“””എന്താ…എന്താ.. ഏട്ടാ…ഉണ്ടായേ…?’””
അവർ ഭയത്തോടെ ചോദിച്ചു.
“”””വെള്ളം… “”””
ആ സ്ത്രീയുടെ ചോദ്യത്തിന് അയാൾ കിതാപ്പോടെ നൽകിയ ഉത്തരം ചോദ്യവുമായി ബന്ധം ഇല്ലാത്തത് ആയിരുന്നു.
അവർ വേഗം മേശിയുടെ മുകളിൽ നിന്നും ഒരു ഗ്ലാസ് വെള്ളം അയാൾക്ക് നൽകി…
വേഗത്തിൽ അത് കുടിച്ചു അയാൾ കിതപ്പ് അടക്കി..
“”””ഞാൻ.. ഒരു സ്വപ്നം കണ്ടതാ….”””
അയാൾ സാവകാശം പറഞ്ഞു.
“””ഹോ.. ഞാൻ ആകെ പേടിച്ചു പോയി..’””
അവർ ദീഹാശ്വാസം വിട്ടുകൊണ്ട് നെഞ്ചിൽ കൈ വെച്ചു.
“””ഞാൻ പറഞ്ഞില്ലേ ഇല്ലിക്കലിലെ കുട്ടികളുടെ ജാതകത്തിലെ പ്രശ്നം… “”””
അയാൾ കട്ടിലിൽ നിന്നും നിലത്തിറങ്ങി മുണ്ട് മുറുക്കി ഉടുത്തുകൊണ്ട് പറഞ്ഞു.