അപൂർവ ജാതകം 14 [MR. കിംഗ് ലയർ]

Posted by

“”””ആ കുട്ടികളുടെ ജാതകത്തിലെ പ്രശ്നം ആരൂഢത്തിൽ തെളിയാത്തത് അല്ലെ.?.””””

 

അവർ ചോദ്യ ഭാവത്തിൽ അയാളെ നോക്കി.

 

“””അതെ… പക്ഷെ ഇപ്പൊ ആരോ?.. മനസ്സിൽ ഇരുന്നു പറയുന്നു അവരുടെ ദോഷങ്ങൾ അറിയാൻ സമയം ആയെന്നു… ഞാൻ ഒന്നുകൂടി പ്രശ്നം വെച്ചു നോക്കട്ടെ… “””

 

അതും പറഞ്ഞു മുറിയിൽ നിന്നും അയാൾ കുളത്തിലേക്ക് നടന്നു…… പടവുകൾ ഇറങ്ങി മൂന്ന് പ്രാവിശ്യം മുങ്ങി തിരികെ പടവുകൾ കയറി പൂജമുറിയെ ലക്ഷ്യം വെച്ചു അയാൾ നടന്നു….

 

ഈറനോടെ അയാൾ പൂജമുറിയിൽ പ്രവേശിച്ചു…

 

രാശിപലയുടെ മുന്നിൽ അയാൾ ചമ്രംപടിഞ്ഞു ഇരുന്നു… ശേഷം കഴുത്തിൽ അണിഞ്ഞിരിക്കുന്ന രുദ്രാക്ഷമാലയിൽ വലുത് കൈകൊണ്ട് മുറിക്കി പിടിച്ചു മിഴികൾ അടച്ചു അയാൾ മനസ്സിൽ പരദേവതകളെ സ്മരിച്ചു….

 

ശേഷം അയാൾ മിഴികൾ തുറന്ന് പലകയിലെ ഓരോ കളങ്ങളിലേക്കും കവടി നിരത്തി….

 

ആശ്ചര്യത്തോടെ അയാൾ സത്യങ്ങൾ എല്ലാം രാശിപലകയിൽ നിന്നും വായിച്ചു അറിഞ്ഞു….മറകൾ എല്ലാം നീങ്ങി വിജയുടെ ജാതക ദോഷം അയാൾക്ക് മുന്നിൽ അനാവൃതമായി…!

 

മണിക്കൂറുകൾ പൂജമുറിയിൽ ചിലവഴിച്ച ശേഷം….നേരം അപ്പോഴും വെളുത്തിട്ടില്ല….!

അയാൾ പൂജ മുറിയിൽ നിന്നും തിരികെ കിടപ്പ് മുറിയിലേക്ക് നടക്കുബോൾ ജനലിലൂടെ അയാൾ പുറത്ത് നോക്കി അന്നേരം അയാൾക്ക് അവിടെ ആരോ നിൽക്കുന്നത് പോലെ തോന്നി…തെല്ലു ഭയം തോന്നിയെങ്കിലും മനസ്സാന്നിധ്യം വെടിയാതെ അയാൾ ഉമ്മറവാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *