്കിയുള്ള രണ്ടും കണ്ടെന്നുറപ്പാണ്,ഞാൻ  ലിഫ്റ്റിലേക്ക് കയറി 8th ഫ്ലോറിന്റെ ബട്ടൺ അമർത്തി, അവളുമാര് മൂന്ന് പേരും ലിഫ്റ്റിൽ കയറി , ഒരുവൾ ബട്ടൺ പ്രെസ്സ് ചെയ്യാൻ നോക്കിയെങ്കിലും പ്രെസ്സ് ചെയ്തില്ല, അപ്പൊ ഇവളുമാരും എന്റെ ഫ്ലോറിലാണ്. ലിഫ്റ്റിൽ കയറിയപ്പോൾ തൊട്ട് ബാക്കിയുള്ള രണ്ടും കൂടി അവളോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്, ഇവളുമാരിനി എന്നെ കുറിച്ചാണോ പറയുന്നത് എന്നെനിക് തോന്നാത്തിരുന്നില്ല.  അപ്പോളേക്കും ലിഫ്റ്റ് എട്ടാം നിലയിലെത്തി, മുൻപിലുള്ള പെൺപടയ്ക്ക് പിന്നാലെ ഞാനും ലിഫ്റ്റിൽ നിന്ന് ഇറങ്ങി റൂമിലേക്ക് വെച്ചുപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *