അയാൾ പുറത്തേക്ക് കാൽ എടുത്തു വെച്ചതും പൂനിലാവ് പൊഴിച്ചു കൊണ്ടിരുന്ന ചന്ദ്രനെ മറച്ചുകൊണ്ട് കാർമേഘങ്ങൾ വാനം മൂടി… പെട്ടന്ന് ഇടിയോടെകൂടെ പേമാരി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി.
പക്ഷെ അതിലൊന്നും വലിയ തിരുമേനി ശ്രദ്ധിച്ചില്ല… അത്രയും ഭീകരമായ പ്രകൃതിയുടെ ഭാവമാറ്റാം പോലെ ശ്രദ്ധിക്കാതെ അയാളുടെ മിഴികൾ ഇമചിമ്മാതെ നോക്കിയത് മുറ്റത്ത് നിൽക്കുന്ന ആ സന്യാസിയെ ആയിരുന്നു.
കിരതമലയിലെ മാന്ത്രിക ഗുഹയിൽ ധാന്യത്തിൽ ഇരിക്കുന്ന അതെ സന്യാസി വലിയ തിരുമേനിയുടെ മനയുടെ മുറ്റത്ത് ചമ്രംപടിഞ്ഞു ഇരിക്കുന്നു….ഗുഹയിലെ അതെ അവസ്ഥയിൽ തന്നെ ആണ് സന്യാസി തിരുമേനിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്….
മിഴികൾ അടച്ചു ധാന്യത്തിൽ ഇരിക്കുന്ന സന്യാസി പെട്ടന്ന് മിഴികൾ തുറന്നു… അയാളുടെ മിഴികളിലെ വന്യമായ നോട്ടം നേരിടാൻ ആവാതെ വലിയ തിരുമേനി ആകെ കുഴഞ്ഞു.
“””അവരുടെ വിധി ആദ്യം അറിയേണ്ടത് നീ തന്നെ ആയിരുന്നു….””””
സന്യാസി ഉച്ചത്തിൽ ഗാംഭീര്യത്തോടെ പറഞ്ഞു… സന്യാസി പറയുന്നത് കേട്ട് തിരുമേനി സംശയത്തോടെ അയാളെ നോക്കി.
“”””നിന്റെ പരദേവതകൾ നിനക്ക് കാണിച്ചു തന്നത് സത്യമാണ്….
അവൻ ആദ്യമായി ബന്ധപ്പെടുന്ന നാരിക്ക് മരണം….. അതെ… ആ കുട്ടിയെ കാത്തിരിക്കുന്നത് മരണം ആണ്..….അത് തടുക്കാൻ ആവില്ല….പക്ഷെ അതിന് കാരണം ദൈവം അല്ല….. ആ രഹസ്യവും നീ അറിയും…മുൻപ് നിന്റെ ആരൂഢം മറച്ചത് ദേവഗണങ്ങൾ അല്ല… അസുര ഗണങ്ങൾ ആണ്….നിന്റെ ബാക്കി നിൽക്കുന്ന സംശയങ്ങൾക്ക് കൂടി ഉത്തരം ലഭിക്കുമ്പോൾ നിന്റെ മുന്നിൽ ഞാൻ വരും ……!!!.””””””
ഗാംഭീര്യം നിറഞ്ഞ ശബ്ദത്തിൽ സന്യാസി തിരുമേനിയെ നോക്കി പറഞ്ഞു..