ജാടയോ അഹങ്കാരമോ ഇല്ലാത്ത ചേച്ചിയുടെ സ്വഭാവം കണ്ടിട്ടായിരുന്നു . അത് ചേച്ചിയെ കണ്ടാൽ തന്നെ മനസിലാകും, കാരണം മേക്കപ് ഇട്ട് മോന്ത മൂടിയിട്ട് മുടിയും ഡൈ ചെയ്ത് നായ കടിച് കീറിയപോലുള്ള കുപ്പയോമിട്ടോണ്ട് മിഡിൽ ക്ലാസ്സ് പെൺപിള്ളേർ പോലും വരുന്ന ഈ കാലത്തു പൊട്ടും തൊട്ട് കണ്മഷി എഴുതി നല്ല കടുത്ത കളർ ചൂരിദാറും ഇട്ടോണ്ട് വരുന്ന ചേച്ചിയെ കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും . ആ ഒരു തെറ്റ് മാത്രമേ നമ്മുടെ പ്രണവേട്ടനും പറ്റിയുള്ളൂ. ആഹ്ഹ് അതൊക്കെ അവിടെ നിക്കട്ടെ നമുക്ക് പ്രെസെന്റിലേക് വരാം.
“ഓഹ് അപ്പൊ നീതുവച്ചിടെ കമ്പനിയിൽ ആഹ്ണല്ലേ ജോലി “
എന്തോ വലുത് കണ്ടുപിടിച്ച പോലെ ഞാൻ പ്രണവേട്ടനോട് പറഞ്ഞു .
“പിന്നെ അവളുടെ അച്ഛൻ കമ്പനി എനിക്ക് എഴുതി തന്നേക്കുവല്ലേ നിനക്ക് ജോലി തെരാൻ “
“ ഇതു പിന്നെ ആരുടെ കമ്പനി വാങ്ങിയിട്ട് കിട്ടിയ ജോലിയാ? “
“അതൊക്കെ സമയമാകുമ്പോൾ നീ അറിഞ്ഞോളും, തത്കാലം മോൻ പോയി വീട്ടിൽ കാര്യം പറയാൻ നോക്ക്, എനിക്ക് പോയിട്ട് വേറെ പണിയുണ്ട് “.
അതും പറഞ്ഞു പുള്ളി കാൾ കട്ട് ചെയ്തു.
എനിക്കാനെങ്ങ്കിൽ ജോലികിട്ടിയത് ആരോടെങ്കിലും പറഞ്ഞില്ലേൽ ശ്വാസം മുട്ടുമെന്ന അവസ്ഥയായി. അച്ഛനും അമ്മയും പണിക്ക് പോയതുകൊണ്ട് ഇനി വൈകുന്നേരം മാത്രമേ അവരെ കാണാൻ പറ്റുള്ളൂ .
ഞാൻ ഫോൺ എടുത്ത് നമ്മുടെ ചങ്ക് അഭിയെ വിളിച്ചു ,
അങ്കണവാടിയിൽ പോകുമ്പോൾ തൊട്ടുള്ള ബന്ധമാണ് ഞാനും അഭിയും തമ്മിൽ ,ആളൊരു പാവത്താൻ ആണ് ഒരു നല്ലവനായ ഉണ്ണി 😂.
‘എന്താ മോനെ നമ്മളെ ഒക്കെ ഓർമ ഉണ്ടോ നിനക്ക് ’
രാവിലെ തന്നെ വെറുപ്പിക്കാൻ ആണ് കുരിപ്പിന്റെ ഉദ്ദേശം.
‘മറക്കാനോ, നിന്നെയോ ചത്താലും മറക്കാതിരിക്കാനുള്ള പണികൾ നീ എനിക്ക് തന്നോണ്ടിരിക്കുവാണല്ലോ, പിന്നെ നിന്നെയൊക്കെ എങ്ങനെ മറന്നുപോകാനാ മൈരേ’
‘ചെലക്കാതെ വിളിച്ച കാര്യം പറ മൈരേ’
‘കാര്യം ഒരു വലിയ സംഭവം ആണ്’
‘അതെന്താണ് ഇത്ര വല്യ സംഭവം’
രാവിലെ പ്രണവേട്ടൻ വിളിച്ചതുമുതലുള്ള കാര്യങ്ങൾ ഞാൻ അവനോട് പറഞ്ഞു.
ഞാൻ ജോലി കിട്ടിപോകുന്നതിൽ അവനു നല്ല സങ്കടം ഉണ്ട് പക്ഷെ എന്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് അവൻ വേറൊന്നും പറഞ്ഞില്ല..
വീട്ടിലും ഇതുതന്നെ അവസ്ഥ, ഞാൻ ആദ്യമായിട്ടാണ് വീട്ടിൽ നിന്നും വിട്ടു നിൽക്കാൻ പോകുന്നത് അതിന്റെ ടെൻഷൻ എനിക്ക് നല്ലോണം ഉണ്ട്, അച്ഛൻ വേറൊന്നും പറഞ്ഞില്ല ഞാൻ എങ്ങാനായെങ്കിലും ഒന്ന് സെറ്റിൽ ആയാൽ മതി എന്നചിന്തയാണ് എപ്പോളും, കണ്ടാൽ കീരിയും പാമ്പുമാണെങ്കിലും ഞാൻ പോകുന്നതിൽ അനിയത്തിക്ക് നല്ല വിഷമമുണ്ട്, അമ്മയുടെ കാര്യം പിന്നെ പറയണോ, ജോലി കിട്ടിയ കാര്യം ഞാൻ പറഞ്ഞതുമുതൽ ഓരോരോ ബന്ധുക്കളെ വിളിച്ചു അറിയിച്ചോണ്ടിരിക്കലായി രുന്നു അന്ന് മുഴുവൻ, കുറെ കാലത്തിനു ശേഷം അമ്മയെ സന്തോഷത്തോടെ ഞാൻ കണ്ടത് അന്നാണ്. അതോടെ ഞാൻ ഒരു തീരുമാനമെടുത്തു, എങ്ങനെയെങ്കിലും ഈ ജോലി സ്ഥിരപ്പെടുത്തണം, അല്ലെങ്കിൽ മിനിമം ഒരുവർഷമെങ്കിലും അവിടെ ജോലി ചെയ്യണം അങ്ങനെചെയ്താൽ ഈ ജോലി വിട്ടാലും വേറെ കമ്പനികളിൽ ജോലി കിട്ടാൻ കുറച്ചുകൂടി ഈസി ആകും.