അല്ല ആദിക്ക് എത്ര വയസ്സുണ്ട്…… ” ” 27 ഓൺ ഗോയിങ്…… ” ” കൊള്ളാലോ….. ഞാൻ 19 ഓൺ ഗോയിങ്……” ടീച്ചർ ചിരിച്ചു……. ഒപ്പം ഞാനും……. ” അല്ല ആദി ആദിടെ സ്റ്റുഡസിന്റെയോ കോളീഗിന്റെയോ ഹെല്പ് ചോയിച്ച കിട്ടുമായിരുന്നു….. വൈ മീ…… ” ” നല്ല ചോദ്യം ആണ്….
കിട്ടും ഉറപ്പായും കിട്ടുമായിരുന്നു…. പക്ഷെ അവിടപ്പോ നീയല്ലേ ഉണ്ടായുള്ളൂ…. ചോയ്ച്ചു വരുമ്പോ ചിലപ്പോ ലേറ്റ് ആയാലോ….. പിന്നെ നിന്റെ ആറ്റിട്യൂട് എനിക്ക് ഭയങ്കര ഇഷ്ട്ടാ അതുകൊണ്ട് കൂടിയാണെന്ന് കൂട്ടിക്കോ…… ” ഓക്കേ…. അപ്പൊ ഇനി പറ ആദിയുടെ നാട് എവിടെയാ ” ” എറണാകുളത്ത് ആടോ….. ആലുവ……. ” ആ സംഭാഷണം നീണ്ടു……
ഞങ്ങൾ പിന്നെയും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു……. ആദി എങ്ങനെ ഇവിടെ എത്തി പെട്ടു എന്നൊക്കെ എനിക്ക് പറഞ്ഞു തന്നു.. ആ ചെറിയ സമയത്തിനുള്ളിൽ തന്നെ ടീച്ചർ സ്റ്റുഡന്റ് ബോണ്ടിൽ നിന്ന് ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി പരിണമിച്ചിരുന്നു…………. അപ്പോഴേക്കും ആദിയുടെ ബസ് വന്നു…….. ആദി എന്നോട് യാത്ര പറഞ്ഞ് മുന്നോട്ട് നടന്നു……
എന്തോ ഓർത്തിട്ടെന്നപോലെ തിരികെ വന്നു……. ” ദേവ് നിന്റെ ഫോൺ ഒന്നെടുത്തെ……. ” ഞാൻ ഒരു മടിയും കൂടാതെ എന്റെ ഫോൺ എടുത്ത് ആദിക്ക് കൊടുത്തു…… ” ലോക്ക് എടുത്ത് തന്നെ …… ” ഞാൻ അതുപോലെ തന്നെ ചെയ്തു ആദി എന്റെ ഫോണിൽ അവളുടെ നമ്പർ സേവ് ചെയ്തു വച്ചു…… ഒപ്പം എന്റെ ഫോണിൽ നിന്ന് ആദിയുടെ ഫോണിലേക്ക് ഒരു മിസ്കോൾ കൊടുത്തു……. ” പോട്ടെ ടോ….. ഞാൻ വാട്സ്ആപ്പ് ചെയ്യാം ട്ടോ………….”
അങ്ങനെ ആദി യാത്ര പറഞ്ഞു പോയി….. ബ്രേക്ക് അപ്പിന് ശേഷം ഞാൻ ഇത്രയും ഓപ്പൺ ആയി ആരോടും സംസാരിച്ചിരുന്നില്ല…… അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു എന്നിരുന്നാലും അതൊരു ടീച്ചർ ആകുമെന്ന് സ്വപ്‍നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല…….. വളരെ നാളുകൾക്ക് ശേഷം പഴയ ദേവിലേക്ക് തിരിച്ചു പോയി എന്നൊരു ഫീലിംഗ് എനിക്ക് ഉണ്ടായി……..
ബൈക്കിലേക്ക് കയറി ഇരുന്നതും എനിക്ക് ആദിക്കൊരു താങ്ക്സ് അയക്കണം എന്ന് തോന്നി….. ഫോൺ എടുത്ത് കാൾ ലിസ്റ്റിലെ അവസാന ഡയൽഡ് നമ്പർ എടുത്തു….. അതിൽ അവസാന കാൾ ആദി എന്ന് സേവ് ചെയ്തിരിക്കുന്നത് കണ്ട്…. നേരെ വാട്ട്‌സ്ആപ്പ് തുറന്നു…..കോൺടാക്ടിൽ നിന്നും ആദിയുടെ പേരെടുത്തു… ലാസ്റ്റ് സീൻ 5 15 എന്ന് കാണിച്ചു…… ചാറ്റ് ബോക്സിൽ താങ്ക് യു ഫോർ എ ബ്യൂട്ടിഫുൾ ഡേ എന്ന് ടൈപ്പ് ചെയ്തതും പെട്ടന്ന് പുള്ളി ഓൺലൈൻ വന്നു……